![](https://nammudenaadu.com/wp-content/uploads/2020/12/132311879_10157918695951404_3017141173489297202_n.jpg)
രാഷ്ട്രീയത്തില്‍ ആന്റണിയുടെ സത്യസന്ധതയും ആത്മാര്‍ത്ഥതയും ഏവര്‍ക്കും മാത്യകയാണ്.-ഉമ്മൻ ചാണ്ടി
കോൺഗ്രസ് പ്രവർത്തക സമതി അംഗവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എ.കെ ആന്റണിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍..
പുതുപ്പള്ളി സെന്റ ജോര്‍ജ് ഹൈസ്‌കൂളില്‍ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായിരിക്കുമ്പോള്‍ എറണാകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് കെ.എസ്.യു. ട്രഷററായ എ.കെ. ആന്റണിയെ ആദ്യമായി കാണുന്നത്.
വാക്കും പ്രവൃത്തിയും ഒന്നായിരിക്കണമെന്ന് നിര്‍ബന്ധമുള്ള അദ്ദേഹത്തോടൊപ്പം കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച അതേ ഒത്തൊരുമയോടെ ഇപ്പോള്‍ കോണ്‍ഗ്രസിലും പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തനമണ്ഡലങ്ങളിലെല്ലാം വിജയം കണ്ടെത്താന്‍ കഠിനാധ്വാനംചെയ്യുന്ന വ്യക്തിയാണ് ആന്റണി. എന്നും എന്നെ പിന്തുണയ്ക്കുന്ന അദ്ദേഹം, കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനവാക്കെന്നതില്‍ ആര്‍ക്കും സംശയവുമില്ല.
രാഷ്ട്രീയത്തില്‍ ആന്റണിയുടെ സത്യസന്ധതയും ആത്മാര്‍ത്ഥതയും ഏവര്‍ക്കും മാത്യകയാണ്.