‘ബലിതിരി ‘ സംഗീത ആൽബം.

Share News

ഒരു കത്തോലിക്കാ പുരോഹിതന്റെ പരമാവധി സേവനജീവിതം അമ്പതു വർഷമാണ്.

തിരക്കു പിടിച്ച ജീവിതത്തിൽ നിന്നും വിരമിച്ചു പകൽവീടിലേക്ക് പടികയറുമ്പോൾ കൂട്ടുള്ളത് വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ കൂടെ വന്ന തകരപ്പെട്ടിയും പൗരോഹിത്യം സമ്മാനിച്ച യാമപ്രാർത്ഥന പുസ്‌തകവുമാണ്.

മരണം അകലുംതോറും വിശ്രമജീവിതത്തിന്റെ ഏകാന്തത അടുത്തുകൂടുന്നു.

ആളനക്കം കാതോർത്തുള്ള ഒരു കാത്തിരിപ്പിന്റെ സായ്ഹ്നമാണ് ഈ പാട്ട്.

പുതിയ ആൽബത്തെക്കുറിച്ചു മനോരമ പത്രത്തിൽ വന്ന വാർത്ത

ലോകത്താകെ 16000 റിട്ടയേഡ് വൈദികർ ഉണ്ടെന്നാണ് കണക്ക്. ഈ ഗാനം റിട്ടയേഡ് വൈദികർക്കായുള്ള സമർപ്പണം.. ഒപ്പം നമുക്കായി സേവനം ചെയ്യുന്ന എല്ലാ വൈദികർക്കുമായി ഒരു പാട്ട് റിലീസ് ചെയ്യുന്നു.കെസ്റ്ററുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ പാട്ട് ചേർത്തിട്ടുണ്ട്.

James Augustine

former state president, KCYM

Share News