
വനിതാ കമ്മീഷന് അധ്യക്ഷയായി അഡ്വ. പി. സതീദേവി ചുമതലയേറ്റു
by SJ
തിരുവനന്തപുരം: കേരള വനിതാ കമ്മീഷന് അധ്യക്ഷയായി അഡ്വ. പി. സതീദേവി ചുമതലയേറ്റു. സംസ്ഥാനത്തെ ഏഴാമത് വനിതാ കമ്മിഷന് അധ്യക്ഷയാണ് സതീദേവി. നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറിയുമാണ്.
വടകരയില്‍ നിന്നും ലോക്സഭാംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം നേതാവ് പി.ജയരാജന്റെ സഹോദരിയാണു പി.സതീദേവി. കോഴിക്കോട് വടകര സ്വദേശിനിയാണ്.