തിങ്കളാഴ്ച 17,821 പേര്‍ക്ക് കോവിഡ്; 36,039 പേര്‍ രോഗമുക്തി നേടി
May 24, 2021 ചികിത്സയിലുള്ളവര്‍ 2,59,179 ആകെ രോഗമുക്തി നേടിയവര്‍ 20,98,674 കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകള്‍ പരിശോധിച്ചു 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ തിങ്കളാഴ്ച 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ […]
Read Moreചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് കെകെ രമ;
15ാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തില്‍ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി കെകെ രമ എംഎല്‍എ. വടകരയില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെകെ രമ. 7491 വേട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി നിയമസഭയിലേക്ക് എത്തുന്നത്. 2016 ല്‍ വടകരയില്‍ മത്സരിച്ച രമ 20504 വോട്ട് നേടിയിരുന്നു
Read Moreഫാദർ ആന്റോ കണ്ണമ്പുഴ വി സി അന്തരിച്ചു
എറണാകുളം: ചാലക്കുടി പോട്ട വിൻസെൻഷ്യൻ ധ്യാനകേന്ദ്രത്തിന്റെ മുൻ ഡയറക്ടറും പോട്ട ഡിവൈൻ മിനിസ്ട്രീസിലെ വചനപ്രഘോഷകനും ഗാനരചയിതാവുമായ ബഹു. ആന്റോ കണ്ണമ്പുഴയച്ചൻ ഇന്ന് ഉച്ചതിരിഞ്ഞ് അന്തരിച്ചു കോവിഡ് ബാധിതനായ അദ്ദേഹം കോവിഡ് മുക്തനായി എങ്കിലും ശ്വാസകോശത്തിൽ ഉണ്ടായ ന്യൂമോണിയ ബാധയെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു. വിൻസെൻഷ്യൻ സമൂഹത്തിന്റെ അങ്കമാലി മേരിമാതാ പ്രൊവിൻസ് അംഗമായ ഫാ.ആന്റോ കണ്ണമ്പുഴ ഒട്ടനവധി ക്രൈസ്തവ ഭക്തി ഗാനങ്ങളുടെ രചയിതാവാണ്. ” യേശുവേ നീ എത്ര നല്ലവൻ”” അർപ്പണ വഴിയിൽ നിറ […]
Read Moreകണ്ണൂർ ജില്ലാ പഞ്ചായത്തിനേയും ആശുപത്രി അധികൃതരേയും അഭിനന്ദിക്കുന്നു.
സംസ്ഥാനത്തെ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. ഏഴു ദിവസങ്ങൾ കൊണ്ടാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രത്യേക കോവിഡ് വാർഡ് തയ്യാറാക്കിയത്. 5 വെന്റിലേറ്ററുകളും, 12 ഐസിയു ബെഡുകളും, 31 ഓക്സിജൻ പൈപ് ലൈൻ സപ്പോർട്ട് ബെഡുകളുമാണ് അതിവേഗം സജ്ജീകരിച്ചത്. രോഗികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ മ്യൂസിക് സിസ്റ്റം കൂടി തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രിയ്ക്ക് അനുവദിച്ച 60 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത് . പദ്ധതി വിജയകരമായി […]
Read Moreകേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ ജെനി ജെറോമിന് അഭിനന്ദനങ്ങൾ.
കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ ജെനി ജെറോമിന് അഭിനന്ദനങ്ങൾ. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനമാണ്. സാഹചര്യങ്ങളോടു പടപൊരുതി തന്റെ സ്വപ്നം സാക്ഷാൽക്കരിച്ച ജെനിയുടെ ജീവിതം സ്ത്രീകൾക്കും സാധാരണക്കാർക്കും നൽകുന്ന പ്രചോദനം വലുതാണ്. സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സാമൂഹികാവബോധവും അത് സൃഷ്ടിക്കുന്നു. ജെനിയുടെ ആഗ്രഹങ്ങൾക്ക് പിന്തുണ നൽകി കൂടെ നിന്ന കുടുംബവും സമൂഹത്തിന് മാതൃകയാണ്. പെൺകുട്ടികൾക്ക് പിന്തുണ നൽകുന്ന ആ മാതൃക ഏറ്റെടുക്കാൻ സമൂഹം […]
Read Moreഅട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് ഭവാനിപ്പുഴ മുറിച്ച് കടന്ന് പോകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പ്രതിബന്ധങ്ങളെ വകവെയ്ക്കാതെ നടത്തുന്ന സേവനത്തിൻ്റെ പ്രത്യക്ഷസാക്ഷ്യമാണ്.
പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സുകന്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ വാസു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൈജു, ഡ്രൈവര്‍ സജേഷ് എന്നിവരാണ് ജീവന്‍ പണയംവെച്ചും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായത്. മുപ്പത് പേരെ പരിശോധനയ്ക്ക് വിധേയരാക്കി. കോവിഡ് സ്ഥിരീകരിച്ച ഏഴു പേരെ പുതൂര്‍ ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് മാറ്റി. ഊരിലെ മറ്റുള്ളവര്‍ക്ക് സുരക്ഷാ മുൻകരുതലുകൾ സ്വീകരിയ്ക്കുന്നതിനുള്ള മാർഗ്ഗനിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് മന്ത്രി നൽകി. ഊരിലുള്ളവരുടെ ഭയം അകറ്റി ആത്മവിശ്വാസം നല്‍കുകയെന്നതായിരുന്നു ഏറെ പ്രധാനം.സംസ്ഥാനത്തെ മുഴുവന്‍ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ പരിശോധന […]
Read More