വീണത് രാഹുൽ ഗാന്ധിയല്ല… ഇന്ത്യയിലെ ജനാധിപത്യമാണ്…..

Share News

വീഴ്ത്തിയത് രാഹുൽ ഗാന്ധിയെയല്ല….ഇന്ത്യ എന്ന ജനാതിപത്യരാജ്യത്തെയാണ്… ഉത്തർപ്രദേശിലെ ഹത്രസിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട ദളിത് പെൺകുട്ടിക്ക് നീതി തേടി എത്തിയ രാഹുൽ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പോലീസ് നടത്തിയ കിരാത നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും ദളിത് യുവതിക്ക് നീതി ആവശ്യപ്പെട്ടുകൊണ്ടും എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം ബി.എസ്‌.എൻ.എൽ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധജ്വാല. T.J Vinod MLA

Share News
Read More

രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത നടപടിയെ അപലപിക്കുന്നു. -മുഖ്യമന്ത്രി പിണറായി വിജയൻ

Share News

ഉത്തർപ്രദേശിലെ ഹത്രാസിലേക്ക് ക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകവെയാണ് രാഹുൽഗാന്ധിയെ ഉത്തർപ്രദേശിൽ അവിടത്തെ പോലീസും ഭരണകക്ഷിക്കാരും കയ്യേറ്റം ചെയ്തത്. രാഹുൽ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാൻ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ട്. ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണ്. ഇത് ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. പ്രതിഷേധാർഹവും അപലപനീയവുമാണ് രാഹുൽ ഗാന്ധിയെ വിലക്കിയതും കയ്യേറ്റം ചെയ്തതും.

Share News
Read More

..അന്വേഷണ ഏജന്‍സികളിലും ജുഡീഷ്യറിയിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസ്യതയാണു നഷ്ടപ്പെടുത്തുന്നത്.-ഉമ്മൻ ചാണ്ടി

Share News

ലോകം മുഴുവന്‍ തത്സമയം കണ്ട ബാബ്‌റി മസ്ജിദ് പൊളിക്കല്‍ സംഭവത്തില്‍ തെളിവില്ലെന്നു പറയുമ്പോള്‍ അത് അന്വേഷണ ഏജന്‍സികളിലും ജുഡീഷ്യറിയിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസ്യതയാണു നഷ്ടപ്പെടുത്തുന്നത്. കണ്‍മുന്നില്‍ നടന്ന ഒരു സംഭവത്തിനു തെളിവില്ലെന്നു പറയാന്‍ മാത്രം അന്ധത ബാധിച്ചിരിക്കുന്നു. രാജ്യം ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.മതേതരത്വത്തിന്റെ പ്രതീകമായാണ് ഇന്ത്യയിലെ ആരാധനാലയങ്ങളെ ജനങ്ങള്‍ കാണുന്നത്. മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കുകയെന്നത് ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിന് കനത്ത പ്രഹരമേറ്റു.രാജ്യം കാവിവത്കരിക്കപ്പെട്ടപ്പോള്‍ സംഭവിച്ച ദുരന്തമാണ് ഈ വിധി. ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുതിര്‍ന്ന […]

Share News
Read More

മനഃസാക്ഷി മരവിച്ച കൊടുംക്രൂരതക്കെതിരെ എല്ലാവരും കൈകോർക്കുക. പൊളിച്ചുപണിയണം ഈ സാമൂഹിക വ്യവസ്ഥിതിയെ.

Share News

ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്ന കൂട്ടബലാത്സംഗത്തിനിരയായി മരണപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതിയും സംരക്ഷണവും ഉറപ്പാക്കണം. ഭരകൂടങ്ങൾ ജനങ്ങളുടെ ജീവനും സ്വൈര്യ ജീവിതത്തിനും, സ്വത്തിനും, മാന്യമായ സാമൂഹിക ജീവിതത്തിനും സാഹചര്യമുണ്ടാക്കണം. സ്ത്രീകൾക്കും കുട്ടികൾക്കും ദളിതർക്കും, ദരിദ്രർക്കും സുരക്ഷ ഉറപ്പുവരുത്തണം. ഭരണത്തിലിരിക്കുന്നവർ ഏകാധിപധികളെപ്പോലെയും ജനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ട പോലീസുകാർ ഗുണ്ടകളെപ്പോലെയും പെരുമാറരുത്. കുട്ടിയുടെ മൃതദേഹം മാതാപിതാക്കൾക്ക് ലഭിക്കാത്തവിധം കടത്തിക്കൊണ്ടുപോയി ദഹിപ്പിച്ചത് മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ഇതിനെക്കുറിച്ച് എനിക്ക് കടുത്ത വേദന തോന്നുന്നു. Fr. Xavier Khan Vattayil

Share News
Read More

ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്നു.

Share News

ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്നു. 21 കോടി രൂപ ചിലവിൽ തമ്മനം പമ്പ് ഹൗസിൽ നിന്നും കുന്നുംപുറം വാടത്തോട് ഓവർ ഹെഡ് ടാങ്കിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനു പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചു. 7.75 കോടി ചിലവഴിച്ച് നിർമ്മിക്കുന്ന വാടത്തോട് ഓവർ ഹെഡ് ടാങ്കിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന തിനാണ് 21 കോടി രൂപ അനുവദിച്ചു സാങ്കേതിക അനുമതി ലഭിച്ചത്. 2019- ൽ പണി ആരംഭിച്ച വാടത്തോട് […]

Share News
Read More

സന്യസ്തർക്കുവേണ്ടി ഇടപെടണമെന്നാവശ്യപ്പെട്ട് കെസിബിസി മുഖ്യമന്ത്രിക്ക് പരാതി നൽകി

Share News

സമൂഹമാധ്യമങ്ങളിൽ കടുത്ത അവഹേളനങ്ങൾ നേരിടുന്ന സന്യസ്തരുടെ പരാതികൾ തുടർച്ചയായി അവഗണിക്കപ്പെട്ടുന്ന സാഹചര്യം ചൂണ്ടിക്കാണിച്ച് കേരളാ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു. കേരളസമൂഹത്തില്‍ നൂറുകണക്കിന് ആതുരാലയങ്ങളും, വിദ്യാലയങ്ങളും മറ്റ് അനവധി സേവനമേഖലകളും വഴി പ്രതിദിനം ലക്ഷോപലക്ഷം സാധാരണ ജനങ്ങള്‍ക്ക് ആശ്രയമായി ജീവിക്കുകയും നിസ്വാര്‍ത്ഥമായി സേവനം ചെയ്യുകയും ചെയ്യുന്നവരാണ് ഇന്ന് കേരളത്തില്‍ പ്രവര്‍ത്തനനിരതരായ നാല്‍പ്പത്തിനായിരത്തോളം വരുന്ന കത്തോലിക്കാ സന്യാസിനിമാര്‍. വിലമതിക്കാനാവാത്തതാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ എങ്കിലും, വളരെയേറെ അവഹേളനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അവര്‍ […]

Share News
Read More

ബാബറി വിധി ഭരണഘടനാവിരുദ്ധം, സുപ്രീംകോടതി വിധിക്കെതിരെ: കോണ്‍ഗ്രസ്.

Share News

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെയെല്ലാം വെറുതെ വിട്ടുകൊണ്ടുള്ള സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ കോണ്‍ഗ്രസ്. വിധി ഭരണഘടനാ വിരുദ്ധവും കഴിഞ്ഞ നവംബറില്‍ ഉണ്ടായ സുപ്രീംകോടതി വിധിക്കെതിരാണെന്നും കോണ്‍ഗ്രസ്​ ദേശീയ വക്താവ്​ രണ്‍ദീപ് സിങ്​ സുര്‍ജേവാല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 2019 നവംബര്‍ ഒന്‍പതിനുള്ള സുപ്രീം കോടതി വിധിയില്‍ ബാബരി മസ്​ജിദിന്‍െറ ധ്വംസനം നിയമവിരുദ്ധമാണെന്ന്​ അഞ്ചുജഡ്​ജിമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്​. പക്ഷേ ഇപ്പോള്‍ സി.ബി.ഐ കോടതി എല്ലാവരെയും ​വെറുതെ വിട്ടിരിക്കുകയാണ്​. ഇത്​ സുപ്രീംകോടതി വിധിയെ എതിര്‍ക്കുന്നതാ​െണന്നും സുര്‍ജേവാല അഭിപ്രായപ്പെട്ടു. സാമുദായിക ഐക്യം […]

Share News
Read More

എന്റെ ആദ്യ കഥാസമാഹാരമായ’കടൽക്കരയിലെ സൂര്യൻ’ന്റെ രണ്ടാം പതിപ്പ് ഉടൻ പുറത്തിറങ്ങുന്നതാണ്.നിങ്ങളുടെ എല്ലാ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.

Share News

പ്രിയപ്പെട്ടവരെ,നിങ്ങളുടെ എല്ലാ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു. Parvathy P Chandran Writer

Share News
Read More

ഷാനിമോൾ ഇനിഷ്യേയേറ്റിവ്‌ എന്ന സ്നേഹ പദ്ധതി നിങ്ങളുടെ എല്ലാം പിന്തുണയോടെ മുന്നോട്ട് പോയി കൊണ്ടിരിക്കുവാണ്.

Share News

തികഞ്ഞ ചാരിതാര്‍ഥ്യത്തോടെ ഷാനിമോൾ ഇനിഷ്യേയേറ്റിവ്‌ എന്ന സ്നേഹ പദ്ധതി നിങ്ങളുടെ എല്ലാം പിന്തുണയോടെ മുന്നോട്ട് പോയി കൊണ്ടിരിക്കുവാണ് .ഒക്ടോബർ 2 തീയതി രണ്ടാമത്തെ വീടിന്റെ തറക്കൽ ഇടുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങളെ സന്തോഷത്തോടെ അറിയിക്കുകയാണ്. ഷാനിമോൾ ഇനിഷ്യേയേറ്റിവ്‌ എന്ന പദ്ധതി യാതൊരു തരത്തിലെ വേർ തിരിവും കൂടാതെയാണ് നടപ്പിലാക്കി വരുന്നത്. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും, പിന്തുണയും എപ്പോഴും കൂടെ ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു. സ്നേഹത്തോടെ ഷാനിമോൾ ഉസ്മാൻ Shanimol Osman

Share News
Read More