നെല്ല് സംഭരണം: കർഷകർക്ക് ലഭിച്ചത് 200 കോടി രൂപ
തൃശൂർ; ജില്ലയിൽ സപ്ലൈകോ നെല്ല്‌സംഭരണം അവസാന ഘട്ടത്തോടടുക്കുമ്പോൾ കർഷകർക്ക് ലഭിച്ചത് 200 കോടി രൂപ. 236 കോടി മൂല്യം വരുന്ന നെല്ല് സപ്ലൈകോ സംഭരിച്ചതിന്റെ ഭൂരിഭാഗം തുകയാണ് കർഷകർക്ക് ലഭ്യമാക്കിയത്. അതേസമയം ഏപ്രിൽ മുപ്പതിനകം മില്ലുകളിൽ സ്വീകരിച്ച നെല്ലിന്റെ മുഴുവൻ വിലയും വായ്പയായി അനുവദിച്ചിട്ടുണ്ട്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലത്തും ജില്ലയിൽ നെല്ല് സംഭരണം സമ്പൂർണ വിജയമാണെന്നതിന് ഉദാഹരണമാണ് കർഷകർക്ക് കാലതാമസമില്ലാതെ തുക ലഭ്യമാക്കിയത്.മെയ് 30 നകം നെല്ല് സംഭരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് […]
Read More