മള്ളിയൂർ ക്ഷേത്രത്തിലെത്തി ശങ്കരൻ നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ആശംസകൾ നേർന്നു.-ഉമ്മൻ ചാണ്ടി

Share News

ഭാഗവതതത്ത്വപ്രചാരണത്തിന് ജീവിതം സമർപ്പിച്ച്, ഋഷിതുല്യനായി ജീവിച്ച ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടായിരത്തിലേറെ ഭാഗവത സപ്താഹങ്ങൾ നടത്തുകയും, ഭാഗവതസന്ദേശം പകർന്നു നൽകാൻ ജീവിതം സമർപ്പിക്കുകയും ചെയ്ത മഹാവ്യക്തിത്വമായിരുന്നു അദ്ദേഹം. വ്യക്തിപരമായി വലിയ തിരുമേനിയുമായി അടുത്ത ബന്ധമായിരുന്നു.മള്ളിയൂർ ക്ഷേത്രത്തിലെത്തി ശങ്കരൻ നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ആശംസകൾ നേർന്നു. ഉമ്മൻ ചാണ്ടി

Share News
Read More