മൊത്തത്തിൽ പറഞ്ഞാൽ മനുഷ്യനെ അപമാനിക്കാൻ വേണ്ടി മാത്രമാണ് ഈ പരിഷ്‌കാരം….|”ബഫേ”

Share News

പരിഷ്‌കാരമെന്ന പേരിൽ കല്യാണ വീടുകളിൽ കാണുന്ന ഒരു ഏർപ്പാടാണ് “ബഫേ”

തീരെ സൗകര്യമില്ലാത്ത സ്ഥലത്ത്

ലളിതമായ കല്യാണം നടക്കുമ്പോൾ

“ബഫേ”സമ്പ്രദായം ഏർപ്പാട് ചെയ്‌താൽ അത് സമ്മതിച്ചു കൊടുക്കാം വേറെ വഴിയില്ലല്ലോ എന്നുള്ള നിലയിൽ

പക്ഷെ ഇന്ന് നല്ലോണം സൗകര്യമുള്ള

ചില വീടുകളിൽ “ബഫേ” ഏർപ്പാട് തന്നെയാണ് കാണുന്നത്

അതായത് നാല് നേരം ഭക്ഷണം

കഴിക്കാൻ നിവൃത്തി ഉള്ളവരെ

വീട്ടിലേക്ക് ക്ഷണിച്ചിട്ട് ഭക്ഷണം വാങ്ങിക്കാൻ ക്യു നിർത്തിക്കുക

എന്ന് മാത്രമാണ് ഇതുകൊണ്ട് എനിക്ക് മനസിലാക്കാൻ സാധിച്ചത്

“ബഫേ” ടേബിളിൽ ക്യു നിന്നിട്ട് ഭക്ഷണവും വാങ്ങിച്ചു വന്നിട്ട്…

അത് മടിയിൽ വെച്ച് കഴിക്കുന്ന അവസ്ഥയിൽ മനുഷ്യനെ കാണുമ്പോൾ പലപ്പോളും ചിരിയാണ് വരാറുള്ളത്……

അസൗകര്യത്തോടെ മടിയിൽ

വെച്ച് കഴിക്കുമ്പോൾ

അച്ചാറും മറ്റും മടിയിൽ വീണ് വസ്ത്രത്തിലൊക്കെ അഴുക്കായി ആകെ മനുഷ്യനെ കുഴക്കുന്ന ഏർപ്പാട് തന്നെയാണ് “ബഫേ.”

അൽപം കൂടി ഭക്ഷണം വേണം

food saftey

എന്ന് തോന്നുമ്പോൾ “ബഫേ” ടേബിളിന്റെ അടുത്ത് വീണ്ടും ക്യു നിൽക്കണം ഒരു കയ്യിൽ ഭക്ഷണം കഴിച്ച പ്ലെയിറ്റ്… മറ്റേ കയ്യിലാണെങ്കിൽ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും

ക്യുവിൽ നിൽക്കുന്ന അടുത്ത ആളുടെ ഷർട്ടിൽ തട്ടി പോയാൽ കുലുമാല് വേറെയും…. ഈ ഇടങ്ങാർ ഒക്കെ സഹിച്ചിട്ട്… ഭക്ഷണവും വാങ്ങി തിരിച്ചു വന്നാൽ .. ആ കസേരയിൽ വേറെ ആള് ഇരിക്കുന്നുണ്ടാവും അവിടെയും കുലുമാല്…..

കുടിക്കാനുള്ള വെള്ളം വെക്കാൻ പോലും ഒരു സ്ഥലം ഉണ്ടാവില്ല.. നിലത്ത് മണ്ണിൽ വെച്ചിട്ട് കാല് കൊണ്ട്

ചവുട്ടി…ഗ്ലാസ്‌ നിലത്ത് വീണു വെള്ളം മറിഞ്ഞും… കുലുമാൽ…

മൊത്തത്തിൽ പറഞ്ഞാൽ മനുഷ്യനെ അപമാനിക്കാൻ വേണ്ടി മാത്രമാണ് ഈ പരിഷ്‌കാരം….

സൗകര്യത്തിന് എന്ന് പറഞ്ഞു പോലും ഇതിനെ ന്യായീകരിക്കാൻ പറ്റില്ല…

ഭക്ഷണത്തോട് ബഹുമാനം കാണിക്കാതെയുള്ള ഏർപ്പാട് എന്തായാലും നമുക്ക് വേണോ എന്ന് ഒരു വട്ടം ചിന്തിക്കുക….

Share News