82 ലേക്കു പ്രവേശിക്കുമ്പോൾ പ്രാണസഖിയില്ലാതെയുള്ള ആദ്യ ജന്മദിനമെന്ന ദുഃഖം പി.ജെ. യ്ക്കും മനസ്സിലുണ്ടാകുമെന്നു തീർച്ച.

Share News

വ്യത്യസ്തനായ നേതാവ്.

കേരളത്തിന്റെ പൊതുജീവിതത്തിലും രാഷ്ട്രീയരംഗത്തും ഭരണ നേതൃനിരയിലും വ്യത്യസ്ത മാനങ്ങൾ എഴുതിച്ചേർത്ത ആദർശ സംശുദ്ധനായ നേതാവും സമർത്ഥനായ നിയമസഭാ സാമാജികനും മികവു തെളിയിച്ച മന്ത്രിയുംഒന്നാം തരം സംഘാടകനും നലം തികഞ്ഞകർഷകനും കൃഷി വിദഗ്ധനും സംഗീതവിദ്വാനും കലാകാരനും സഹൃദയനായ സാഹിത്യാസ്വാദ കനും ദൈവഭക്തനായ വിശ്വാസിയും എന്നാൽതികഞ്ഞ മതേതര വാദിയും സർവ്വ സമുദായ മൈത്രിയുടെ പ്രതീകവും പ്രചാരകനും നിയമ വാഴ്ച്ചയുടെ നിഷ്പക്ഷതയും പവിത്രതയും ഉയർത്തിപ്പിടിച്ച നിർഭയനായ യുവആഭ്യന്തര മന്ത്രിയും നല്ല വിവരമുള്ള വിദ്യാഭ്യാസ മന്ത്രിയും കാര്യക്ഷമതയ്ക്കു ഭരണ സാക്ഷ്യം രചിച്ച റവന്യൂ– പൊതുമരാമത്തു – ഭവന നിർമ്മാണ -ജലവിഭവവകുപ്പു മന്ത്രിയുമൊക്കെയായിവളരെ നന്നായി നാടു ഭരിച്ച, തൊടുപുഴയുടെ യഥാർത്ഥ “നാടുവാഴി”യായി എന്നും ജനഹൃദയ ങ്ങളിൽ ലബ്ധപ്രതിഷ്ഠ നേടിയ നേതാവാണ്ഇന്നു എൺപത്തിരണ്ടിലേക്കു പ്രവേശിക്കുന്നശ്രീ പി.ജെ.ജോസഫ് .

പിതൃ വഴിയിൽ കർഷകനായിരുന്നു പി.ജെ. യുടെ പിതാവ് പാലത്തി നാൽ കുഞ്ഞേട്ടനെങ്കിലും അദ്ദേഹം ദീർഘ കാലം സ്വന്തം ജന്മഗ്രാമമായ പുറപ്പുഴ പഞ്ചായത്തിന്റെ പ്രസിഡന്റുമായിരുന്നു. അമ്മ വഴിയിൽപി.ജെ. യുടെ മാതൃസഹോദരനായിരുന്ന പാലാ വാഴയിൽ ഡൊമിനിക് സിറിയക് (വാഴയിൽ കുഞ്ഞച്ചൻ) എന്റെ പിതാവ് ആർ.വി. തോമസിന്റെ ഏറ്റവും വിശ്വസ്തനായ രാഷ്ട്രീയശിഷ്യനും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ പാലാ യിൽ നിന്നുമുള്ള മുൻ നിര യുവനേതാവുമായിരുന്നു.

പി.ടി. ചാക്കോയും കെ എം, ചാണ്ടി . ചെറിയാൻ.ജെ.കാപ്പൻ , ടി ഏ . തൊമ്മൻ , മാത്യു മണിയങ്ങാടൻ, ഡൊമിനിക്ക് ജോസഫ്കുരുവിനാക്കുന്നേൽ തുടങ്ങിയവരുമായിരുന്നുഅന്നത്തെ മറ്റു ചിലയുവനിരനേതാക്കൾ .

ദേശീയതയും രാഷ്ട്രീയവും ഗാന്ധി ഭക്തിയു മൊക്കെ പി.ജെ. ജോസഫിനു പിതൃ വഴിയിലും മാതൃ വഴിയിലും കിട്ടിയ രക്തഗുണമാണെന്നു സാരം!

കർഷകരായും പാടുന്ന എം.എൽ.എ.മാരായുംവേറേയും പല നേതാക്കളുമുണ്ടാവുമെങ്കിലും അൻപതു വർഷക്കാലമായി അവർക്കിടയിലെ ” താരം ” പി.ജെ. തന്നെയെന്നതിൽ തർക്കമൊന്നുമില്ല. അതാണ് സത്യവും.

ഖദറിടാത്ത ഗാന്ധിയനാണ് പി.ജെ. എന്നു പറഞ്ഞത് പി.ജെ. യുടെനേതൃത്വത്തിൽ സ്ഥാപിച്ച ഗാന്ധി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിലാരംഭിച്ച ” കാർഷിക മേള “യുടെ ഉൽഘാടനം നിർവ്വഹിച്ചു കൊണ്ട് 1989 ൽ കോട്ടയം തിരുനക്കര മൈതാനത്ത് പ്രസംഗിച്ചഅന്നത്തെ എം.ജി. വൈസ്ചാൻസിലറായിരുന്നഡോ. യു.ആർ.അനന്തമൂർത്തി സാറാണ്.

എത്രസത്യസന്ധമായ നിരീക്ഷണം!

1998 ൽ നായനാർമന്ത്രിസഭയിലംഗമായിരിക്കെ കേരള സർവ്വ കലാശാലാ പ്രോ-വൈസ് ചാൻസിലർ പദവിയിലേക്കു എന്റെ പേരു് നിർദ്ദേശിച്ചത് അന്നുവിദ്യാഭ്യാസമന്ത്രിയായിരുന്ന പി.ജെ. യാണ്.

പിന്നീട് 2000 ൽ ഞാൻ മഹാത്മാ ഗാന്ധി സർവ്വ കലാശാലയിൽ വൈസ് ചാൻസിലറാകുമ്പോഴും വിദ്യാഭ്യാസ മന്ത്രിയായിരുന്നത് പി.ജെ. തന്നെ.

പിന്നീട് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വ കലാശാലയിലും വൈസ് ചാൻസിലർ ചുമതലവന്നു. അക്കാലത്തൊന്നും ഒരിക്കൽ പോലുംപി.ജെ. മന്ത്രിയെന്ന നിലയിൽ സർവ്വകലാശാല യുടെ സ്വയം ഭരണ സ്വാതന്ത്രൃത്തിൽ ഇടപെടുകയോ ഏതെങ്കിലും കാര്യത്തിൽ സ്വാധീനിക്കു വാൻ എപ്പോഴെങ്കിലും ശ്രമിക്കുകയോ ചെയ്തി ട്ടില്ല എന്ന് സത്യസന്ധമായി പറയുവാൻ കഴിയും.

പി.ജെ. യുടെ സ്വഭാവനന്മയുടെ ഒരു നേരനുഭവ സാക്ഷ്യം കൂടി അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പറഞ്ഞു പോയെന്നു മാത്രം. !

82 ലേക്കു പ്രവേശിക്കുമ്പോൾ പ്രാണസഖിയില്ലാതെയുള്ള ആദ്യ ജന്മദിനമെന്ന ദുഃഖം പി.ജെ. യ്ക്കും മനസ്സിലുണ്ടാകുമെന്നു തീർച്ച. പക്ഷേ ഒരു കാര്യം തീർച്ചയാണ്. സ്വർഗ്ഗത്തിലിരുന്നു ഡോ. ശാന്ത ഭർത്താവിനെ നോക്കി സ്നേഹ ത്തോടെ ഉള്ളിൽ ചിരിക്കുന്നുണ്ടാവും. അടുത്ത റിയാവുന്നവർക്കൊക്കെ അറിയാവുന്നതു പോലെ അത്ര ആഴമേറിയതും ഗാഢവുമായിരു ന്നല്ലോ പി.ജെ — ഡോക്ടർ പാരസ്പര്യം.

എല്ലാ അർത്ഥത്തിലും ഹൃദ്യവും മനോഹരവുമായി രുന്ന ഒരു പ്രണയ കാവ്യമായിരുന്നു അതെന്നു പറയുന്നതാവും കൂടുതൽ ശരി.

എന്നും ഒരു ഗാനഗന്ധർവൻ കൂടിയായിട്ടുള്ള പി.ജെ. യ്ക്കും കൂടുതൽ അനുയോജ്യമായ വിശേഷണവും അതു തന്നെയാവണം!

ആയുഷ്മാൻ ഭവ!

ഡോ. സിറിയക് തോമസ്.

Share News