മദ്യവില്‍പ്പനയ്ക്കുള്ള മാര്‍ഗരേഖ പുറത്തിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ ബിവറേജസ് കോര്പ്പറേഷന് മാര്‍ഗരേഖ പുറത്തിറക്കി. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രമായിരിക്കും വില്‍പ്പന. ഒരു സമയം ടോക്കണുള്ള അഞ്ചു പേര്‍ക്ക് മദ്യം വാങ്ങുവാന്‍ അനുമതി നല്‍കും.ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് മാത്രമേ മദ്യം നല്‍കുകയുള്ളു. ഒരുതവണ മദ്യം വാങ്ങിയാല്‍ നാലുദിവസം കഴിഞ്ഞേ വീണ്ടും വാങ്ങാന്‍ സാധിക്കുള്ളു. ഒരാള്‍ക്ക് നാലു ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും മദ്യം വാങ്ങാന്‍ അനുമതി നല്‍കുക. മദ്യവില്‍പ്പന രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരിക്കുമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. ടോക്കണ്‍ എടുക്കുന്ന വ്യക്തിയുടെ ടോക്കണ്‍ ലൈസന്‍സിയുടെ […]
Read Moreസംസ്ഥാനത്തെ വിവിധ ജില്ലകളിലായി 91,084 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 90,416 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 668 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂര്‍-1, മസ്‌കറ്റ്-1, […]
Read Moreഈദുൽ ഫിത്വർ: ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ
ഈദുൽ ഫിത്വർ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ 23ന് കേരളത്തിൽ ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ പ്രവർത്തിക്കാം. ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും. ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി […]
Read Moreപ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നോട്ടു പോകും: മുഖ്യമന്ത്രി
പ്രതിപക്ഷത്തെ തുടർന്നും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നോട്ടു പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ ജോൺ ബ്രിട്ടാസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ എല്ലാ നല്ല കാര്യങ്ങൾക്കും പ്രതിപക്ഷം ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്തരം കാര്യങ്ങൾ അവരുമായി ചർച്ച ചെയ്യുന്നതിന് സർക്കാരിന് ഒരു പ്രയാസവുമില്ല. പ്രതിപക്ഷം നാടിന്റെ ഭാഗമാണ്. നാട് അഭിവൃദ്ധിപ്പെടാൻ വേണ്ടിയാണ് അവരും നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സർവകക്ഷി യോഗം വിളിച്ചത്. പ്രതിപക്ഷത്തെ […]
Read Moreഗവർണർ ഈദ് ആശംസ നേർന്നു
ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈദുൽ ഫിത്വർ ആശംസ നേർന്നു. റംസാൻ വ്രതവും ഈദുൽ ഫിത്വറും നമുക്ക് നൽകുന്നത് ഒരു മഹനീയ സന്ദേശമാണ്. ത്യാഗത്തിന്റെയും ദാനത്തിന്റെയും മഹത്വവും അനുകമ്പയുടെയും ആത്മസംയമനത്തിന്റെയും പ്രാധാന്യവും അതിൽ ഒത്തുചേരുന്നു. ഒരുമയുടെയും കാരുണ്യത്തിന്റെയും ദിവ്യപ്രകാശം റംസാൻ മാസത്തിൽ മാത്രമല്ല എക്കാലവും നമ്മെ നയിക്കട്ടെയെന്ന് ഗവർണർ ആശംസിച്ചു.
Read Moreഇന്ന് സംസ്ഥാനത്തു 62 പേർക്ക് covid സ്ഥിരീകരിച്ചു; 3 പേര്‍ രോഗമുക്തി നേടി
ചികിത്സയിലുള്ളത് 275 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 515 ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും […]
Read Moreസിങ്കപ്പൂരിൽ 100 ദിവസം കൊറോണ വാർഡിൽ രോഗികളെ പരിചരിച്ചതിന് സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി അവാർഡ് നൽകി ആദരിച്ചു
സിങ്കപ്പൂരിൽ 100 ദിവസം കൊറോണ വാർഡിൽ രോഗികളെ പരിചരിച്ചതിന് സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി അവാർഡ് നൽകി ആദരിച്ചു കോന്നി വകയര് സ്വദേശി വെള്ളാവൂർ റിജോയ് എബ്രഹാം ഭാര്യ ബിൻസി എബ്രഹാം.സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സീനിയർ സ്റ്റാഫ് നേഴ്സ് ആയി 11 വർഷം ആയി ജോലി നോക്കുന്നു.. 6.9KYou, Binoy Mathew, Aneesh Andrews and 6.9K others812 comments177 shares
Read Moreകേരളത്തിലേയ്ക്ക് മുംബൈയിൽ നിന്ന് ആദ്യ ശ്രമിക്ക് ട്രയിൻ പുറപ്പെട്ടു എന്നതിൽ അഭിമാനിക്കുന്നു
കേരളത്തിലേയ്ക്ക് മുംബൈയിൽ നിന്ന് ആദ്യ ശ്രമിക്ക് ട്രയിൻ പുറപ്പെട്ടു എന്നതിൽ അഭിമാനിക്കുന്നു.. അതിന്റെ ഭാഗമാകാൻ സാധിച്ചതിലുള്ള കൃതാർത്ഥതയും.. നഷ്ടസ്വപ്നങ്ങളുമായി ഈ മണ്ണ് എന്നേയ്ക്കുമായി വിട്ട് പോകുന്നവരുടെ അനുഭവങ്ങൾ നേർക്കാഴ്ചയായയി പകർന്നത് നൊമ്പരമായിരുന്നു .. ദു:ഖത്തോടെ മനസ്സിലാക്കിയ സത്യങ്ങൾ.. നാട്ടിലെത്തണം എന്നാഗ്രഹിച്ച് കഴിഞ്ഞ പ്രളയകാലം മുലം പോകാൻ സാധിക്കാഞ്ഞ, വാർദ്ധക്യത്തിന്റെ ചുളിവുകൾക്കിടയിലും സന്തോഷം മുഖത്ത് ചന്ദ്ര തിളക്കം കാട്ടിയ ഒരു അപ്പച്ചനും അമ്മച്ചിയും.. പ്രായമായവർ ,ഗർഭിണികൾ, പ്രതിക്ഷകൾ നഷ്ടപ്പെട്ടവർ ,മണിക്കുറുകളോളം ട്രയിൻ കാത്തു നില്ക്കുന്നത്ത് കണ്ടപ്പോൾ, രാവിലെ മുതൽ […]
Read More