ധീര രക്തസാക്ഷിയുമായ സര്‍ദാര്‍ ഭഗത് സിംഗിന്റെ ഇളയ സഹോദരി ബിബി പ്രകാശ് കൗറിന്റെ പുത്രി ഗുര്‍ജീത് കൗറുമായി ഇന്നലെ ഗാസിപ്പൂര്‍ ബോര്‍ഡറില്‍ നടത്തിയ അഭിമുഖത്തിന്റെ ക്ലിപ്പിംഗ് കൂടെ ചേര്‍ക്കുന്നു.
Dear FB friends happy to share with you Deepika story Gurjeet kaur Dhatt, niece of Sardar Bhagat Singh, who is also Sarpanch of Ambala Jatta gaon Hoshiyarpur , District Punjab. A proud moment in life. It is interesting to know that Bhagat Singh was hanged for throwing a crude bomb into Parliament in 1929-91 year later, farm bill passed by the same Parliament.
പ്രിയ സുഹൃത്തുക്കളെ, ദീപികയില്‍ ഇന്ന് പ്രസിദ്ധീകരിച്ച അഭിമുഖം ഷെയര്‍ ചെയ്യുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനിയും, ധീര രക്തസാക്ഷിയുമായ സര്‍ദാര്‍ ഭഗത് സിംഗിന്റെ ഇളയ സഹോദരി ബിബി പ്രകാശ് കൗറിന്റെ പുത്രി ഗുര്‍ജീത് കൗറുമായി ഇന്നലെ ഗാസിപ്പൂര്‍ ബോര്‍ഡറില്‍ നടത്തിയ അഭിമുഖത്തിന്റെ ക്ലിപ്പിംഗ് കൂടെ ചേര്‍ക്കുന്നു.
കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥും മകനും ഫോട്ടോഗ്രാഫറുമായ വിനായക് ബാബുവും ഒപ്പമുണ്ടായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്വത്വത്തിനെതിരെ പോരാടിയ സര്‍ദാര്‍ ഭഗത് സിംഗാണ് ‘ഇങ്ക്വിലാബ് സിന്ദാബാദ്’ (വിപ്ലവം ജയിക്കട്ടെ) എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയത്. 23-ാം വയസ്സില്‍ 1929-ല്‍ പാര്‍ലമെന്റിലേക്ക് ബോംബ് എറിഞ്ഞ കേസില്‍ അറസ്റ്റിലായി. 1931-മാര്‍ച്ച് 23 -ന്, വിപ്ലവകാരികളായ രാജ് ഗുരു, സുഖ് ദേവ് എന്നിവര്‍ക്കൊപ്പം ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ലാഹോര്‍ സെട്രല്‍ ജയിലില്‍ തൂക്കിലേറ്റി വധിച്ചു.
ഇന്ത്യ സ്വതന്ത്ര്യയായി 91-വര്‍ഷങ്ങള്‍ക്ക് ശേഷം ഭഗത് സിംഗ് ബോംബ് എറിഞ്ഞ പാര്‍ലെമന്റില്‍ നിന്നും തന്നെയാണ് വിവാദമായ കാര്‍ഷീക ബില്ലിന്റെ ഉത്ഭവം എന്നത് കേവലം യാദൃശ്ചീതയാകാം. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷികളായ ധീര ദേശാഭിമാനികളുടെ പിന്മുറക്കാര്‍ കാര്‍ഷീക ബില്ലിനെതിരെയുള്ള സമരം സ്വയം ഏറ്റെടുത്തു എന്നതും ഈ ദുഷിച്ച കാലത്ത് പ്രതീക്ഷ നല്‍കുന്ന സൂചനകളാണ്
ജോൺ മാത്യു ,ന്യൂ ഡെൽഹി