‘കുറഞ്ഞ ചിലവിൽ’ വിദേശ നേഴ്സിംഗ് എന്ന പരസ്യം കണ്ട് ലോണെടുത്ത് പഠിക്കാൻ പോകുന്നതിന് മുൻപ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

Share News

വിദേശത്തെ നേഴ്സിംഗ് പഠനം നമ്മുടെ വിദ്യാർത്ഥികൾ വിദേശത്തേക്ക് പഠിക്കാൻ പോകുന്നതിനെ പൊതുവെ പിൻതുണക്കുന്ന ആളാണ് ഞാൻ എന്നറിയാമല്ലോ. എന്നാൽ വിദേശത്തെ പഠനം വലിയ ചിലവുള്ളതാണ്. നല്ല റാങ്കിംഗ് ഉള്ള യൂണിവേഴ്സിറ്റികളിൽ അല്ലെങ്കിൽ പഠനം കഴിഞ്ഞാൽ പഠിച്ച വിഷയത്തിൽ തൊഴിൽ ലഭിച്ചേക്കില്ല. എല്ലാ വിദേശരാജ്യങ്ങളും സാമ്പത്തികമായി ഒരേ നിലയിലല്ല. അപ്പോൾ നല്ല യൂണിവേഴ്സിറ്റികളിൽ പഠിച്ചാലും പഠന ശേഷം അവിടെത്തനെ ജോലി ലഭിച്ചാലും ഇന്ത്യയേക്കാൾ മെച്ചമായ സാമ്പത്തിക സാഹചര്യങ്ങൾ ഉണ്ടാകണമെന്നില്ല. അപ്പോൾ വിദ്യാഭ്യാസത്തിന് ചിലവാക്കിയ തുക തിരിച്ചെടുക്കാനാകാതെ വരും. ലോണെടുത്തിട്ടുണ്ടെങ്കിൽ […]

Share News
Read More

പേടിപ്പിക്കുന്ന വിമാനയാത്രകൾ അനവധി ഉണ്ടായിട്ടുണ്ടെങ്കിലും വിമാനയാത്രയെപ്പറ്റിയുള്ള ചിന്ത എന്നെ ഒട്ടും പേടിപ്പിക്കാറില്ല.|മുരളി തുമ്മാരുകുടി

Share News

സുരക്ഷിതമായ വിമാനയാത്ര വീണ്ടും നാട്ടിലേക്ക് വിമാനം കയറാൻ വിമാനത്താവളത്തിൽ ഇരിക്കുകയാണ്. ഇന്നലത്തെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ഏതൊക്കെ വിമാനങ്ങൾ ആണ് സുരക്ഷിതം എന്നുള്ള ചർച്ചകളും നിർദ്ദേശങ്ങളും കണ്ടു. മാസത്തിൽ പല പ്രാവശ്യം ലോകത്തിൽ പലയിടത്തും വിമാനയാത്ര ചെയ്യുന്ന ഒരാൾ എന്ന സാഹചര്യത്തിൽ ഈ വിഷയം എനിക്ക് പ്രൊഫഷണൽ ആയിട്ട് മാത്രമല്ല വ്യക്തിപരമായും ഏറെ പ്രാധാന്യമുള്ളതാണ്. വിമാനാപകടം ഉണ്ടായ ഉടൻ ഒറ്റയടിക്ക് അതിന്റെ കാരണങ്ങൾ ഒക്കെ വിശദീകരിക്കുന്ന വിദഗ്ദ്ധന്മാരെ കണ്ടു. ഇവരെ ശ്രദ്ധിക്കാതിരിക്കുകയാണ് സുരക്ഷക്ക് വേണ്ട ആദ്യത്തെ നടപടി. കാരണം […]

Share News
Read More

കേരള തീരത്തെ കപ്പലപകടം|ശ്രദ്ധിക്കേണ്ട കാര്യങ്ങൾകേരള

Share News

വിഴിഞ്ഞത്തുനിന്നും കൊച്ചിയിലേക്ക് കണ്ടെയ്‌നറുകൾ കയറ്റിവന്ന Elsa 3 എന്ന കപ്പൽ അപകടത്തിൽപ്പെട്ടു മുങ്ങുകയും കണ്ടെയ്‌നറുകൾ കടലിൽ ഒഴുകിപ്പോവുകയും ചെയ്ത സംഭവം അന്നുമുതൽ ശ്രദ്ധിക്കുന്നു. ദുരന്ത നിവാരണരംഗത്തേക്ക് ഞാൻ കടന്നുവന്നത് ഇതുപോലൊരു കപ്പലപകടം കൈകാര്യം ചെയ്തുകൊണ്ടാണ്. അന്ന് ഒരു ഓയിൽ ടാങ്കർ ആയിരുന്നു അപകടത്തിൽ പെട്ടത്. ധാരാളം അസംസ്‌കൃത എണ്ണയാണ് അന്ന് കടലിൽ പരന്നത്. അതിന് ശേഷം യുക്രൈൻ മുതൽ ശ്രീലങ്ക വരെ ലോകത്തുണ്ടായ മിക്കവാറും ഓയിൽ സ്പില്ലുകൾ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം എനിക്ക് ഉണ്ടായിട്ടുണ്ട്. യെമെനിലെപ്പോലെ ഓയിൽ […]

Share News
Read More

ആന കുത്തി മരണം

Share News

പതിനഞ്ചു വർഷം മുൻപ് സുരക്ഷയുടെ പാഠങ്ങൾ എന്നുള്ള എന്റെ പുസ്തകം ഇറങ്ങിയപ്പോൾ അതിന്റെ ഒരു അധ്യായം “ആന കുത്തിയുള്ള” മരണത്തെ പറ്റിയായിരുന്നു. നാട്ടാനയും കാട്ടാനയും ആയി മരണങ്ങളുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ രണ്ടുമാസമായി ആന കുത്തിയുള്ള മരണങ്ങളുടെ റിപ്പോർട്ടുകൾ പലത് വന്നു. വാസ്തവത്തിൽ കാട്ടാന നാട്ടാന എന്നുള്ള പ്രയോഗം തന്നെ തെറ്റാണ് എല്ലാ ആനകളും വന്യമൃഗങ്ങൾ ആണ്. ഇണങ്ങിയ ആനയൊന്നുമില്ല, മെരുക്കി നിർത്തിയിരിക്കുന്ന ആനകൾ മാത്രമേ ഉള്ളൂ. അതിന്റെ വന്യത എപ്പോൾ വേണമെങ്കിലും പുറത്തെടുക്കാം. ഒരു കാലത്ത് […]

Share News
Read More

സ്വയം പങ്കാളികളെ കണ്ടെത്താനും സ്വന്തം ചെലവിൽ വിവാഹം നടത്താനും മക്കളെ പഠിപ്പിക്കുന്നതാണ് ബുദ്ധി.|ന്യൂജെൻ കല്യാണങ്ങൾ

Share News

ന്യൂജെൻ കല്യാണങ്ങൾ പങ്കാളികൾ പരസ്പരം കണ്ടെത്തി നടത്തുന്ന വിവാഹങ്ങളിൽ മാത്രമേ പങ്കെടുക്കൂ എന്ന് ഈ വർഷം ആദ്യം പറഞ്ഞിരുന്നുവല്ലോ. ഇപ്പോൾ ബന്ധുക്കളോ സുഹൃത്തുക്കളോ വിവാഹത്തിന് ക്ഷണിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് ഇക്കാര്യമാണ്. കഴിഞ്ഞ എട്ടുമാസം കണ്ടിടത്തോളം കാര്യങ്ങൾ മുന്നോട്ടാണ്. എന്റെ ചുറ്റും നടക്കുന്ന വിവാഹങ്ങളിൽ പകുതിയും ‘ലവ് മാര്യേജ്’ ആണ്. വളരെ നല്ലത്. പുതിയ തലമുറക്ക് അഭിനന്ദനങ്ങൾ! എന്നാൽ അഭിനന്ദിക്കാൻ പറ്റാത്ത ഒരു പ്രവണത കൂടി ഇപ്പോൾ കാണുന്നുണ്ട്. അത് സമൂഹത്തിൽ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ എണ്ണത്തിൽ കാണുന്ന […]

Share News
Read More

മലയാള സിനിമാ രംഗത്തെ അടിമുടി പിടിച്ചു കുലുക്കുന്ന സംഭവങ്ങളെപ്പറ്റി സിനിമാ രംഗത്തുള്ളവരുടെ പ്രതികരണം ശ്രദ്ധിക്കുന്നു|മുരളി തുമ്മാരുകുടി

Share News

പ്രതികരിക്കുന്നവരും മിണ്ടാതിരിക്കുന്നവരും മലയാള സിനിമാ രംഗത്തെ അടിമുടി പിടിച്ചു കുലുക്കുന്ന സംഭവങ്ങളെപ്പറ്റി സിനിമാ രംഗത്തുള്ളവരുടെ പ്രതികരണം ശ്രദ്ധിക്കുന്നു ജഗദീഷിനെപ്പോലെ ഉർവ്വശിയെപ്പോലെ അർത്ഥശങ്കക്ക് ഇടയില്ലാതെ അതിജീവിതമാർക്ക് ഒപ്പം നിൽക്കുന്നവർ വിരളം “എൻ്റെ വാതിലിൽ ആരും മുട്ടിയിട്ടില്ല” അതു കൊണ്ട് പ്രശ്നമുണ്ടോ എന്നറിയാത്ത നിഷ്കളങ്കർ ഏറെ വാർത്തയാകുമ്പോൾ കുറച്ച് എരിവും പുളിയും വേണ്ടേ എന്നൊരാൾ “പഴയ കാലത്തെ കാര്യത്തിൽ ഇപ്പോൾ പരാതി നൽകാൻ വരുന്നത് ബാലിശം” എന്ന് വേറൊരാൾ. ഒരു ബലിശവുമില്ല. അതി ജീവിതമാർക്ക് സുരക്ഷിതത്വം തോന്നുന്ന സമയത്ത് അവർ […]

Share News
Read More

സ്വാതന്ത്ര്യദിന ചിന്തകൾ

Share News

ആഗസ്റ്റ് പതിനഞ്ച്. ഇന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം. ഏറെ സമരങ്ങൾ കൊണ്ടു നേടിയെടുത്ത സ്വാതന്ത്ര്യം രക്തച്ചൊരിച്ചിലോടെ വന്നു ചേർന്ന സ്വാതന്ത്ര്യം ഇന്ത്യ ഒരു രാജ്യമായി നിലവിൽക്കുമോ, ജനാധിപത്യം ഇവിടെ വിജയിക്കുമോ എന്നൊക്കെ ലോകം ആശങ്കപ്പെട്ടിരുന്ന ഒരു കാലം ഇന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തി സ്വാതന്ത്ര്യത്തിന്റെ നൂറുവർഷം ആകുമ്പോൾ വികസിതരാജ്യം ആകാൻ കുതിക്കുന്ന രാജ്യം മൊട്ടുസൂചി മുതൽ റോക്കറ്റ് വരെ സ്വയം നിർമ്മിക്കാൻ കഴിവുള്ള രാജ്യം ലോകത്തെവിടെയും പരന്നു കിടക്കുന്ന […]

Share News
Read More

ഒരു കാരണവശാലും പഴയ വസ്തുക്കൾ കൊടുക്കാതിരിക്കുക. അത് ലഭിക്കുന്നവരുടെ അഭിമാനത്തിന്റെ പ്രശ്നം കൂടിയാണ്.|മുരളി തുമ്മാരുകുടി

Share News

ദുരിതാശ്വാസം, പഴയ തുണിയും പച്ചക്കറിയും. ലോകത്തെവിടെയും ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആ നാട്ടിൽ ഉള്ളവരും മറുനാട്ടിലുള്ളവരും അവിടേക്ക് സഹായങ്ങൾ അയക്കുന്ന രീതി ഉണ്ട്. ഇത് തികച്ചും ശരിയും മനുഷ്യ സഹജവും ആണ്. ഇത്തരം സഹായങ്ങൾ പലപ്പോഴും നൽകുന്നത് വസ്തുവകകൾ ആയിട്ടാണ്. ദുരന്തന്തിന്റെ ആദ്യ ദിവസങ്ങളിൽ ഭക്ഷണവും വസ്ത്രവും പുതപ്പും ഒക്കെ എത്തിച്ചു കൊടുക്കേണ്ടത് അത്യാവശ്യവുമാണ്. ദുരന്തത്തിന്റെ രീതിയും പ്രദേശവും അനുസരിച്ച് മൂന്നോ നാലോ ദിവസം കഴിഞ്ഞാൽ അങ്ങോട്ട് വസ്തുവകകൾ അയക്കുന്നത് പല തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്യുന്നത്. ഒന്നാമത് പല […]

Share News
Read More

എങ്ങനെയാണ് സുരക്ഷിതമായ സമൂഹം ഉണ്ടാക്കുന്നത്?|മുരളി തുമ്മാരുകുടി

Share News

വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങളുടെ സമയം മിക്കവാറും കഴിഞ്ഞു. ഇനി പുനരധിവാസത്തിന്റെ കാലമാണ്. മരണസംഖ്യയുടെ കാര്യത്തിൽ ഏറെ ഉയർന്നതാണെങ്കിലും ആകെ ദുരന്തബാധിതരുടെ എണ്ണവും ദുരന്തം ബാധിച്ച പ്രദേശത്തിന്റെ വ്യാപ്തിയും അത്ര വലുതല്ല. ഉദാഹരണത്തിന് പതിനായിരത്തോളം ആളുകൾ ആണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളത്. രണ്ടായിരത്തി പതിനെട്ടിൽ അത് ഒരുകോടി ഇരുപത് ലക്ഷം ആളുകൾ ആയിരുന്നു. ഇപ്പോഴത്തേതിന്റെ ആയിരം ഇരട്ടി. അതുകൊണ്ട് തന്നെ മലയാളി സമൂഹത്തിന്റെ കഴിവിൽ നിന്നും കൈകാര്യം ചെയ്യാവുന്ന കാര്യങ്ങളേ ഇനി ഈ ദുരന്തത്തിൽ ബാക്കിയുള്ളൂ. കാമറകൾ ഒക്കെ […]

Share News
Read More

ദുരന്തസ്ഥലം സന്ദർശിക്കുമ്പോൾ

Share News

ദുരന്തങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരുന്ന കാലത്ത് സ്ഥിരം കിട്ടിയിരുന്ന ഒരു ചോദ്യം ഉണ്ട്. “ഞങ്ങൾ സഹായത്തിനായി വരട്ടെ?” “എന്ത് സഹായമാണ് താങ്കൾക്ക് ദുരന്ത പ്രദേശത്ത് ചെയ്യാൻ സാധിക്കുന്നത്?” “അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, എന്തും ചെയ്യാൻ റെഡി ആണ്” ദുരന്ത പ്രദേശം പ്രത്യേകമായ സ്കില്ലുകൾ വേണ്ട പ്രദേശമാണ്. അവിടെ ചെറിയ കാര്യങ്ങൾ ചെയ്യണം എങ്കിൽ പോലും (ഭക്ഷണം കൊടുക്കുക), കുറച്ചു പരിചയത്തിന്റെ ആവശ്യമുണ്ട്. ദുരന്തങ്ങൾ നേരിൽ കാണുമ്പോൾ അത് കൈകാര്യം ചെയ്യാനുള്ള മനഃസാന്നിധ്യം, ദുരന്തത്തിൽ അകപ്പെട്ടവരോടുള്ള തന്മയീഭാവത്തോടുള്ള പെരുമാറ്റം എന്നിങ്ങനെ. […]

Share News
Read More