“വാരിക്കുന്തമൊന്നും വേണ്ട,ഇതിനൊക്കെ ചെരിപ്പ് തന്നെ ധാരാളം” എന്ന തലക്കെട്ടോടെ 2019 ജൂൺ 22ന് പ്രസിദ്ധീകരിച്ച ചിത്രമാണ് അവാർഡിന് അർഹമായത്.
കേരള മീഡിയ അക്കാഡമിയുടെ മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് നേടിയത് ഒത്തിരി സന്തോഷത്തോടെ അറിയിക്കുന്നു . 25000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്.“വാരിക്കുന്തമൊന്നും വേണ്ട,ഇതിനൊക്കെ ചെരിപ്പ് തന്നെ ധാരാളം” എന്ന തലക്കെട്ടോടെ 2019 ജൂൺ 22ന് പ്രസിദ്ധീകരിച്ച ചിത്രമാണ് അവാർഡിന് അർഹമായത്. കെ ആർ ഗൗരിയമ്മയുടെ നൂറ്റിയൊന്നാം പിറന്നാൾ ആഘോഷവേദിയിൽ, തന്നോടൊപ്പം സെൽഫിയെടുക്കാൻ വന്നയാൾ, ഫോട്ടോയെടുത്ത് കഴിഞ്ഞിട്ടും സ്റ്റേജിൽ നിന്ന് പോകാതെ അനാവശ്യ ഷോ കാണിച്ചപ്പോൾ, ഗൗരിയമ്മ കാലിൽനിന്നും ചെരുപ്പൂരി അടിക്കുകയായിരുന്നു. […]
Read More