കേരള (കള്ള)കഥകൾ നമ്മുടെ എന്റർറ്റെയിന്മെന്റ് സ്‌ക്രീനിൽ നിറയുമ്പോൾ, ടിപ്പർ ലോറി കളിപ്പാട്ടങ്ങളിൽ അരിക്കൊമ്പന്മാരെ കടത്തി നമുക്ക് കുഞ്ഞുങ്ങളുടെ ഭാവനാ ലോകത്തു വിഹരിക്കാം.
ആഖ്യാനങ്ങൾ (നറേറ്റിവ്കൾ) എങ്ങനെയാണ് മലയാളി മനസിനെ രൂപപ്പെടുത്തുന്നത് എന്നത് ആശ്ചര്യകരമാണ്. ഈ ഫോർവേഡ് നോക്കൂ. ഒരു ടിപ്പർ ലോറി കളിപ്പാട്ടത്തിൽ മറ്റൊരു കളിപ്പാട്ടമായ ആനയെ കയറ്റി മുന്നോട്ടു കുതിക്കുന്ന ഭാവന സൃഷ്ടിക്കുന്ന ഒരു കുട്ടിയുടെ ലോകത്തെ അവന്റെ പിതാവ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വെച്ചിരിക്കുന്ന ചിത്രമാണ്. ഒരിടത്തെ മനുഷ്യരുടെ ദൈനംദിന ജീവിതത്തെ താറുമാറാക്കിയ ഒരു ആനയെ മറ്റൊരിടത്തേക്ക് മാറ്റുന്നതിന്റെ ലൈവ് കമന്ററി കൊണ്ട് മുഖരിതമായിരുന്നു ഇന്നലത്തെ ടെലിവിഷൻ ലോകം. വള്ളം കളിയോ, തൃശൂർ പൂരമോ (മാത്രം) കമന്ററി പറയാൻ […]
Read More