
കോണ്‍ഗ്രസിനെ ഇല്ലാതാക്കാതെ ബിജെപിയ്ക്ക് മുന്നോട്ടു വരാനാകില്ല: ബി. ഗോപാലകൃഷ്ണന്
by SJ
കൊച്ചി: കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയാണ് കേരളത്തില്‍ ബിജെപിയുടെ ലക്ഷ്യമെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്. കേരള രാഷ്ട്രീയത്തില്‍ രണ്ടാം സ്ഥാനമാണ് ബിജെപി ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാതെ ബിജെപിയ്ക്ക് മുന്നോട്ടു വരാനാകില്ലെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
കോണ്‍ഗ്രസ് മുക്തഭാരതം എന്ന ബിജെപിയുടെ ലക്ഷ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മുക്ത കേരളവും ഉണ്ടാകേണ്ടതുണ്ടെന്നും ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഗോപാലകൃഷ്ണന് വ്യക്തമാക്കി. ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ ഗുണമുണ്ടാക്കിയത് കോണ്‍ഗ്രസാണെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.