അന്യായമായ നിയമം, ഒരു നിയമവുമല്ല’ ശരിയോ ??|”An unjust law is no Law at all”.|ജനാധിപത്യ രാജ്യത്ത് ഒരു നിയമം റദ്ദാക്കപ്പെടുന്നതു വരെ അത് പരിപാലിക്കേണ്ടത് പൗരൻമാരുടെ ചുമതലയാണ്.
അമേരിക്കയിലെ പൗരാവകാശ പ്രവർത്തകൻ എന്ന് പേരെടുത്ത മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ പ്രസിദ്ധമായ ഉദ്ധരണിയാണ് “An unjust law is no Law at all”.
വിപ്ളവകാരികൾക്ക് അമൃത് പോലെയാണ് ഇദ്ദേഹത്തിൻ്റെ ഉദ്ധരണികൾ. എന്നാൽ വംശീയ വേർതിരിവിനെതിരായ അഹിംസാത്മക പ്രതിരോധത്തിന്റെ രീതികളോട് വിയോജിക്കുന്ന വെള്ളക്കാരായ പുരോഹിതരുടെ വിമർശനത്തിന് മറുപടിയായി അദ്ദേഹം എഴുതിയ “ബെർമിംഗ്ഹാം ജയിലിൽ നിന്നുള്ള കത്തിൽ” നിന്നാണ് ഉദ്ധരണി വന്നിട്ടുളളത്. സമാധാനമല്ല ലഹളയാണ് നിയമങ്ങളുടെ അനീതിക്കെതിരെയുണ്ടാവേണ്ടത് എന്ന് വ്യംഗ്യം.
എല്ലാ നിയമങ്ങളും നീതിയുക്തമല്ലെന്നും നിയമലംഘനത്തിലൂടെ അന്യായമായ നിയമങ്ങളെ ചെറുക്കാൻ വ്യക്തികൾക്ക് ധാർമ്മിക ബാധ്യതയുണ്ടെന്നും കിംഗ് തന്റെ കത്തിൽ വാദിച്ചു. അദ്ദേഹം എഴുതി, “നീതിപരമായ നിയമം എന്നത് മനുഷ്യനിർമ്മിത കോഡാണ്, അത് ധാർമ്മിക നിയമവുമായി അല്ലെങ്കിൽ ദൈവത്തിന്റെ നിയമവുമായി പൊരുത്തപ്പെടുന്നു. ധാർമ്മിക നിയമവുമായി പൊരുത്തപ്പെടാത്ത ഒരു തലമാണ് അന്യായമായ നിയമം.
അന്യായമായ നിയമങ്ങൾ അനുസരിക്കാത്തത് അവകാശം മാത്രമല്ല, വ്യക്തികളുടെ കടമയുമാണെന്ന് കിംഗ് വാദിച്ചു. അദ്ദേഹം എഴുതി, “ന്യായമായ നിയമങ്ങൾ അനുസരിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തം ഉണ്ട്. അതേ പോലെ, അന്യായമായ നിയമങ്ങൾ അനുസരിക്കാതിരിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തവും ഒരാൾക്ക് ഉണ്ട്.’
എന്നാൽ ഇത് ലഹളക്കാർക്കുള്ള ആപ്തവാക്യം മാത്രമാണ്.
ജനാധിപത്യ രാജ്യത്ത് ഒരു നിയമം റദ്ദാക്കപ്പെടുന്നതു വരെ അത് പരിപാലിക്കേണ്ടത് പൗരൻമാരുടെ ചുമതലയാണ്. പൗരധർമ്മം എന്നറിയപ്പെടുന്ന ഇത്തരം ചില കടമകൾ ഫണ്ടമെൻ്റൽ ഡ്യൂട്ടീകൾ എന്ന പേരിൽ ഇന്ത്യൻ ഭരണഘടനയിൽ ചേർത്തിരിക്കുന്നു. അനുച് ഛേദം 51 A ആണ് മൗലിക കർത്തവ്യങ്ങൾ കൂടി പൗരൻമാർക്ക് നൽകുന്നത്.
മൗലിക അവകാശങ്ങൾ ചോദിക്കുന്നവർ മൗലിക കർത്തവ്യങ്ങൾ കൂടി പരിപാലിക്കാൻ ബാദ്ധ്യസ്ഥരാണ് എന്ന് ചുരുക്കം.
_നിയമബോധി_