തദ്ദേശ തെരഞ്ഞെടുപ്പ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം നിരോധിച്ചു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം നിരോധിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവിറക്കിയത്. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും വകുപ്പ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഏപ്പോള്‍ നടത്താനും സന്നദ്ധമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതില്‍ അറിയിച്ചു. എത്ര ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തിയാലും സുരക്ഷ ഒരുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന പൊലീസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. വോട്ടെടുപ്പിന് തൊട്ട് മുന്‍പ് കോവിഡ് വരുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ക്രമീകരണം ആരോഗ്യവകുപ്പ് […]
Read Moreപറഞ്ഞു പറ്റിച്ചു കളഞ്ഞല്ലോ ചെല്ലാനത്തുകാരെ…..
കേരളപിറവി ദിനത്തിൽ ചെല്ലാനത്ത് കടൽഭിത്തി നിർമാണം ആരംഭിക്കും എന്ന സർക്കാർ വാഗ്ദാനലംഘനത്തിനെതിരെ ഗണപതികാടു ബസാർ-കടപ്പുറത്തു മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കടൽഭിത്തിയിൽ കുത്തിയിരുപ്പ് സമരം ഉൽഘടനം ചെയ്തു. ആലപ്പുഴയിൽ കടലാക്രമണം തടയാൻ 3 കിലോമീറ്റർ നീളത്തിൽ തീരത്ത് 34 പുലിമുട്ടുകൾ നിർമ്മിക്കാൻ 49.90 കോടി രൂപ അനുവദിച്ചപ്പോൾ ചെല്ലാനത്ത് അത് പത്തു കോടിയെന്ന പ്രഖ്യാപനം മാത്രം. ചെല്ലാനത്ത് ഒന്നര വർഷം മുൻപ് മന്ത്രി മേഴ്‌സികുട്ടിയമ്മ ഉൽഘടനം ചെയ്ത ജിയോട്യൂബ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം പാതിവഴിയിൽ നിലച്ചു […]
Read Moreഅന്വേഷണ ഏജന്‍സികള്‍ പരിധിവിട്ടാല്‍ സര്‍ക്കാര്‍ എല്ലാം സഹിക്കുമെന്ന് കരുതേണ്ട: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ കക്ഷി രാഷ്ട്രീയത്തിന്റെ പരുന്ത് പറന്നാല്‍ അത് അംഗീകരിക്കില്ലെന്ന്അദ്ദേഹം പറഞ്ഞു. ചില അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തികള്‍ കാരണം ഭരണഘടനയുടെ അന്തസത്ത ലംഘിക്കപ്പെടുമ്ബോള് ചിലത് പറയാതിരിക്കാന്‍ കഴിയില്ല. എന്നാല്‍ ഏതെങ്കിലും ഏജന്‍സിയേയോ ഉദ്യോഗസ്ഥനേയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശം ഇതിനില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സര്ക്കാര് ശക്തമായ നിലപാട് എടുത്തു. രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നതില്‍ സമഗ്ര അന്വേഷണം […]
Read Moreകെ എല്‍ സി എ യുടെ നേതൃത്വത്തില്‍താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നവംമ്പര്‍ 5 രാവിലെ 11ന്
മുന്നാക്ക സംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ എല്‍ സി എ യുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍, താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നടത്തും. നവംബര്‍ 5 ന് രാവിലെ 11 നാണ് സമരം നടത്തുന്നത്. കേരളത്തിലെ വിവിധ ലത്തീന്‍ രൂപതകളിലെ കെ എല്‍ സി എ നേതാക്കള്‍ നില്‍പ്പു സമരത്തില്‍ പങ്കെടുക്കും. മാര്‍ക്ക് കൂടുതലുള്ളതും പാവപ്പെട്ടവരുമായ സംവരണ വിദ്യാര്‍ത്ഥികളെ മറികടന്ന് മാര്‍ക്ക് കുറഞ്ഞതും അവരെക്കാള്‍ ധനികരുമായ മുന്നാക്ക സംവരണക്കാര്‍ക്ക് പ്രവേശനവും നിയമനവും നല്‍കുന്നതിലെ നീതികേടിന് മറുപടി പറയുക, […]
Read Moreഗർഭസ്ഥ ശിശുക്കൾക്കു വേണ്ടി പ്രത്യേക വിശുദ്ധ കുർബാന അർപ്പിക്കുവാൻ ഇക്വഡോർ രൂപത
ഇക്വഡോർ: സകല മരിച്ചവരുടെയും തിരുനാളിനോട് അനുബന്ധിച്ച് ഇക്വഡോറിലെ ഗുയാകുൽ അതിരൂപത ഗർഭസ്ഥ ശിശുക്കൾക്കും ഗർഭഛിദ്രത്തിന് ഇരയായ കുഞ്ഞുങ്ങൾക്കും വേണ്ടി നവംബർ നാലാം തീയതി പ്രത്യേകം വിശുദ്ധ കുർബാന അർപ്പിക്കും. ഭൂമിയിൽ പിറന്നുവീണ് ഏതാനും നിമിഷങ്ങൾക്കുള്ളിൽ മരണമടഞ്ഞ 11 നവജാത ശിശുക്കളുടെ മൃതസംസ്കാര ശുശ്രൂഷയും രൂപതയിൽ നടക്കും. അതിരൂപതയെ കൂടാതെ സാമൂഹ്യ സേവനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഗുയാകുലിലെ ബോർഡ് ഓഫ് ചാരിറ്റിയും, ‘ബേബീസ് ഇൻ ദി ഹേർട്ട് ഓഫ് ജീസസ് ആൻഡ് മേരി’ എന്ന സംഘടനയും ചേർന്നാണ് ശുശ്രൂഷകൾ […]
Read Moreആർ. ശങ്കറിനു ശേഷം അധികാര രാഷ്ട്രീയത്തിൽ ഈഴവ സമുദായത്തിനു വേണ്ടി ശബ്ദമുയർത്താൻ ഒരാൾ പോലും ഉണ്ടായില്ല.
നീതിയുടെ കനൽമൈസൂറിലിരുന്ന് തിരുവിതാംകൂറിലെ അനീതികൾക്കെതിരെ പടനയിച്ച ഡോ.പല്പുവിനെ തളയ്ക്കാൻ ഇവിടെ നിന്നൊരാൾ അവിടേക്ക് പോയിട്ടുണ്ട്. തിരുവിതാംകൂർ ദിവാനായിരുന്ന സാക്ഷാൽ ശങ്കര സുബ്ബയ്യർ. മൈസൂർ സർക്കാരിനു കീഴിൽ അന്ന് ഡോക്ടറായി ജോലി ചെയ്യുകയാണ് പല്പു. സുബ്ബയർ മൈസൂർ ദിവാനോട് പല്പുവിനെക്കുറിച്ചുള്ള സങ്കടക്കെട്ടഴിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി ഈഴവർക്ക് സർക്കാർ സർവീസിൽ ജോലിയും വിഭ്യാഭ്യാസത്തിന് അവകാശവും ആവശ്യപ്പെട്ട് തിരുവിതാംകൂർ രാജാവിന് നിവേദനം നൽകുന്നുവെന്നായിരുന്നു പ്രധാന പരാതി! സുബ്ബയ്യർ കൊണ്ടുചെന്ന പരാതികൾ പരിശോധിച്ച മൈസൂർ ദിവാൻ പറഞ്ഞു. ‘ നിങ്ങൾ കാട്ടുന്ന […]
Read Moreഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളുടെ (പോക്സോ ) ഉത്‌ഘാടനം
അഞ്ച് പുതിയ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ബലാത്സംഗ, പോക്‌സോ കേസുകള്‍ വേഗത്തിലാക്കാന്‍ സ്ഥാപിക്കുന്ന അഞ്ച് പുതിയ ഫാസ്റ്റ് ട്രാക്ക് കോടതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ കര്‍ക്കശമായി നേരിടുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബലാത്സംഗകേസുകളില്‍ വിചാരണ രണ്ടുമാസത്തിനുള്ളിലും അപ്പീല്‍ നടപടികള്‍ ആറുമാസത്തിനകവും തീര്‍പ്പാക്കണമെന്നാണ് 2018 ലെ ക്രിമിനല്‍ ഭേദഗതി നിയമം നിഷ്‌കര്‍ഷിക്കുന്നത്. പോക്‌സോ കേസുകളുടെ സമയപരിധി ഒരുവര്‍ഷമാണ്. എന്നാല്‍ ഇത്തരം കേസുകള്‍ക്കായി […]
Read Moreഎന്റെ പേര് അലൻ എന്റ ജീവിതം കട്ടിലിലും wheelchair ലും മാത്രമായി ഒതുങ്ങിയിട്ട് രണ്ട് വർഷം മുകളിലായി
ഇവിടെ നേരത്തെ തന്നെ എഴുതണമെന്നുണ്ടായിരുന്നു പക്ഷേ ഇപ്പോഴാണ് മാനസീകമായി ശക്തി തോന്നിയത്. 2018 സെപ്റ്റംബറിൽ ഉണ്ടായ വാഹനാപകടമാണ് എന്നെ ഈ അവസ്ഥയിൽ അക്കിയത്. Spinal cord injury യാണ് പറ്റിയത് ചങ്കിന് താഴോട്ട് ചലനമോ സ്പർശനശേഷിയോ ഇല്ലാത്ത അവസ്ഥ. അതോടൊപ്പം മറ്റൊരു വിഷമകരമായ കാര്യംകൂടി സംഭവിച്ചിരുന്നു ഞാൻ ഒരു സിനിമറ്റൊഗ്രാഫർ ആയിരുന്നു കുറച്ച് സിനിമകളിലും ഷോർട്ട് ഫിലിമുകളിലെല്ലാം വർക് ചെയ്തിട്ടുണ്ട് എന്റെ കുടെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച് എല്ലാ വർക്കുകളിലും കുടെ ഉണ്ടായിരുന്ന എല്ലാമെല്ലാമായിരുന്ന ചങ്ക് Nidhin […]
Read More