പ്രാണവായുവിനെ തിരിച്ചറിഞ്ഞിട്ട്ഇന്ന് 250 വർഷം!

Share News

ജീവന്റെ നിലനില്പിന് ആധാരമായ പ്രാണവായുവിനെ ലോകം തിരിച്ചറിഞ്ഞിട്ട് ഇന്ന് രണ്ടര നൂറ്റാണ്ടു തികയുന്നു. 1774 ഓഗസ്റ്റ് ഒന്നിന് ഇംഗ്ലണ്ടിൽ യോർക്ഷയറിലെ ലീഡ്സിനടുത്തുള്ള ബ്രിസ്റ്റാൾ എന്ന ഗ്രാമത്തിലെ ഫീൽഡ്ഹെഡിലുള്ള (Bristal, Fieldhead) ഇടുങ്ങിയ മുറിയിലിരുന്ന് ജോസഫ് പ്രീസ്റ്റിലി എന്ന ശാസ്ത്രജ്ഞൻ നടത്തിയ പരീക്ഷണങ്ങളാണ് ഭൂമിയിൽ ജന്തുജാലങ്ങളുടെ അതിജീവന രഹസ്യങ്ങളിലേക്കാണ് വാതിൽ തുറന്നത്. സൂര്യപ്രകാശത്തെ ഒരു ലെൻസിലൂടെ മർക്യൂറിക് ഓക്സൈഡിലേക്കു കേന്ദ്രീകരിച്ച് ചൂടാക്കിയപ്പോൾ പുറത്തു വന്ന വാതകം ജ്വലനത്തെ ത്വരിതപ്പെടുത്തുന്നതായും ഉന്മേഷദായകമായും അദ്ദേഹത്തിന് അനുഭവപ്പെട്ടു. പ്രീസ്റ്റ്ലി ഈ പുതിയ വാതകത്തെ […]

Share News
Read More