
81 സീറ്റുകളിൽ ധാരണ: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക മറ്റന്നാള്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 81 സീറ്റുകളിലെ സ്ഥാനാര്‍ഥികളായെന്നും പത്തുമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. നേമം ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കാനുള്ളത്.

ഡല്‍ഹിയില്‍ ഇന്ന് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് തന്നെ ഡല്‍ഹിയില്‍ നിന്ന് മടങ്ങും. മറ്റന്നാള്‍ ഡല്‍ഹിയില്‍ വച്ചായിരിക്കും കെപിസിസി പ്രസിഡന്റ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് 91 സീറ്റിലും, കേരളാ കോണ്‍ഗ്രസ് 10, മുസ്ലീം ലീഗിന് 27, ആര്‍എസ്പി 5 സീറ്റ്, എന്‍സിപി 2
ജനതദള്‍ 1, സിഎംപി 1, കേരളാ കോണ്‍ഗ്രസ് ജേക്കബ് 1, ആര്‍എം പി 1, എന്നിങ്ങനെയാണ് മത്സരിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ മ്ത്സരിക്കാന്‍ സന്നദ്ധത അറിയിക്കുകയാണെങ്കില്‍ സീറ്റ് നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.