പ്രതിസന്ധി ഒരുക്കുന്ന അവസരം നാം പ്രയോജനപ്പെടുത്തണം
വി വി അഗസ്റ്റിൻകോവിഡ് 19 വൈറസ് പ്രതിരോധത്തിലും നിയന്ത്രണത്തിലും അതോടനുബന്ധിച്ച മറ്റ് അനിവാര്യ നടപടികളിലും അത്ഭുതാവഹമായ പ്രവർത്തനമാണ് കേരള സർക്കാർ കാഴ്‌ചവയ്ക്കുന്നത്. ലോകസമക്ഷം,മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വലിയ നേട്ടം ഇതിനകം സർക്കാർ കൈവരിച്ചുകഴിഞ്ഞു. ആരോഗ്യവകുപ്പിന്റെ പ്രവർത്തനം ഇതിൽ എടുത്തുതന്നെ പറയണം. നിസ്വാർത്ഥമതിയും കൃതഹസ്‌തയുമായ ശൈലജ ടീച്ചറെപ്പോലെ ഒരാരോഗ്യമന്ത്രിയെ ലഭിച്ചത് സർക്കാരിന്റെ ഭാഗ്യമായി. അവരുടെയും ആരോഗ്യവകുപ്പിന്റെയും പ്രവർത്തനം ഓരോ ദുർഘടങ്ങൾ അഭിമുഖീകരിക്കുമ്പോഴും കൂടുതൽ കൂടുതൽ മികവുറ്റതും കിടയറ്റതുമാകുന്ന കാഴ്‌ചയാണ്. മുഖ്യമന്ത്രിയാകട്ടെ തനത് ശൈലിയിൽ വളരെ ശുഷ്‌കാന്തിയോടെ,പക്വതയോടെ അത്യസാധാരണ […]
Read More