ഒരു അധ്യാപിക ആരായിരിക്കണം എന്നതിന് ഉത്തമ മാതൃകയായിരുന്നു ലില്ലി ടീച്ചർ.| അഡ്വ. ചാർളി പോൾ

Share News

എന്റെ ഏറ്റവും പ്രിയപ്പെട്ട ഗുരുനാഥ – മലയാറ്റൂർ സെന്റ് തോമസ് ഹൈസ്ക്കൂൾ അധ്യാപിക ലില്ലി ടീച്ചർക്ക് ആദരാഞ്ജലികൾ . ഒരു അധ്യാപിക ആരായിരിക്കണം എന്നതിന് ഉത്തമ മാതൃകയായിരുന്നു ലില്ലി ടീച്ചർ. അതിശ്രേഷ്ഠവും പാവനവുമായ നിയോഗം ആത്മാർത്ഥതയോടെ നിർവ്വഹിച്ചു. ചരിക്കേണ്ട മാർഗ്ഗം കാണിച്ചു തന്നു. ആരോഗ്യമുള്ള മനസ്സിനെ സൃഷ്ടിച്ചു തന്നു. മൂല്യങ്ങൾ പകർന്നു തന്നു. പെറ്റമ്മയെ പോലെ സ്നേഹിച്ചു. ഭാരതീയ സങ്കല്പം അനുസരിച്ച് സർവ്വ ഗുണങ്ങളുടെയും വിളനിലമായിരുന്നു ലില്ലി ടീച്ചർ. സ്നേഹവും സഹാനുഭൂതിയുമാണ് അധ്യാപകന് വേണ്ട പ്രഥമ ഗുണം […]

Share News
Read More

കാലം കരുതിവെച്ച ഒട്ടേറെ കടമകളും ദൗത്യങ്ങളും ബാക്കിയാക്കിയാണ് ഞങ്ങളുടെ പ്രിയ സഹപ്രവർത്തകൻ രാജീവ് സാതവ് ഇന്ന് യാത്രയായത്.|കെ സി വേണുഗോപാൽ

Share News

കാലം കരുതിവെച്ച ഒട്ടേറെ കടമകളും ദൗത്യങ്ങളും ബാക്കിയാക്കിയാണ് ഞങ്ങളുടെ പ്രിയ സഹപ്രവർത്തകൻ രാജീവ് സാതവ് ഇന്ന് യാത്രയായത്. അക്ഷരാർത്ഥത്തിൽ കോൺഗ്രസിന്റെ പോരാളിയായിരുന്നു രാജീവ്. ചുറ്റുമുള്ളവരിലേക്ക് എപ്പോഴും ഊർജ്ജം പ്രസരിപ്പിക്കുന്ന, ആരെയും പ്രചോദിപ്പിക്കുന്ന ചുറുചുറുക്കുള്ള യുവ നേതാവെന്ന നിലയിൽ രാജീവ് കോൺഗ്രസിന്റെ ഭാവി പ്രതീക്ഷയായിരുന്നു. എന്ത് വിഷയം കണ്ടാലും കേട്ടാലും അതിനെ അങ്ങേയറ്റം ഗൗരവമായി കാണുകയും അതിന്റെ നാനാവശങ്ങളും അതീവ സൂക്ഷ്മതയോടെ വിലയിരുത്തുകയും ചെയ്യുന്ന പക്വതയാർന്ന ആ വ്യക്തിത്വമാണ് 46 വയസ്സിനുള്ളിൽ എം. എൽ. എ യും, എം.പി […]

Share News
Read More

ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ശ്രീമതി സൗമ്യ സന്തോഷിൻ്റെ മൃതദേഹം ഡൽഹി വിമാനത്താവളത്തിൽ ഏറ്റുവാങ്ങി.

Share News

ഇസ്രയേലിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിയത്. കേന്ദ്ര മന്ത്രി വി മുരളീധരനും ,ഡൽഹി ഇസ്രയേൽ എംബസിയിലെ ചാർജ് ദ അഫയേഴ്സ് റോണി യദിദിയയും വിമാനത്താവളത്തിലെത്തി സൗമ്യയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചു.വൈകുന്നേരത്തോടെ എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറും.

Share News
Read More

കെ ആര്‍ ഗൗരിയമ്മക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിട

Share News

ആലപ്പുഴ: കേരളത്തിന്റെ രാഷ്ട്രീയ മുത്തശ്ശി കെ ആര്‍ ഗൗരിയമ്മക്ക് സംസ്ഥാനം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി. ആലപ്പുഴയിലെ വലിയ ചുടുകാട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ഭര്‍ത്താവ് ടി വി തോമസിന്റെ ശവകുടീരത്തിന് സമീപത്തുതന്നെയാണ് ഗൗരിയമ്മയ്ക്കും അന്ത്യനിദ്രയ്ക്കുള്ള സ്ഥലമൊരുക്കിയത്. രാഷ്ട്രീയ, സാമൂഹിക, സംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് അവസാനമായി ഗൗരിയമ്മയെ കാണാനായി വലിയ ചുടുകാട്ടിലെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പോലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിച്ചു. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് ഗൗരിയമ്മയുടെ മൃതദേഹം […]

Share News
Read More

സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാളാണു് കെ.ആർ. ഗൗരിയമ്മ

Share News

ഗൗരിയമ്മയുടെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായയായ നേതാവ് കെ ആർ ഗൗരിയമ്മ (101) അന്തരിച്ചു രാവിലെ ഏഴു മണിയോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ജനാധിപത്യ സംരക്ഷണ സമിതി (ജെ എസ് എസ്) സ്ഥാപക നേതാവാണ്. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ജീവിച്ചിരിക്കുന്ന ഏക അംഗമായിരുന്നു ഗൗരിയമ്മ. സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ […]

Share News
Read More

അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവർക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി. |മുഖ്യമന്ത്രി

Share News

മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ അനുശോചിക്കുന്നു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നൽകുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാട്. പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂർവ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തു. മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയർത്തിയെടുത്തു. 100 വർഷത്തിലധികം ജീവിക്കാൻ കഴിയുക എന്നത് അത്യപൂർവമായി മനുഷ്യജീവിതത്തിന് ലഭിക്കുന്ന […]

Share News
Read More

ഈ ചിത്രം കണ്ട് നെഞ്ച് പിടയാത്തവരുണ്ടോ?

Share News

ആദ്യാക്ഷരം വായിക്കാൻ പഠിച്ചതു മുതൽ എല്ലാ ഭാരതീയരും എൻ്റെ സഹോദരി സഹോദരന്മാരാണ്എന്ന് പ്രതിജ്ഞ ചൊല്ലി പഠിച്ചുതു കൊണ്ടാവും ഈ ചിത്രം കണ്ടിട്ട് വളരെ അധികം വിഷമമം ഉണ്ടാകുന്നു. അവിടെയും മരിച്ചു വീഴുന്നത് നമ്മുടെ സഹോദരങ്ങൾ ആണല്ലോ.ഈ ചിത്രം കണ്ട് നെഞ്ച് പിടയാത്തവരുണ്ടോ? അതെ പ്രാണവായു നഷ്ടമാകുന്ന നവഭാരതത്തിന്‍റെ നേർചിത്രമാണ് നമ്മുടെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നത്. നമ്മുടെ രാജ്യത്തിനു വേണ്ടി കൈകോർത്തു പ്രാർത്ഥിക്കാം… Jose Thazhathel

Share News
Read More

ബോബിക്ക് പോകാനുള്ള സമയമായിരുന്നില്ല ഇത്.ബോബിയിൽ ജീവിതം ഒട്ടുമേ അവസാനിച്ചിരുന്നില്ല.

Share News

ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഫലം വരാനുള്ള ഏതാണ്ട് രണ്ടുമാസം നീണ്ട ഒരു കാത്തിരിപ്പുണ്ടായിരുന്നു പണ്ട്. ആ സമയത്ത് എന്തു ചെയ്യും എന്നിങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് കോട്ടയം എന്ന വിദൂരദേശത്തുള്ള പ്രസ് ക്ലബ് എന്ന സ്ഥാപനം പത്രപ്രവർത്തനത്തിൽ ഒരു ഫൗണ്ടേഷൻ കോഴ്സ് തുടങ്ങുന്നതായി അറിയുന്നത്. നോക്കിയപ്പോൾ പരീക്ഷ കഴിഞ്ഞിരിക്കുന്നവർക്കു ടെയ്‌ലർ മെയ്ഡാണ് സംഭവം. ഒരു മാസത്തെ കോഴ്സ്. അവധിക്കാലം. പ്രസ് ക്ലബിലായതുകൊണ്ട് ലൈവായി ജേണലിസം കാണാം, അറിയാം. വലിയ ഫീസുമില്ല. അങ്ങനെ അപേക്ഷിച്ചു, അഡ്മിഷൻ കിട്ടി;അന്ന് അത്രയൊന്നും പരിചിതമല്ലാത്ത കോട്ടയത്ത് […]

Share News
Read More

ബോബിച്ചായാ നീ ഞങ്ങൾക്കായി ഓർമ്മകളുടെ ‘റോസ് ഗാർഡൻ’ ഒരുക്കി പെട്ടെന്നങ്ങ് പോയി…

Share News

സത്യത്തിൽ ഈയാഴ്ചയ്ക്ക് സൗന്ദര്യമുണ്ടായിരുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ശൂന്യതകൾ പലതരത്തിൽ പലരിലൂടെ വ്യഥകളുണ്ടാക്കുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എൻ്റെ ആത്മവിശ്വാസം തന്നെ തകർത്തു കളഞ്ഞ സംഭവം. വാക്കുകളുടെ അർത്ഥ ശൂന്യത. മന:സാക്ഷിയില്ലാത്ത വെട്ടലിൽ സത്യത്തിൽ വിറങ്ങലിച്ചു പോയി. വ്യക്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട മിനിറ്റുകൾ. ആത്മാർത്ഥതയുടെ ആവശ്യമില്ലെന്നും വിശ്വസ്തതയ്ക്ക് വിലയില്ലെന്നും എന്നെ മനസ്സിലാക്കിയ മണിക്കൂറുകൾ. അപഹസിക്കപ്പെട്ട് വെറും അപരനായി, കുറ്റക്കാരനായി മുദ്രകുത്തിയപ്പോൾ വെട്ടിമുറിക്കപ്പെട്ടപ്പോഴുണ്ടായ ഒറ്റപ്പെടൽ. അങ്ങനെയിരിക്കുമ്പോഴാണ് വ്യാഴാഴ്ച കൂനിന്മേൽ കുരു പോലെ തലയിലൊരു മര കമ്പ് വീഴുന്നത്. അങ്ങനെ […]

Share News
Read More

വിജയൻ ചേട്ടൻവിട പറഞ്ഞു.വിശ്വസിക്കാനാവുന്നില്ല..

Share News

കെസിവൈഎം ഓഫീസിലും ജീവനാദത്തിലും വഴിയിലാണെങ്കിലും എവിടെയാണെങ്കിലും കാണാൻ ഓടി വരുന്ന വിജയൻ ചേട്ടനെ മറക്കാനാവില്ല… കാണിക്ക എന്ന ചെറിയ പത്രം കൈയിലുണ്ടാകും. എപ്പോഴും ഉച്ചത്തിലെ സംസാരിക്കൂ.. ഒരിക്കൽ ഓഫീസിൽ വന്നപ്പോ മൊബൈൽ ഫോൺ കണ്ടപ്പോ എൻ്റെയും കൂടെ ഫോട്ടോ എടുക്കെടാ.. . ഞാൻ ചത്തു പോയാലും നിനക്ക് കാണാല്ലോ എന്ന് പകുതി തമാശയായിട്ട് പറഞ്ഞ് കൂടെ നിന്ന് ഫോട്ടോയൊക്കെ എടുത്തു. . എറണാകുളത്ത് പാദരക്ഷത്തൊഴിലാളികൾക്ക് ഒരു തിരുവോണനാളിൽ സദ്യ കൊടുത്തപ്പോൾ വിജയൻ ചേട്ടനൊപ്പം സഹായിക്കാൻ സാധിച്ചത് മറക്കാനാവാത്ത […]

Share News
Read More