
ബോളിവുഡ് സിനിമയുടെ ഇതിഹാസം ദിലീപ്കുമാർ (98) വിടവാങ്ങി.

ദിലീപ് കുമാറിന്റെ വിയോഗം: രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു
ന്യൂഡല്‍ഹി: ബോളിവുഡ് ഇതിഹാസം ദിലീപ് കുമാറിന്റെ വിയോഗത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. ദിലീപ് സാബ് ഇന്ത്യയുടെ ഹൃദയത്തില്‍ എന്നെന്നും ജീവിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.
ദിലീപ് കുമാര്‍ സമാനതകളില്ലാത്ത അഭിനയ പ്രതിഭയായിരുവെന്നും ചലച്ചിത്ര ഇതിഹാസമായി അദ്ദേഹം ഓര്‍മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സാംസ്കാരിക ലോകത്തിന് കനത്ത നഷ്ടമാണ് ദിലീപ് കുമാറിന്റെ വിയോഗമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യസഭാംഗമായി പ്രവർത്തിച്ചിട്ടുണ്ട്.സിനിമാലോകത്ത് നിന്ന് ഏറ്റവും കൂടുതൽ അവാർഡ് നേടിയ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. ഹിന്ദിസിനിമയുടെ ആദ്യ “ഖാന്” പ്രണാമം