മാധ്യമ രംഗത്ത് കോളിളക്കമുണ്ടാക്കിയ ഫ്രാന്‍സിസിന്റെ വാര്‍ത്തകളും അതിസാഹസികമായ റിപ്പോര്‍ട്ടിംഗും ഗംഭീരമായ ഇടപെടലുകളുമെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. |ഫ്രാങ്കോ ലൂയിസ്

Share News

ഫ്രാന്‍സിസ്, നീ ഉറങ്ങുകയാണ്. ദൈവത്തിന്റെ മടിയില്‍ തല ചായ്ച്ച് ഉറങ്ങുകയാണ്. സുഖനിദ്രയില്‍നിന്ന് നിത്യനിദ്രയിലേക്കുള്ള നിന്റെ അവിചാരിതമായ യാത്ര ഞങ്ങള്‍ക്കു വിശ്വസിക്കാനാകുന്നില്ല. പലതവണ മുഖാമുഖം കണ്ട മരണത്തെ ഇച്ഛാശക്തികൊണ്ടും ദൈവകൃപകൊണ്ടും തോല്‍പിച്ച നീ ഇങ്ങനെയൊരു പോക്കു പോകുമെന്നു ഞങ്ങളാരും കരുതിയിട്ടില്ല. ഫ്രാന്‍സിസ്, നീ ഞങ്ങള്‍ക്ക് ആരായിരുന്നു? നീ ഈ ലോകത്തിന് ആരായിരുന്നു. മാനവ നന്മയ്ക്കു വഴിയൊരുക്കിയ അനേകം വാര്‍ത്തകളും ലേഖനപരമ്പരകളുമെല്ലാം നിന്റെ തൂലികത്തുമ്പിലൂടെ പിറന്നതു ഞങ്ങള്‍ക്കറിയാം. മാധ്യമ രംഗത്ത് കോളിളക്കമുണ്ടാക്കിയ ഫ്രാന്‍സിസിന്റെ വാര്‍ത്തകളും അതിസാഹസികമായ റിപ്പോര്‍ട്ടിംഗും ഗംഭീരമായ ഇടപെടലുകളുമെല്ലാം […]

Share News
Read More

മണിമല അച്ചായൻ എന്ന മാത്യു മണിമല ഞങ്ങൾ മണിമലക്കാരുടെ സ്വകാര്യ അഹങ്കാരമാണ്

Share News

മാത്യു മണിമല(1934 -2008 ) .കൊവേന്തപ്പള്ളിയുടെ കറിക്കാട്ടൂരെ കുരിശുപള്ളിയിൽ നിന്ന് 150 മീറ്റർ കിഴക്കുമാറി മണിമല- റാന്നി റോഡിൻറെ ഇടതുവശത്തെ വീട് പെരുംപെട്ടിക്കുന്നേൽ മത്തായിച്ചേട്ടനും എന്റെ പിതാവ് അധ്യാപകനായിരുന്ന കണയംപ്ലാക്കൽ ഫിലിപ്പ്‌സാറും അയല്‍ക്കാർ ആയിരുന്നു . മനോരമയിൽ മണിമലക്കാരനായി പരിചയപ്പെടുത്തിയാൽ മര്യാദക്കാരാൻ ആണെന്ന് കരുതിയിരുന്നത് അച്ചായന്റെ കർമ്മ ഫലമായിരുന്നു . മാത്യു മണിമലയെ പഴയ തലമുറയിലെ പ്രശസ്ത പത്രപ്രവർത്തകൻ എന്നു മാത്രം വിശേഷിപ്പിച്ചാൽ തീരുന്ന വ്യക്തിത്വമല്ല .അദ്ദേഹം കൈവെച്ച “ബീറ്റുകളുടെ” വൈവിധ്യം അറിയുമ്പോൾ നമ്മൾ അമ്പരന്നു പോകും […]

Share News
Read More

മരിച്ചു പോയിട്ടും ജീവിച്ചിരിക്കുന്ന ഒരു മാധ്യമപ്രവർത്തകനുണ്ട് കേരളത്തിൽ. കെ ജയചന്ദ്രൻ എന്നാണയാളുടെ പേര്.

Share News

ഭരണകൂടവും, പൊതുസമൂഹവും നിശബ്ദരാക്കിയ നിലവിളികളോടൊപ്പമായിരുന്നു ജയചന്ദ്രൻ എന്നും നടന്നിരുന്നത് മരിച്ചു പോയിട്ടും ജീവിച്ചിരിക്കുന്ന ഒരു മാധ്യമപ്രവർത്തകനുണ്ട് കേരളത്തിൽ. കെ ജയചന്ദ്രൻ എന്നാണയാളുടെ പേര്. മാതൃഭൂമിയിലും പിന്നീട് ഏഷ്യാനെറ്റിലെയും മാധ്യമപ്രവർത്തകനായിരുന്നു. മാതൃഭൂമിയിൽ വയനാട് ലേഖകനായിരുന്ന കാലത്ത് പട്ടിണിമരണം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത ബത്തേരിക്കടുത്ത ആദിവാസി യുവതിയുടെ കഥ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടു വന്നത് ജയചന്ദ്രനാണ്. അവിവാഹിതകളായ ആദിവാസി അമ്മമാരെ കുറിച്ച് അവരുടെ ദുരന്തങ്ങളും, ദുരിതങ്ങളും പത്രത്താളുകളിൽ എത്തിച്ചതും ഇയാളാണ്. വയനാട്ടിലെ മുണ്ടക്കൈ എന്നൊരു സ്ഥലത്ത് മലയിടിച്ചിലിൽ മരണം ഉണ്ടായപ്പോൾ […]

Share News
Read More

ജീവിതത്തിൻറെ നാനാതുറയിലേക്കും വായനാ സംസ്ക്കാരം പടർത്തുന്നതിൽ ‘മ വാരിക യുദ്ധം’ മലയാളിക്ക് ഗുണകരമായി. അതിന് കെ എം റോയിയോടും മലയാള ഭാഷ കടപ്പെട്ടിരിക്കുന്നു

Share News

എൺപതുകളിൽ ആരംഭിച്ച മ വാരിക യുദ്ധം മാധ്യമ ചരിത്രത്തിൽ അധികം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അന്ന് മംഗളം വാരികയുടെ പടത്തലവനായിരുന്നു കെ എം റോയി. വാരികകളിലെ തുടർനോവലുകൾ ആയിരുന്നു ഹൈലൈറ്റ്. എന്തിനും ഏതിനും ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മനോരമയെ വെല്ലുവിളിച്ചാണ് മംഗളം വാരിക കടകളിൽ എത്തി വിജയക്കൊടി നാട്ടിയത്. അന്നത്തെ ഓർമ്മകൾ ആണ് ഈ കുറിപ്പ്. (ബോബൻ ബി കിഴക്കേത്തറ) കെ എം റോയിയുടെ ‘ഇരുളും വെളിച്ചവും’. അടക്കം നിരവധി പംക്തികൾ മംഗളത്തിന് പ്രചാരം വർധിപ്പിച്ചു. ‘വിളക്കു കെടുത്തുന്ന ശലഭങ്ങൾ’ […]

Share News
Read More