ആത്മീയചൈതന്യവും കാര്യക്ഷമതയുമുള്ള സഭാശുശ്രൂഷകരാകുക: കർദിനാൾ മാർ ആലഞ്ചേരി
കാക്കനാട്: വിശ്വസ്തതയോടും കാര്യക്ഷമതയോടും ആത്മീയചൈതന്യത്തോടും കൂടി സഭാശുശ്രൂഷയിൽ പങ്കുകാരാകണമെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് കമ്മീഷൻ സെക്രട്ടറിമാരെ ഉദ്ബോധിപ്പിച്ചു. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയുടെ വിവിധ കമ്മീഷനുകളിലെയും കമ്മിറ്റികളിലെയും മറ്റ് അനുബന്ധ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും സെക്രട്ടറിമാരുടെയും ഭാരവാഹികളുടെയും സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വെച്ച് നടത്തപ്പെട്ട സമ്മേളനത്തിൽ കമ്മീഷൻ സെക്രട്ടറിമാരും മറ്റ് ഭാരവാഹികളും 2022-’23 പ്രവർത്തനവർഷത്തെ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ഭാവി പദ്ധതികളെക്കുറിച്ച് വിശദമായ ചർച്ചകൾ […]
Read More