കൊച്ചി നഗരത്തിൽ നേരത്തെ ഭക്ഷണ മാലിന്യം വളമാക്കുന്ന സംവിധാനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

Share News

കൊച്ചി നഗരത്തിൽ നേരത്തെ ഭക്ഷണ മാലിന്യം വളമാക്കുന്ന സംവിധാനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വികേന്ദ്രീകൃത സംവിധാനങ്ങൾ ഫലപ്രാപ്തിയിലെത്തിയ കുന്നുംപുറം ഡിവിഷൻ മാതൃക നമ്മൾ ഇതിനുമുമ്പ് അഭിമാനപൂർവ്വം ചർച്ച ചെയ്തിരുന്നു.

ഇപ്പോൾ കൗൺസിലർ പത്മജ എസ് മേനോൻ എറണാകുളം സൗത്തിൽ സ്വന്തമായി ഒരു തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിച്ചു. ചെറിയ രൂപത്തിലാണ് തുടങ്ങുന്നത്. അവിടെ കുറച്ചു വീടുകളിലെ ഭക്ഷണ മാലിന്യം മാത്രം വളമാക്കുന്ന പദ്ധതി.

ജിയോജിത്താണ് സ്പോൺസർ ചെയ്തിരിക്കുന്നത്. ഹെൽത്ത് കമ്മറ്റി ചെയർമാൻ ടി കെ അഷ്റഫ്,കുടുംബശ്രീക്കാരായ ഹരിത കർമ്മ സേനക്കാർ എല്ലാവരും ഉണ്ടായിരുന്നു.

പത്മജ എസ് മേനോന്റെ ഈ പ്രവർത്തനത്തെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. തുമ്പൂർമൂഴിയുടെ മാതൃക ഹീൽ ബോക്സ് എന്ന പേരിൽ കൊച്ചി നഗരത്തിൽ പല ഡിവിഷനുകളിലും തുറക്കും.

ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്ന മാലിന്യത്തിന്റെ അളവ് നാം കുറയ്ക്കുക തന്നെ ചെയ്യും. സന്തോഷപൂർവ്വം ഇന്നീ പദ്ധതി ഉദ്ഘാടനം ചെയ്തു.

Adv M Anilkumar

Kochi Mayor

Kochi Municipal Corporation

Share News