കാലം കരുതിവെച്ച ഒട്ടേറെ കടമകളും ദൗത്യങ്ങളും ബാക്കിയാക്കിയാണ് ഞങ്ങളുടെ പ്രിയ സഹപ്രവർത്തകൻ രാജീവ് സാതവ് ഇന്ന് യാത്രയായത്.|കെ സി വേണുഗോപാൽ

Share News

കാലം കരുതിവെച്ച ഒട്ടേറെ കടമകളും ദൗത്യങ്ങളും ബാക്കിയാക്കിയാണ് ഞങ്ങളുടെ പ്രിയ സഹപ്രവർത്തകൻ രാജീവ് സാതവ് ഇന്ന് യാത്രയായത്. അക്ഷരാർത്ഥത്തിൽ കോൺഗ്രസിന്റെ പോരാളിയായിരുന്നു രാജീവ്. ചുറ്റുമുള്ളവരിലേക്ക് എപ്പോഴും ഊർജ്ജം പ്രസരിപ്പിക്കുന്ന, ആരെയും പ്രചോദിപ്പിക്കുന്ന ചുറുചുറുക്കുള്ള യുവ നേതാവെന്ന നിലയിൽ രാജീവ് കോൺഗ്രസിന്റെ ഭാവി പ്രതീക്ഷയായിരുന്നു. എന്ത് വിഷയം കണ്ടാലും കേട്ടാലും അതിനെ അങ്ങേയറ്റം ഗൗരവമായി കാണുകയും അതിന്റെ നാനാവശങ്ങളും അതീവ സൂക്ഷ്മതയോടെ വിലയിരുത്തുകയും ചെയ്യുന്ന പക്വതയാർന്ന ആ വ്യക്തിത്വമാണ് 46 വയസ്സിനുള്ളിൽ എം. എൽ. എ യും, എം.പി […]

Share News
Read More

നന്ദുവിന്റെ വിയോഗത്തില്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു.

Share News

കാന്‍സര്‍ അതിജീവന പോരാളി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അര്‍ബുദ അതിജീവന സന്ദേശങ്ങളിലൂടെ എല്ലാവര്‍ക്കും സുപരിചതനായിരുന്നു. രോഗാവസ്ഥയില്‍ പോലും മറ്റുള്ളവര്‍ക്ക് സാന്ത്വനമേകാന്‍ നന്ദു നടത്തിയ ശ്രമങ്ങള്‍ വളരെ വലുതാണ്. നന്ദുവിന്റെ വിയോഗത്തില്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു. ആ പോരാട്ടം അവസാനിച്ചു; നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി കോഴിക്കോട്: അർബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ (27)മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്ററിൽ ഇന്ന് (15-05-2021-ശനിയാഴ്ച) […]

Share News
Read More

സംസ്ഥാനത്ത് ലോ​ക്ഡൗ​ണ്‍ മെ​യ് 23 വ​രെ നീ​ട്ടി: നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ക്ഡൗണ്‍ മേയ്‌ 23 വരെ നീട്ടി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഇന്ന് വൈകിട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. രോഗവ്യാപനം രൂക്ഷമായ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.

Share News
Read More

വ്യാഴാഴ്ച 39,955 പേര്‍ക്ക് കോവിഡ് ; 33,733 പേര്‍ രോഗമുക്തി നേടി

Share News

 May 13, 2021 ചികിത്സയിലുള്ളവര്‍ 4,38,913; ആകെ രോഗമുക്തി നേടിയവര്‍ 16,05,471 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകള്‍ പരിശോധിച്ചു 102 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് […]

Share News
Read More

കോവിഡ് മഹാമാരി ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയ ഈ കാലത്ത് അതിനെതിരെ മനുഷ്യരാശി ഉയർത്തുന്ന പോരാട്ടാത്തിലെ നിർണായക സാന്നിദ്ധ്യമാണ് നഴ്സുമാർ. |മുഖ്യമന്ത്രി

Share News

കോവിഡ് മഹാമാരി ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയ ഈ കാലത്ത് അതിനെതിരെ മനുഷ്യരാശി ഉയർത്തുന്ന പോരാട്ടാത്തിലെ നിർണായക സാന്നിദ്ധ്യമാണ് നഴ്സുമാർ. അവരുടെ ത്യാഗവും സേവന സന്നദ്ധതയും എന്നത്തേക്കാളും അനിവാര്യമായ ഘട്ടമാണിതെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ പ്രസ്‌താവിച്ചു . മാതൃകാപരമായ രീതിയിൽ ആ ഉത്തരവാദിത്വം നിർവഹിക്കുന്ന എല്ലാ നഴ്സുമാർക്കും ‘ലോക നഴ്സസ് ദിന’ ആശംസകൾ ഹൃദയപൂർവ്വം നേർന്നു. അതോടൊപ്പം, നമ്മുടെ സംസ്ഥാനത്ത് മാത്രമല്ല ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്ന മലയാളി നഴ്സുമാരോട് പ്രത്യേകം നന്ദി പറഞ്ഞു . രാജ്യത്തെ നഴ്സിംഗ് കൗൺസിലിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള 20 […]

Share News
Read More

ആഞ്ഞടിച്ച് കോവിഡ്: സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് രോഗബാധ, 95 മരണം

Share News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Share News
Read More

കഞ്ഞിക്കുഴി, കീരിത്തോട് സ്വദേശിനിയായ സൗമ്യ സന്തോഷ് ആണ് ഇസ്രായേലിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.

Share News

വേദനാജനകമായ സന്ദർഭത്തിൽ കുടുംബാംഗങ്ങൾക്കും, ബന്ധുമിത്രാദികളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു.

Share News
Read More

അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതമാണു ഗൗരിയമ്മ നയിച്ചത്. അതാകട്ടെ, ഈ സമൂഹത്തെ പുരോഗമനോന്മുഖവും മനുഷ്യോചിതവുമായി മാറ്റിയെടുക്കുന്നതിനു വേണ്ടിയായിരുന്നു. |മുഖ്യമന്ത്രി

Share News

സ്വന്തം ജീവിതത്തെ നാടിന്‍റെ മോചനത്തിനുള്ള പോരാട്ടത്തിന്‍റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെ.ആര്‍. ഗൗരിയമ്മ. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു . കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തവിധത്തിലുള്ളതാണ്. ധീരയായ പോരാളിയും സമര്‍ത്ഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തില്‍ ഒരുമിച്ചു. ആധുനിക കേരളത്തിന്‍റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാണ്. നൂറുവര്‍ഷം ജീവിക്കാന്‍ കഴിയുക എന്നത് അപൂര്‍വം പേര്‍ക്കു […]

Share News
Read More

കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും, അത് അടുക്കള പണിയായാലും, മക്കളെ പരിപാലിക്കുന്നതായാലും, സാമ്പത്തിക കാര്യങ്ങളായാലും, സ്ത്രീയ്ക്കും പുരുഷനും തുല്യ പങ്കാണ് ഉണ്ടാകേണ്ടത്. ഒരാളുടെ ത്യാഗം മറ്റൊരാളുടെ സ്വാതന്ത്ര്യമായി മാറരുത്. |മുഖ്യമന്ത്രി

Share News

മറ്റുള്ളവർക്കു വേണ്ടി ത്യാഗം ചെയ്യേണ്ടവൾ എന്നതാണ് അമ്മയെക്കുറിച്ച് സമൂഹം പേറുന്ന പൊതുസങ്കൽപം. ജന്മിത്വ സംസ്കാരത്തിൻ്റെ ശേഷിപ്പുകൾ നിലനിൽക്കുന്ന പുരുഷാധികാര സമൂഹമാണ് നമ്മുടേത്. ലിംഗപരമായ അസമത്വത്തെ ചൂഷണം ചെയ്തു ലാഭം കൊയ്യുന്ന മുതലാളിത്തമാണ് ഇവിടുള്ളത്. ഇവ തീർക്കുന്ന യാഥാസ്ഥിതികമായ മൂല്യബോധങ്ങളിൽ നിന്നാണ് മേൽപറഞ്ഞ മാതൃ സങ്കൽപം ഉരുത്തിരിയുന്നത്. ഈ യാഥാസ്ഥിതിക സങ്കൽപത്തിൻ്റെ മഹത്വവൽക്കരണം സ്ത്രീയുടെ സാശ്വയത്വത്തേയും സ്വാതന്ത്ര്യത്തേയും കൂച്ചുവിലങ്ങിടാനുള്ള ഉപാധിയായി മാറുകയാണ്. കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും, അത് അടുക്കള പണിയായാലും, മക്കളെ പരിപാലിക്കുന്നതായാലും, സാമ്പത്തിക കാര്യങ്ങളായാലും, സ്ത്രീയ്ക്കും പുരുഷനും […]

Share News
Read More