കാക്കിക്കുള്ളിലെ മനുഷ്യസ്നേഹ०.

Share News

ഇന്ന് സാമൂഹിക സേവനമേഖലയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുറന്നവർ ആണ്‌ പോലീസ് ഉദ്യോഗസ്ഥർ. കാക്കിക്കുള്ളിലെ മനുഷ്യസ്നേഹത്തിൻടെ കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലു०,അവർക്ക് ഇടയിൽ തീർത്തും വ്യത്യസ്തമായ നിലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് സാമൂഹിക സേവനമേഖലയിൽ മുന്നേറുന്ന വ്യക്തിയാണ്‌ സി കെ മഹേഷ്‌ എന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ. നിയമപാലനത്തിൽ മാത്രം ഒതുങ്ങുന്നില്ല ഇദ്ദേഹത്തിന്റെ ഇടപെടലുകൾ. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദധാരിയായ മഹേഷ്‌ പോലീസ് ഉദ്യോഗസ്ഥർക്ക് ഇടയിലെ കൗൺസിലർ കൂടിയാണ്. തൊടുപുഴയിലെ ഡി വൈ എസ് പി […]

Share News
Read More

ഭാരതമാതാ എഡിആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം നാളെ(24-10-2020)

Share News

സമാന്തര തര്‍ക്ക പരിഹാര രംഗത്ത് രാജ്യത്തെ ആദ്യപഠനകേന്ദ്രം കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭാരതമാതാ എഡ്യൂക്കേഷന്‍ ട്രസ്റ്റിനു കീഴിലുള്ള ആലുവ ചൂണ്ടി ഭാരതമാതാ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, സമാന്തര തര്‍ക്ക പരിഹാര (ഓള്‍ട്ടര്‍നേറ്റീവ് ഡിസ്പ്യൂട്ട് റസലൂഷന്‍ -എഡിആര്‍) ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നു. നിയമ വ്യവഹാരങ്ങളില്‍ കുടുങ്ങിക്കിടങ്ങുന്നതും അതിലേക്കു നീങ്ങാവുന്നതുമായ തര്‍ക്കങ്ങള്‍ കോടതിക്കു പുറത്തു തീര്‍പ്പാക്കുന്നതിനുള്ള നിയമ വിദഗ്ധ പഠനകേന്ദ്രം എന്ന നിലയിലാണ് എഡിആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്ലോകമെമ്പാടുമുള്ള എഡിആര്‍ സെന്ററുകളുടെ സഹകരണത്തോടെ തര്‍ക്ക വിഷയങ്ങള്‍ വേഗത്തിലും എളുപ്പത്തിലും പരിഹരിക്കുന്നതിനാണു സ്ഥാപനം […]

Share News
Read More

സവാള വില വര്‍ധന: ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവു വരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

Share News

ന്യൂഡല്‍ഹി: സവാളയുടെ വില ഉയർന്നതിനെ തുടർന്ന് ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഡിസംബര്‍ 15 വരെ ഇളവു വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഉള്ളി വില പത്ത് ദിവസമായി ഉയരുന്ന പശ്ചാത്തലത്തിലാണ് വൈകിയാണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. കരുതല്‍ ശേഖരത്തില്‍നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച്‌ വില വര്‍ധന നിയന്ത്രിക്കുമെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയമാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടിയും വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ തുടങ്ങിയിട്ടുണ്ട്. സവാള കൃഷിചെയ്യുന്ന മഹാരാഷ്ട്രാ, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കനത്ത […]

Share News
Read More

കളമശേരി മെഡിക്കൽ കോളേജിലെ കൊവിഡ് മരണങ്ങൾ: ആരോഗ്യസെക്രട്ടറി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Share News

എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികൾ മതിയായ ചികിത്സയും പരിചരണവും ലഭിക്കാതെ മരിക്കുന്നതിനെ കുറിച്ച് ഉയർന്ന ആരോപണങ്ങൾ സംമ്പന്ധിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറി സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യ വകുപ്പ് സെക്രട്ടറിയെ കൂടാതെ കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ റിപ്പോർട്ടും മൂന്നാഴ്ചക്കുള്ളിൽ ലഭിക്കണം. സംഭവം സംബന്ധിച്ച് പുറത്തു വന്ന ശബ്ദരേഖകൾ ശ്രദ്ധയിൽപ്പെട്ടതായി കമ്മീഷൻ ഉത്തരവിൽ […]

Share News
Read More

27735 എണ്ണം CRZ ലംഘനങ്ങൾ കേരളത്തിൽ ഉണ്ട് എന്ന് കാണിച്ച് ചീഫ് സെക്രട്ടറി 2020 ഒക്ടോബർ 16ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നു.

Share News

2021 ജനുവരി മുതൽ നിയമലംഘനങ്ങൾ സംബന്ധിച്ച കാര്യങ്ങൾക്ക് പബ്ലിക് ഹിയറിങ് നടത്തുമെന്നും അതിനുശേഷം അന്തിമ റിപ്പോർട്ട് കോടതിയിൽ നൽകുമെന്നും പറയുന്നു. കേരളത്തിലെ10 തീരദേശ ജില്ലകളിൽ ഇതുസംബന്ധിച്ച കാര്യങ്ങൾക്കായി അഞ്ചംഗ സമിതിയെ നിയമിച്ചു കൊണ്ടുള്ള 16.10.2019 ലെ ഉത്തരവാണ് ഇതോടൊപ്പം ഉള്ളത്. ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും നടപടിയെടുക്കാനും കാണിക്കുന്ന വേഗത (സുപ്രീം കോടതി കേസ് മൂലം) പുതിയ വിജ്ഞാപനം നടപ്പിലാക്കുന്നതിനും കാണിക്കണം. (2019 ജനുവരിമാസം നടപ്പിലായ പുതിയ വിജ്ഞാപനം പ്രകാരമുള്ള തീരമേഖല മാനേജ്മെൻറ് പ്ലാൻ CZMP പൂർത്തിയാക്കുന്നത് സംബന്ധിച്ച […]

Share News
Read More

ഒരു വയസുള്ള കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമം: പിതാവ് അറസ്റ്റില്‍.

Share News

കൊല്ലം: ഒരു വയസുകാരനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നിലമേലിലാണ് സംഭവം. നിലമേല്‍ എലിക്കുന്നാംമുകളില്‍ ഇസ്മയിലിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇസ്മയില്‍ ഒരു വയസുള്ള മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഇസ്മയില്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് വിവരം. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. വേദനിക്കുന്ന സംഭവം.ഇത് വാർത്തയായി വായിച്ചു തള്ളരുതേ. മനുഷ്യജീവൻ സംരക്ഷിക്കണം .കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന ,വധിക്കാൻ ശ്രമിക്കുന്ന ,ഉദരത്തിലെ കുഞ്ഞിന് ജനിക്കുവാൻ അവസരം […]

Share News
Read More

ഫാ.സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണം: കാഞ്ഞിരപ്പള്ളിയില്‍ പ്രതിഷേധപ്രകടനം

Share News

കാഞ്ഞിരപ്പള്ളി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജാര്‍ഖണ്ടി ലെ റാഞ്ചിയില്‍ നിന്ന്  അറസ്റ്റ് ചെയ്ത് ബോംബെയിലെ ജയിലിലടച്ചിരിക്കുന്ന മിഷനറിയും ജസ്യൂട്ട് വൈദികനുമായ  ഫാ.സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ സാമുദായിക, സാമൂഹ്യ, സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ സംയുക്തനേതൃത്വത്തില്‍ കോവിഡ് 19ന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രതിഷേധസമ്മേളനവും ജാഥയും നടത്തി.കാഞ്ഞിരപ്പള്ളി പോസ്റ്റ് ഓഫീസ് പടിക്കല്‍ നടന്ന പ്രതിഷേധപരിപാടി കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ സഭയും മിഷനറിമാരും നല്‍കുന്ന വിശിഷ്ടമായ സേവനത്തിന്റെ ഗുണഫലങ്ങള്‍ […]

Share News
Read More

സമൂഹത്തില്‍ സ്ത്രീയും പുരുഷനും എന്നപോലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും തുല്യ അവകാശമുള്ള പൗരന്മാരാണ്.

Share News

എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. സജനയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കി. പോലീസ് സുരക്ഷ ഉറപ്പുവരുത്തും. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കും. സമൂഹത്തില്‍ സ്ത്രീയും പുരുഷനും എന്നപോലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും തുല്യ അവകാശമുള്ള […]

Share News
Read More

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സിന് സ്‌റ്റേ.

Share News

കൊച്ചി: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിദൂര, സ്വകാര്യവിദ്യാഭ്യാസം ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാക്കിയ ഓര്‍ഡിനന്‍സ് വ്യവസ്ഥ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഓര്‍ഡിനന്‍സിനെതിരെ പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോഴ്‌സും സ്ഥാപനവും തെരഞ്ഞെടുക്കനുളള്ള അവകാശത്തിന്റെ ലംഘനമാണ് വ്യവസ്ഥയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഏത് കോഴ്‌സ് പഠിക്കണമെന്നും എവിടെ പഠിക്കണമെന്നതും തീരുമാനിക്കുന്നത് വിദ്യാര്‍ഥികളാണെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഓര്‍ഡിനന്‍ ഈ അവകാശത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. നിലവില്‍ കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രങ്ങള്‍ […]

Share News
Read More

സ്ത്രീകള്‍ക്കെതിരായ അതിക്രമം : പരാതി ല​ഭി​ച്ചാ​ലു​ട​ന്‍ കേസെടുക്കണം, സംസ്ഥാനങ്ങള്‍ക്ക് നിർദേശം നൽകി കേന്ദ്രം.

Share News

ന്യൂഡല്‍ഹി : സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പരാതി കിട്ടിയാലുടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പരാതിയിന്മേല്‍ രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ രൂപീകരിച്ചിട്ടുള്ള നിയമങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചിട്ടുള്ളത്. പീഡനശ്രമം അടക്കം സ്ത്രീകള്‍ക്കെതിരായ ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. ഇതില്‍ യാതൊരു തരത്തിലുള്ള വീഴചയും വരുത്താന്‍ […]

Share News
Read More