കേരളം കാതോര്‍ക്കുന്നതും കാത്തിരിക്കുന്നതും സര്‍ക്കാരിന്റെ സത്വര നടപടിക്കുവേണ്ടിയാണ്.

Share News

എസ്.എന്‍.ഡി.പി.യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും ക്ഷേത്ര ഖജാന്‍ജിയും മൈക്രോഫിനാന്‍സിന്റെ സംസ്ഥാനകോ-ഓര്‍ഡിനേറ്ററുമായ കെ.കെ.മഹേശന്റെ ജീവത്യാഗം തികച്ചും വേദനാജനകമാണ്. ഏവരുടെയും മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഈ സംഭവവും ഇതോടെ പുറത്തു വന്ന ആത്മഹത്യാകുറിപ്പും ബന്ധപ്പെട്ട രേഖകളും കേരളീയസമൂഹത്തെ നടുക്കിയിരിക്കുകയാണ്. വിശ്വഗുരുവായ ശ്രീനാരായണഗുരുസ്വാമികള്‍ മാനവസമൂഹത്തിന്റെ നന്മയ്ക്കായി നല്‍കിയ സദ്‌സന്ദേശങ്ങള്‍ ജനഹൃദയങ്ങളിലെത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹത്തായ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം. സാമൂഹ്യ നവോത്ഥാന മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ആ മഹാപ്രസ്ഥാനത്തിന്റെ ഇന്നത്തെ നേതൃത്വം ജീര്‍ണ്ണതയുടെ പാരമ്യത്തില്‍ എത്തിയിരിക്കുന്നു എന്നത് വ്യക്തമാക്കുന്നതാണ് നിരന്തര പീഢനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ മഹേശന്റെ […]

Share News
Read More

തൂത്തുക്കുടി നരഹത്യ: ശക്തമായി അപലപിച്ച് സി‌ബി‌സി‌ഐ.

Share News

തൂത്തുക്കുടി നരഹത്യ: ശക്തമായി അപലപിച്ച്സി‌ബി‌സി‌ഐ .ബോംബെ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ പിതാവും മകനും പോലീസ് കസ്റ്റഡിയിൽ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ദേശീയ മെത്രാന്‍ സമിതി. ജനങ്ങളുടെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള പോലീസിൽ നിന്ന് സംഭവിക്കുന്ന ഇത്തരം ക്രൂരതകളെ അംഗീകരിക്കാനാവില്ലെന്നും, ജനങ്ങൾക്ക് വിശ്വാസമർപ്പിക്കാൻ കഴിയുന്നവരാകണം പോലീസെന്നും സി‌ബി‌സി‌ഐ പ്രസിഡന്റും ബോംബെ ആർച്ചുബിഷപ്പുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും, നിയമത്തിന്റെ ശക്തമായ ഇടപെടൽ കൃത്യനിർവ്വഹണത്തിൽ കോട്ടംവരുത്താത്ത പോലീസ് ഉദ്യോഗസ്ഥരിൽ ആത്മവിശ്വാസം വളർത്തുമെന്നും കര്‍ദ്ദിനാള്‍ തന്റെ പ്രസ്താവനയിൽ […]

Share News
Read More

നിഷ്ഠൂരമായ ഈ കൊലപാതകങ്ങൾ എന്തുകൊണ്ടാണ് നമ്മെ അലോസരപ്പെടുത്താത്തത്?നിരാലംബരായ 3 പെൺകുട്ടികളുടേയും, ഒരമ്മയുടേയും തോരാകണ്ണീര് എന്തുകൊണ്ടാണ് നമ്മെ സ്പർശിക്കാത്തത്?

Share News

നിശബ്ദരായിരിക്കാൻ എന്തവകാശം ? കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്ന “രാജ്യദ്രോഹ കുറ്റം” ചെയ്തതിനാണ് തൂത്തുക്കുടിയിലെ ജയരാജ് (58)എന്ന ചെറുകിട വ്യാപാരിയെ പൊലീസുകാർ ജൂൺ 19 വെള്ളിയാഴ്ച്ച രാത്രി അറസ്റ്റ് ചെയ്തത് .കടയടയ്ക്കാൻ പത്ത് മിനിറ്റ് വൈകിയതിൻ്റെ കാര്യങ്ങൾ വിശദീകരിക്കാൻ സ്റ്റേഷനിലെത്തിയ ജയരാജിൻ്റെ മകൻ ഫെനിക്സിനേയും( 31) പൊലീസ് ലോക്കപ്പിലാക്കി. തുടർന്ന് പൂർണ്ണ നഗ്നരാക്കി അതിഭീകരമായ മർദ്ദനങ്ങൾ അഴിച്ചുവിട്ടു.കാൽമുട്ടുകൾ അടിച്ചു തകർത്തു. രഹസ്യ ഭാഗങ്ങളിൽ ലാത്തിയും ഇരുമ്പുദണ്ഡുകളും തിരുകി കയറ്റി.ആന്തരികാവയവങ്ങളിൽ നിന്ന് അനിയന്ത്രിതമായ രക്തസ്രാവമുണ്ടായി.എന്നിട്ടും പിറ്റേന്ന് ജൂൺ 20ന് […]

Share News
Read More

നമ്മുടെ ഇനിയുള്ള ജീവിതത്തിന്റെ ഒരുഭാഗം ലഹരി ഉപയോഗത്തിനെതിരെ പോരാടാൻ നമുക്ക് നീക്കി വെക്കാം….

Share News

ലഹരിക്കെതിരെ നമുക്കു പൊരുതാം…. മദ്യം, മയക്കുമരുന്ന്, കഞ്ചാവ്, പുകയില ഉപയോഗം തുടങ്ങിയ ലഹരിക്ക് അടിമപ്പെട്ട് സ്വന്തം ജീവനും, കുടുംബത്തിനും, സമൂഹത്തിനും ഭീഷണിയാവുന്നവരുടെ മോചനത്തിനുവേണ്ടി നമുക്ക് ഒരുമിച്ച് പൊരുതാം. ഇവർ ജന്മനാ ഈ ലഹരിക്ക് അടിമകളാകുന്നവരല്ല. അവരുടെ സാഹചര്യങ്ങൾ, അറിവില്ലായ്മ, മറ്റുള്ളവരുടെ ഉപദേശക്കുറവ്, മോശം കൂട്ടുകെട്ട് തുടങ്ങിയവയാണ് ഒരാളെ ലഹരിക്ക് അടിമ ആക്കുന്നത്. നമ്മുടെ ഇനിയുള്ള ജീവിതത്തിന്റെ ഒരുഭാഗം ലഹരി ഉപയോഗത്തിനെതിരെ പോരാടാൻ നമുക്ക് നീക്കി വെക്കാം…

Share News
Read More

കുടുംബത്തെ ഉത്തരവാദിത്വങ്ങൾ മറന്ന് ലഹരിക്കടിമയായി ജീവിക്കുന്ന ഭർത്താവിനെ ഈ ലോകത്ത് ഒരു ഭാര്യയും ഇഷ്ടപ്പെടില്ല.

Share News

” അന്താരാഷ്ട്റ ലഹരി വിരുദ്ധ ദിനം “ ചൈനയിലെ ഗുഹാങ്ഡോങ് കറുപ്പ് വ്യാപാരം തകര്‍ത്തതിന്ടെ സ്മരണദിനമായി ഈ ദിനം ആചരിക്കുന്നു. ലോകാരംഭം മുതലേ ലഹരി ഒരു പ്രശ്നമായി മാറിയ അനേകം ചരിത്രം നമുക്കറിയാം.ഈ കൊറോണക്കാലത്തും ലഹരി ഉപയോഗം കുറഞ്ഞില്ല എന്ന് മാത്രമല്ല സർക്കാർ അവരെ പരിലാളിക്കുകയും ചെയ്യുന്നു.അനേകം കുടുംബം തകർന്നാലും കുഴപ്പമില്ല , ഖജനാവിൽ പണം നിറയുമെന്നതാണ് സർക്കാരിന്ടെ വാദം. കേവലം ഒരു ദിനാചരണം കൊണ്ട് യാതൊരുപ്രയോജനവും ഇല്ല എന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം.കേരളം ഇക്കാര്യത്തിലും ഒട്ടും […]

Share News
Read More

തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി ടി.എസ്.ഗോപികൃഷ്ണനെ സസ്‌പെൻഡ് ചെയ്‌തു

Share News

കമ്മ്യൂണിറ്റി കിച്ചണിലേക്ക് ലഭിച്ച അരി മറിച്ചു വിൽക്കുകയും, കൃത്രിമം കാണിക്കുകയും ചെയ്‌തു എന്ന പരാതിയെ തുടർന്നു പാലക്കാട് ജില്ലയിലെ തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി ടി.എസ്.ഗോപികൃഷ്ണനെ സസ്‌പെൻഡ് ചെയ്‌തു. കോവിഡ് 19 പശ്ചാലത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് സ്കൂളുകളിലെ അരി നൽകാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ തച്ചമ്പാറ ദേശബന്ധു സ്‌കൂളിൽ നിന്നും കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകിയ അരി സ്റ്റോക്ക് രജിസ്റ്ററിൽ ചേർക്കുകയോ,പഞ്ചായത്തിൽ സൂക്ഷിക്കുകയോ,കമ്മ്യൂണിറ്റി കിച്ചണിന്റെ ഉപയോഗത്തിനായി നൽകുകയോ ചെയ്യാതെ […]

Share News
Read More

കണ്ണില്ലാത്ത ക്രൂരത:അങ്കമാലിയില്‍ നവജാത ശിശുവിനെ അടിച്ച്‌ കൊല്ലാന്‍ ശ്രമം,പിതാവ് അറസ്റ്റിൽ

Share News

കൊച്ചി:അങ്കമാലിയില്‍ നവജാത ശിശുവിനെ അടിച്ച്‌ കൊല്ലാന്‍ പിതാവിന്റെ ശ്രമം. 54 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും കൊലപ്പെടുത്താനാണ് പിതാവ് ശ്രമിച്ചത്.സംഭവുമായി ബന്ധപ്പെട്ട് അങ്കമാലി സ്വദേശി ഷൈജു തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തയു. അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുക്കയാണ് ഇയാൾ.കുട്ടി തന്റേതല്ല എന്നുള്ള സംശയത്താലും, പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള നിരാശ കാരണവുമാണ് കുട്ടിയെ ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു.ഈ മാസം 18 ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം. കിടപ്പുമുറിയില്‍ വെച്ച്‌ ഭാര്യയുടെ കൈയില്‍ […]

Share News
Read More

Why India Does Not Regret Abortions?

Share News

George Panamthottam Induced abortion is a deliberate termination of pregnancy. Legally it is defined as when a woman gets a pregnancy terminated voluntarily from a service provider. It is legalised in India from 1971 Medical Termination of Pregnancy (MTP) Act. In January 2020, the union cabinet of India amended this Act. The amendment has raised […]

Share News
Read More

തൊഴിക്കുന്ന മക്കളെ നിയമ വടി അടിക്കാം. അടിക്കണം.

Share News

തൊഴിക്കുന്ന മക്കളെ നിയമ വടി കൊണ്ട് അടിക്കണോയെന്ന ചോദ്യം ആകട്ടെ ഇന്നത്തെ ലോക എൽഡർ അബ്യുസ് ബോധവത്കരണ ദിനത്തില്‍. മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം മക്കളുടേതെന്നു അനുശാസിക്കുന്ന മുതിർന്ന പൗരന്മാരുടെ ക്ഷേമ സംരക്ഷണ നിയമം നിലവിലുണ്ട്. പീഡനം ഉണ്ടായാലും നടപടി എടുക്കാം.വസ്തു വകകൾ തട്ടിയെടുത്താൽ അത് അസാധുവാക്കാം.ജീവനാംശം നേടിയെടുക്കാം.പക്ഷെ മക്കളുടെ നേരെ ഈ നിയമത്തിന്റെ വാളോങ്ങാൻ അരക്ഷിതരായ മുതിര്‍ന്ന പൗരന്മാര്‍ പലരും തയ്യാറാകില്ല.മക്കളായി പോയില്ലേയെന്നു പിറുപിറുത്തു കൊണ്ട് അങ്ങ് സഹിക്കും. മുതിർന്ന പൗരൻ മക്കളുടെ പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും […]

Share News
Read More

ഉത്രയുടെ മരണത്തിന്റെ പശ്‌ചാത്തലത്തിൽ പാർവ്വതി പി ചന്ദ്രൻ എഴുതിയ ലേഖനം മഹിളാചന്ദ്രികയിൽ

Share News

ഉള്ളുലയ്ക്കുന്ന വാർത്തകളിലൂടെയാണ് സമീപകാലത്ത് നമ്മൾ കടന്നു പോയിട്ടുള്ളത്. സ്ത്രീകളോടുള്ള ക്രൂരതകൾ, കുഞ്ഞുങ്ങളോടുള്ള ക്രൂരതകൾ….അങ്ങനെ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വിധമുള്ള വാർത്തകൾ. വെല്ലുവിളികൾ നേരിടുന്നവരായ സഹജീവികൾ കുടുംബത്തിന്റെ മാത്രമല്ല സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വവും പരിരക്ഷയും അർഹിക്കുന്നവരാണ്. വിദ്യാഭ്യാസവും വ്യക്തിത്വവും സ്വയംപര്യാപ്തതയും മികവിന്റെ മാനദണ്ഡമായി മാറേണ്ടതുണ്ട്. ഭാവിയുടെയും പുതിയ ലോകത്തിന്റെയും ആകാശങ്ങൾ അവർക്ക് കൂടി അവകാശപ്പെട്ടതാണ്. അഞ്ചലിലെ ഉത്രയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും മലയാളികൾ ഇതു വരെ മോചിതരായിട്ടില്ല. ഉത്രയുടെ മരണത്തിന്റെ പശ്‌ചാത്തലത്തിൽ എഴുതിയ ലേഖനം ഈ ലക്കം മഹിളാചന്ദ്രികയിൽ

Share News
Read More