പൊന്നച്ചൻ വക്കീൽ അഭിഭാഷക വൃത്തിയിൽ പെട്ടെന്നു ശ്രദ്ധേയനായി മാറി.

Share News

ഒറ്റപ്പെട്ടവർക്കൊപ്പം നമ്മുടെ തിരുവല്ല

“ഹലോ സാർ”

വിശ്രമ ജീവിതം നയിക്കുന്നവർ, പ്രായം കീഴടക്കിയവർ, ശാരീരിക ബുദ്ധിമുട്ടുള്ളവർ, രോഗങ്ങൾ കീഴടക്കിയവർ, തനിച്ചു താമസിക്കുന്നവർ, യാത്ര ചെയ്യാനാവാത്തവർ, ജീവിത സായാഹ്നത്തിൽ ഏകാന്തവാസത്തിന് നിർബന്ധിതരായവർ. അങ്ങനെയുള്ളവർ നമ്മുടെ ചുറ്റുവട്ടത്തുണ്ട്‌. അങ്ങനെയുള്ളവരെ വിളിച്ച് വിവരങ്ങൾ തിരക്കുകയും അറിയുകയും സ്നേഹാന്വേഷണങ്ങൾ അറിയിക്കുകയും ചെയ്യുന്ന പരിപാടി

“ഹലോ സാർ”ഇന്ന്,

അഡ്വ. വറുഗീസ് പി. തോമസ്, പതിനഞ്ചിൽ, മേപ്രാൽ, പെരിങ്ങര

.പൊന്നച്ചൻ വക്കീൽ

, ചിരിച്ചു കൊണ്ടു വരുന്ന വക്കീൽ. ഔദ്യോഗിക ജീവിതത്തിൽ തുടങ്ങിയ ബന്ധം ഇന്നും തുടരുന്നു. വിവാഹ ആലോചനയും വിവാഹവും പിന്നെ ഗേളിയുമൊത്ത് ചാത്തമലയിൽ താമസവും. ഗേളിയും പൊന്നച്ചനും പുഷ്പമേളയുടെ പ്രവർത്തനങ്ങളിൽ ഹോർട്ടികൾച്ഛർ ഡവലപ്പ്മെന്റ് സൊസൈറ്റിയിൽ മുൻനിരയിലായിരുന്നു

.പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ പിതാവ് പതിനഞ്ചിൽ ജോർജു കുട്ടിയുടെ വീട്ടിൽ അന്ന് അവിടെ ചെന്നെത്തുന്ന ഉദ്യോഗസ്ഥർക്കൊക്കെ ഭക്ഷണം റെഡിയായിരുന്നു..

. ആ ബന്ധം പൊന്നച്ചൻ നിലനിർത്തി.തിരുവല്ല, പത്തനംതിട്ട, ആലപ്പുഴ കോടതികളിൽ പ്രാക്ടീസ്.

പൊന്നച്ചൻ വക്കീൽ അഭിഭാഷക വൃത്തിയിൽ പെട്ടെന്നു ശ്രദ്ധേയനായി മാറി. കേസുകളും തിരക്കും കൂടിയപ്പോൾ എറണാകുളത്ത്‌ ഹൈക്കോടതിയിലേക്ക്‌ ചേക്കേറി. പിന്നാലെ പാലാരിവട്ടത്തു താമസവുമാക്കി.

ഇണക്കിളികളെ പോലെ പാറിപ്പാറി നടക്കുന്നതിനിടയിൽ 11 വർഷം മുൻപ്‌ ഗേളിയെ മരണം തട്ടിയെടുത്തു. ഭാര്യയുടെ മരണം പൊന്നച്ചനെ തളർത്തിയെങ്കിലും ധൈര്യം സംഭരിച്ച് പൊന്നച്ചൻ ജീവിതം തുടരുന്നു.

ജോലിക്കായി ഒരാളുണ്ട്.മകൻ ജഗൻ ന്യൂസിലാൻഡിലും മകൾ ജറിൻ പാലാരിവട്ടത്ത് അടുത്തായും താമസിക്കുന്നു.

കേരളാ ബാർ കൗൺസിലിൽ ഏഴു വർഷം അച്ചടക്ക സമിതിയിൽ സേവനം ചെയ്തു. റെയിൽവേ സീനിയർ കൗൺസൽ ആയി 22 വർഷങ്ങൾ. സെൻട്രൽ ഗവ. അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസലായി 22 വർഷങ്ങൾ സേവനം അനുഷ്ടിച്ചു. 70ൽ എത്തിയ പൊന്നച്ചൻ അഭിഭാഷകവൃത്തിയിൽ 44 വർഷങ്ങൾ പിന്നിട്ടു…

ഫോണിൽ വിളിച്ചപ്പോൾ നല്ല സന്തോഷം. ഭൂതകാല സംഭവങ്ങൾ അയവിറക്കി.

ആറു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. അവയെല്ലാം അയച്ചു തരാം എന്നു വാഗ്ദാനം. പുതിയ പുസ്തകം പണിപ്പുരയിൽ.

കൊവിഡ് ഭയപ്പെടുത്തിയെന്നു തോന്നുന്നു. വെണ്ണലയിലുള്ള മകളുടെ വീട്ടിലേക്ക് ഇപ്പോൾ താമസം മാറ്റിയിരിക്കുന്നു.

തിരുവല്ലയുടെ വികസനത്തെ പറ്റിയും ഏറെ വാചാലനായി.ചാത്തമലയിൽ റോഡ് നിർമ്മിക്കണം. വലിയ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും ഏകാന്തത സൃഷ്ടിക്കുന്ന ഒരു വീർപ്പുമുട്ടൽ വാക്കുകളിൽ നിഴലിക്കുന്നുണ്ട്‌.

ഒരാഗ്രഹം: ഒളിമ്പ്യൻ പാപ്പന്റെ സ്മരണ നിലനിർത്താൻ എന്തെങ്കിലും ചെയ്യണം..

.ഒരു നല്ല സുഹൃത്ത്‌, നമ്മുടെ തിരുവല്ലയുടെ അഭ്യുദയകാംക്ഷിക്ക്‌ നന്മകൾ നേരുന്നു

.ഫോൺ: 9497197385

(ശ്രീ പി ഡി ജോർജുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്)

Jubin George Adv

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു