കൊച്ചിയിലെ നഗ്നഓട്ടം : ഒരു വാർത്തയുടെ പിന്നാമ്പുറവും ചില പാഠങ്ങളും|സാബു ജോസ്

Share News

1974-ൽ ഇംഗ്ലണ്ടിൽ ഒരു ക്രിക്കറ്റ് മത്സരത്തിനിടെ ഒരു യുവതി വസ്ത്രമില്ലാതെ മൈതാനത്തിലൂടെ ഓടിയ സംഭവം ലോകശ്രദ്ധ നേടിയിരുന്നു. പിന്നീട് “സ്ട്രീക്കിംഗ്” എന്ന പേരിൽ അത് പല രാജ്യങ്ങളിലും കൗതുകവാർത്തയായി മാറി. അതിന്റെ രണ്ടുവർഷത്തിനുശേഷം, 1976 ഏപ്രിൽ 1-ന്, ലോക വിഡ്ഢിദിനത്തിൽ, കൊച്ചിയിലെ ബ്രോഡ്‌വേയിൽ വൈകുന്നേരം നാല് നിയമവിദ്യാർത്ഥികൾ നഗ്നരായി ഓടിയ സംഭവം കേരളത്തെ ഞെട്ടിച്ചു. അന്ന് പലരും അതിനെ ദേശീയ അടിയന്തരാവസ്ഥയ്ക്കെതിരായ പ്രതിഷേധമായി വ്യാഖ്യാനിച്ചു. യുവജനങ്ങളുടെ രാഷ്ട്രീയ പ്രതിഷേധമാണെന്ന് കരുതിയവരും ഉണ്ടായിരുന്നു. എന്നാൽ വർഷങ്ങൾക്കുശേഷം പുറത്തുവന്ന ചില […]

Share News
Read More

ഉമ്മൻ ചാണ്ടിയോട് ഏറ്റവും കൂടുതൽ അനീതി പ്രവർത്തിച്ചത് കേരളത്തിലെ മാധ്യമ പ്രവർത്തകരെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും മീഡിയ അക്കാദമി അംഗവുമായ വിൻസെന്റ് നെല്ലിക്കുന്നേലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

Share News

കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവിനെതിരെ ഒട്ടും വിശ്വാസ്യതയില്ലാത്ത സ്ത്രീ നടത്തിയ വിലകുറഞ്ഞ ആരോപണങ്ങൾ മാർക്കറ്റ് ചെയ്തത് മാധ്യമങ്ങളെന്ന് കേരള മീഡിയ അക്കാദമി അംഗം വിൻസെന്റ് നെല്ലിക്കുന്നേലിൻ്റെ കുറിപ്പ് കൊച്ചി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുണ്ടായ ആരോപണങ്ങളിൽ കേരളത്തിലെ മാധ്യമങ്ങളാണ് അദ്ദേഹത്തോട് ഏറ്റവുമധികം അനീതി പ്രവർത്തിച്ചതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ഭരണ സമിതിയംഗവും കോം ഇന്ത്യ പ്രസിഡണ്ടുമായ വിൻസെന്റ് നെല്ലിക്കുന്നേലിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മാധ്യമങ്ങളോട് ഏറ്റവുമധികം പരിഗണന നൽകിയ ഭരണാധികാരി ആയിട്ടും മാധ്യമങ്ങൾ […]

Share News
Read More

നവമാധ്യമ പ്രവർത്തനം: വിമർശനാത്മകമായ വിലയിരുത്തലിന് കാലമായി!!

Share News

നാട്ടിലെ വാർത്തകൾ അറിയാൻ രാവിലെ പത്രം വരാൻ കാത്തിരിക്കുന്ന കാലം അവസാനിച്ചു. സമൂഹ മാധ്യമങ്ങൾ സജീവമായതോടെ വാർത്തകൾ താമസംവിനാ കൃത്യമായി നമ്മിലേക്ക്‌ വരുന്നുണ്ട്. എന്നാൽ, വാർത്തകളിലെ കൃത്യത അളക്കാൻ ഒരു മാർഗവും ഇല്ലാത്ത കാലമാണിപ്പോൾ. സാങ്കേതിക വിദ്യകൾ പുരോഗമിക്കുംതോറും അത് ഉപയോഗിക്കുന്നതിലെ ധാർമീകതയെ കുറിച്ച് ചർച്ച ചെയ്തു പോകുക തന്നെ വേണം. കുറെ നാൾ മുമ്പ് വരെ ഞാൻ ഒരു അഭിപ്രായം ലേഖനമായി എഴുതി ഒരു പത്രസ്ഥാപനത്തിന് അയച്ചുകൊടുത്താൽ അവിടെ ഒരു എഡിറ്റർ ഇരുന്നു അവരുടെ താൽപര്യങ്ങൾക്കു […]

Share News
Read More

മാധ്യമ രംഗത്ത് കോളിളക്കമുണ്ടാക്കിയ ഫ്രാന്‍സിസിന്റെ വാര്‍ത്തകളും അതിസാഹസികമായ റിപ്പോര്‍ട്ടിംഗും ഗംഭീരമായ ഇടപെടലുകളുമെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. |ഫ്രാങ്കോ ലൂയിസ്

Share News

ഫ്രാന്‍സിസ്, നീ ഉറങ്ങുകയാണ്. ദൈവത്തിന്റെ മടിയില്‍ തല ചായ്ച്ച് ഉറങ്ങുകയാണ്. സുഖനിദ്രയില്‍നിന്ന് നിത്യനിദ്രയിലേക്കുള്ള നിന്റെ അവിചാരിതമായ യാത്ര ഞങ്ങള്‍ക്കു വിശ്വസിക്കാനാകുന്നില്ല. പലതവണ മുഖാമുഖം കണ്ട മരണത്തെ ഇച്ഛാശക്തികൊണ്ടും ദൈവകൃപകൊണ്ടും തോല്‍പിച്ച നീ ഇങ്ങനെയൊരു പോക്കു പോകുമെന്നു ഞങ്ങളാരും കരുതിയിട്ടില്ല. ഫ്രാന്‍സിസ്, നീ ഞങ്ങള്‍ക്ക് ആരായിരുന്നു? നീ ഈ ലോകത്തിന് ആരായിരുന്നു. മാനവ നന്മയ്ക്കു വഴിയൊരുക്കിയ അനേകം വാര്‍ത്തകളും ലേഖനപരമ്പരകളുമെല്ലാം നിന്റെ തൂലികത്തുമ്പിലൂടെ പിറന്നതു ഞങ്ങള്‍ക്കറിയാം. മാധ്യമ രംഗത്ത് കോളിളക്കമുണ്ടാക്കിയ ഫ്രാന്‍സിസിന്റെ വാര്‍ത്തകളും അതിസാഹസികമായ റിപ്പോര്‍ട്ടിംഗും ഗംഭീരമായ ഇടപെടലുകളുമെല്ലാം […]

Share News
Read More

മാധ്യമപ്രവർത്തനം മഹത്തരമായ തൊഴിൽ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Share News

 December 27, 2021 നിർഭയവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനം ഭാരതത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമാണെന്നും ഈ തൊഴിലിന്റെ പ്രാധാന്യം മാധ്യമപ്രവർത്തകരും ജേർണലിസം വിദ്യാർഥികളും തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള മീഡിയ അക്കാദമിയുടെ 2018, 2019 വർഷങ്ങളിലെ മാധ്യമ അവാർഡുകളും അക്കാദമിയുടെ 2019-20 ലെ പി.ജി. ഡിപ്ലോമ കോഴ്‌സിലെ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളും കോവളത്തെ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ. അച്ചടിക്കുന്നതും പ്രക്ഷേപണം ചെയ്യുന്നതുമായ ഓരോ വാക്കിനും വളരെ പ്രാധാന്യമുണ്ട്. […]

Share News
Read More