പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് 2021 സെപ്റ്റംബർ 8-ാം തീയതി കുറവിലങ്ങാട് പള്ളിയിൽ വി. കുർബാനമദ്ധ്യേ നടത്തിയ പ്രസംഗത്തിൽ, തന്റെ ശ്രദ്ധയ്ക്കും കരുതലിനും ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സഭാമക്കൾക്ക് നൽകിയ ചില മുന്നറിയിപ്പുകളുടെ പേരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദം ദൗർഭാഗ്യകരമാണ്. മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഏതെങ്കിലും ഒരു സമുദായത്തെയോ മതത്തെയോ മതവിശ്വാസത്തെയോ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചിട്ടില്ലായെന്നത് ഏവർക്കും വ്യക്തമായ കാര്യമാണ്. അതേസമയം ചില സംഘടിത സമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നൽകുകയും ചെയ്തു. ഏതെങ്കിലും […]
തിരുവനന്തപുരം: വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ ആഹ്വാനം ചെയ്ത് വിവിധ മത, സമുദായ സംഘടനകളുടെ നേതാക്കള്‍ യോഗം ചേര്‍ന്നു. വിവിധ സമുദായങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാദേശിക ഫോറങ്ങള്‍ കൂടുതല്‍ സജീവമാകണമെന്നു യോഗം നിര്‍ദേശിച്ചു. മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, […]
കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാൾ എട്ടാം ദിനത്തിൽ പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ. ജോസഫ് കല്ലറങ്ങാട്ട് പിതാവ് നൽകിയ വചന സന്ദേശം വിവാദം സൃഷ്ടിച്ചു മനുഷ്യ മനസുകളില്‍ വിദ്വേഷം കുത്തിവെയ്ക്കുന്നത് വലിയ ആപത്താണ്.ഓരോ സമുദായവും നന്മകളില്‍ വളരുന്നുവെന്ന് ഉറപ്പുവരുത്തുവാനും, അപ്പോഴും ഇതര സമുദായങ്ങളിലെ മുഴുവന്‍ മനുഷ്യരെയും സഹോദരങ്ങളായി കണ്ട് സംരക്ഷിക്കാനുള്ള മനോഭാവവുമാണ് വര്‍ധിച്ചുവരേണ്ടത്.ജീവൻ ദൈവത്തിന്റെ ദാനമാണ്, ഭൂമിയിലെ മുഴുവൻ മനുഷ്യരും ദൈവത്തിന്റെ സ്വന്തമാണെന്നും (മക്കളാണെന്നും?)കരുതി എല്ലാവരുടെ ജീവനെയും ജീവിതത്തെയും ആദരവോടെ കാണുവാനും അതിന്റെ സംരക്ഷകരാകാനുമുള്ള മനോഭാവം […]
മുൻ മന്ത്രി കെ ടി ജലീൽ ഫേസ്ബുക്കിലൂടെ അദ്ദേഹത്തിൻെറ നയവും നിലപാടുകളും വ്യക്തമാക്കുന്നു . പാലൊളി കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള അനുപാതം പിന്നാക്കക്കാരായ മുസ്ലിങ്ങൾക്ക് 80%വും ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാരായ ലത്തീൻ കത്തോലിക്കർക്കും പരിവർത്തിതർക്കും 20% വും എന്ന തോതിൽ നിശ്ചയിച്ച് വിഎസ് സർക്കാരിൻ്റെ അവസാന കാലത്ത് 22.2.2011 ന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ ഉത്തരവാണ് ഹൈക്കോടതി റദ്ദ് ചെയ്തതായി മനസ്സിലാകുന്നത്. മേൽ ഉത്തരവ് പ്രകാരം തന്നെയാണ് തുടർന്ന് […]
കേരളാ കോൺഗ്രസിൻ്റെ സ്ഥാപക സെക്രട്ടറിയും മികവുറ്റ നിയമസഭാ സാമാജികനും പ്രഗത്ഭനായ ഭരണകർത്താവുമായിരുന്ന മുൻ മന്ത്രി കെ. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചനവും ദുഃഖവും അറിയിക്കുന്നു. തൻ്റെ പ്രവർത്തന മണ്ഡലങ്ങളിൽ ഉടനീളം അദ്ദേഹം മതസൗഹാർദ്ദം നിലനിർത്തുകയും ന്യൂനപക്ഷ സമൂഹങ്ങളോട് സ്നേഹവും പരിഗണനയും പുലർത്തുകയും ചെയ്തിരുന്നു. ചങ്ങനാശേരി അതിരൂപത ഒരു കാലത്ത് നേരിടേണ്ടി വന്ന ചില വിദ്യാഭ്യാസ പ്രശ്നങ്ങളിലും മറ്റും അദ്ദേഹം അതിരൂപതയെ സഹായിക്കാൻ സന്നദ്ധത പുലർത്തിയിരുന്നു. അദ്ദേഹത്തിൻ്റെ സേവനങ്ങളെ അതിരൂപത നന്ദിയോടെ സ്മരിക്കുന്നു ആത്മാവിനു നിത്യശാന്തി നേരുന്നു! ചങ്ങനാശ്ശേരി അതിരൂപത