നിറഞ്ഞ മനസ്സോടെ, തികഞ്ഞ തിരിച്ചറിവോടെ നമുക്ക് ആശംസിക്കാംതിരുപ്പിറവിയുടെ നന്മകൾ.
സന്തോഷവും സമാധാനവും നമ്മിൽ നിറയട്ടെ,. നമ്മിലൂടെ സമൂഹത്തിലും. മനസ്സിലാക്കാൻ ആരുമില്ലായെന്ന് പരിതപിക്കുന്നവരുടെ ഇടയിലേക്ക് മനസ്സിലാക്കുന്ന ഒരു ദൈവമുണ്ടെന്നു ഓർമിപ്പിച്ചുകൊണ്ട് ഒരു തിരുപിറവി കൂടി. ദേവാലയത്തെ ലക്ഷ്യമാക്കി, പുൽക്കൂട്ടിൽ ജനിച്ചവനെ ആരാധിക്കാനായി, യാത്ര നടത്തുന്നവരുടെ മനസ്സുകളിൽ ഒരു മനനവിഷയമായും ആത്മശോധനയ്ക്കുള്ള വള്ളിയായും ‘നല്ല മനസ്സുള്ളവർക്ക് സമാധാനം’ ആശംസിച്ച മാലാഖാമാരുടെ ഗാനം ഇന്നും ആവർത്തിക്കപ്പെടുന്നുണ്ട്. ദേവാലയത്തിൽ മുട്ടുകുത്തുമ്പോൾ അനുവാദമില്ലാതെ ഉള്ളിലേക്ക് വരണം 25 ദിവസത്തെ ഒരുക്കം തന്നെ എത്രമാത്രം ദൈവത്തോടും സഹോദരങ്ങളോടും അടുപ്പിച്ചുവെന്ന ചോദ്യം; വ്യക്തിബന്ധങ്ങളിലെ പൊട്ടിപ്പോയ കണ്ണികൾ അടുപ്പിക്കുന്നതിൽ […]
Read More