
ജനിച്ചത് ഇരിട്ടിയിലെ മാടത്തിൽ ആണെങ്കിലും അധ്യാപനവും തുടർന്നുള്ള ജീവിതവും മട്ടന്നൂരിൽ തന്നെയായിരുന്നു. -കെ കെ ഷൈലജ ടീച്ചർ
പ്രിയപ്പെട്ടവരെ,സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ഞാൻ ജനവിധി തേടുകയാണ്.
ജനിച്ചത് ഇരിട്ടിയിലെ മാടത്തിൽ ആണെങ്കിലും അധ്യാപനവും തുടർന്നുള്ള ജീവിതവും മട്ടന്നൂരിൽ തന്നെയായിരുന്നു. വീരപഴശ്ശിയുടെ ചരിത്രം ഉറങ്ങുന്ന ഈ മണ്ണ് എനിക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. മട്ടന്നൂരിൻ്റെ മണ്ണിൽ ജനവിധി തേടാൻ പാർട്ടി നിർദ്ദേശിച്ചത് ഏറെ അഭിമാനത്തോടെയാണ് സ്വീകരിച്ചത്.
നിങ്ങളുടെ വിലയേറിയ വോട്ടുകൾ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ രേഖപ്പെടുത്തി എന്നെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. എയർപോർട്ട് മുതൽ ഇൻറർനാഷണൽ ആയുർവേദ ഇൻസ്റ്റ്യൂട്ട് വരെയുള്ള മട്ടന്നൂർ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ മുന്നോട്ടു കൊണ്ടുപോകാനാവുമെന്ന ഉറപ്പ് നൽകുന്നു. നാളെയിൽ എനിക്ക് പ്രവർത്തിക്കാനുള്ള ഊർജ്ജം നിങ്ങളുടെ വിലയേറിയ വോട്ടുകൾ ആണ്. നമുക്കൊന്നായി മുന്നേറാം..
. കെ കെ ഷൈലജ ടീച്ചർ