കോവിഡ് – തുടരുന്ന തരംഗങ്ങൾ

Share News

കോവിഡ് കേസുകൾ കേരളത്തിൽ പതിനായിരത്തിൽ താഴത്തേക്ക് വരുന്നു, പ്രതിദിന മരണങ്ങൾ നൂറിൽ താഴെ എത്തി. സ്‌കൂളുകൾ തുറക്കുന്നു, നിയന്ത്രണങ്ങൾ കുറയുന്നു. സർക്കാരും നാട്ടുകാരും ഒന്ന് ശ്വാസം വിട്ടു വരുന്നതേ ഉള്ളൂ.ഈ അവസരത്തിൽ ഇത് പറയുവാൻ തോന്നുന്നത് തന്നെ ഇല്ല, പക്ഷെ കോവിഡ് കേസുകൾ യൂറോപ്പിൽ പൊതുവെ കൂടി വരികയാണ്. റഷ്യയിൽ കോവിഡ് കാലത്തുണ്ടായതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഇപ്പോഴാണ്. ജർമ്മനിയിൽ ആകട്ടെ കോവിഡിന്റെ പുതിയ തരംഗം കാണുന്നു. വീണ്ടും യൂറോപ്പ് കോവിഡിന്റെ കേന്ദ്രമാകുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ […]

Share News
Read More

കൊച്ചുമാല: എന്റെ ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന ഒരാൾ| സന്തോഷമുള്ള ഒരോർമ്മയാണ്|മുരളി തുമ്മാരുകുടി

Share News

കൊച്ചുമാല: എന്റെ ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന ഒരാൾ വെങ്ങോല മുതൽ സാൻഫ്രാൻസിസ്‌ക്കോ വരെ സൂര്യനസ്തമിക്കാതെ വ്യാപിച്ചു കിടക്കുന്ന ഒരു കുടുംബമാണ് തുമ്മാരുകുടി. നാലാം ക്ലാസ് മുതൽ പി. എച്ച്. ഡി. വരെ പഠിച്ചവരും, നഴ്സറിയിൽ എത്താത്തവർ മുതൽ റിട്ടയർ ആയവർ വരെ പ്രായമുള്ളവരുമുണ്ട്. സ്വന്തം വ്യക്തിത്വത്തെ കുറിച്ച് എല്ലാവർക്കും കൃത്യമായ ബോധമുള്ളതിനാൽ കുടുംബത്തിലെ വാട്ട്സ്ആപ് ഗ്രൂപ്പിന്റെ പേര് ‘വെങ്ങോല കൂതറകൾ’ എന്നാണ്. വാക്‌സിനെതിരെ വാട്ട്സ്ആപ് യുദ്ധം നടത്തുന്ന കേശവൻ മാമന്മാരെയും സ്വകാര്യതയിൽ വർഗീയം പറയുന്ന സുമേഷുമാരെയും നിർത്തിപ്പൊരിക്കുന്ന […]

Share News
Read More

നമ്മുടെ സമ്പദ് വ്യവസ്ഥയെ നാം പൂട്ടിയിടാൻ തുടങ്ങിയത് കൊറോണക്കാലത്തൊന്നുമല്ല. തുറന്നു വിടാനുള്ള ശ്രമവും ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല.|മുരളി തുമ്മാരുകുടി

Share News

മൂന്നാറും കുമാരകവും കോവളവും ഒക്കെപ്പോലെ അഞ്ചോ പത്തോ പ്രദേശങ്ങളിൽ മാത്രം കേന്ദ്രീകരിക്കാതെ കേരളം ആകെ വികസിച്ചു കിടക്കുന്ന ഒരു ടൂറിസം മേഖലയാണ് പുതിയ മന്ത്രിയുടെ സ്വപ്നം.

Share News
Read More

“കേരളത്തിലെ എല്ലാ കുടുംബശ്രീ ഹോട്ടലുകളും ജനകീയ ഹോട്ടലുകളും ഇന്ത്യൻ കോഫി ഹൗസും ഒക്കെ എവിടെയാണെന്ന് കണ്ടുപിടിക്കാൻ പറ്റുന്ന ഒരു ആപ്പ് ഉണ്ടാക്കണം”

Share News

ജനകീയമായ ഊണ് ആദ്യമായി ഹോട്ടലിൽ നിന്നും ഊണ് കഴിച്ചത് തൊള്ളായിരത്തി എഴുപത്തി മൂന്നിൽ ആണ്. അച്ഛൻ തൃശൂരിൽ ആശുപത്രിയിൽ ആയിരുന്നു. അമ്മൻവറെ കൂടെ അച്ഛനെ കാണാൻ പോയി. ഉച്ചക്ക് ഹോട്ടലിൽ ആണ് കഴിച്ചത്. അന്ന് കേരളത്തിൽ അരിക്കൊക്കെ ക്ഷാമം ഉള്ള കാലമാണ്, അത്കൊണ്ട് ഹോട്ടലിൽ രണ്ടു തരം ഊണുണ്ട്. ഒന്ന് സ്റ്റാൻഡേർഡ് ഊണ്, ഒരു രൂപ ആണെന്നാണ് ഓർമ്മ. അതിൽ ഒറ്റ പ്രാവശ്യമേ ചോറ് വിളമ്പൂ. ആവശ്യത്തിന് ചോറ് വേണമെങ്കിൽ “സ്പെഷ്യൽ ഊണ്” കൂപ്പൺ എടുക്കണം. അതിന് […]

Share News
Read More

..”ആ പാലത്തിന്റെ പേരൊക്കെ ഒന്ന് ലേലത്തിന് വച്ചാൽ നാട്ടിൽ കാശുളളവർ അവരുടെ അച്ഛനമ്മമാരുടെ പേരിലും കാശും പൊങ്ങച്ചവും ഉള്ളവർ സ്വന്തം പേരിലും പേരുകൾ വാങ്ങും, വേണമെങ്കിൽ ബോർഡിന്റെ ചിലവും വഹിക്കും. “|മുരളി തുമ്മാരുകുടി

Share News

എന്റപ്പൻ പാലം കേരളത്തിലെ സർക്കാർ സംവിധാനങ്ങളും ആയി എന്തെങ്കിലും ആശയങ്ങൾ ചർച്ച ചെയ്യുമ്പോൾ സ്ഥിരമായി കിട്ടുന്ന മറുപടിയാണ് “ഫണ്ടില്ല” എന്നുള്ളത്. ഇത് സത്യവുമാണ്. നികുതി കിട്ടുന്നത് കൂടുതലും ശമ്പളത്തിനും പെൻഷനും മറ്റു ക്ഷേമപ്രവർത്തനത്തിനും ഒക്കെ ചിലവാക്കിക്കഴിഞ്ഞാൽ പിന്നെ പുതിയ കാര്യങ്ങൾക്ക് ചിലവാക്കാൻ പണം അധികമില്ല. കടമോ കിഫ്ബിയോ ഒക്കെ ആകാമെന്ന് വച്ചാൽ അത് തിരിച്ചു കൊടുക്കണം, പോരാത്തതിന് കേന്ദ്ര സർക്കാർ തീരുമാനിച്ച ചില പരിധികളും ഉണ്ട്. സ്വകാര്യ സംരംഭങ്ങൾ ഒക്കെ ഓരോ പ്രസ്ഥാനം നടത്തി പണം ഉണ്ടാക്കാറുണ്ട്. […]

Share News
Read More

ചോദ്യങ്ങൾ ചോദിക്കാൻ വീണ്ടും മന്ത്രിമാർ കൈ ഉയർത്തുന്നുണ്ടായിരുന്നു. എന്നാൽ അപ്പോഴേക്കും സമയം ഒന്നര മണിക്കൂർ കഴിഞ്ഞിരുന്നു.| മുരളി തുമ്മാരുകുടി

Share News

മന്ത്രിമാരെ പഠിപ്പിക്കുന്പോൾ …ഇത്തവണ നാട്ടിലുള്ള ഒരു ദിവസം അവിചാരിതമായി ശ്രീ ജയകുമാർ (ഐ. എം. ജി. ഡയറക്ടർ) വിളിച്ചു. “ഇപ്പോൾ നാട്ടിലുണ്ടോ?” “ഉണ്ട്” എന്നാണ് പോകുന്നത്?” “ഈ മാസം 13 ന്.” “അത് ഒരാഴ്ചത്തേക്ക് നീട്ടിവെക്കാൻ പറ്റുമോ? ഇനി ഞാൻ കാര്യം പറയാം. കേരളത്തിലെ എല്ലാ മന്ത്രിമാർക്കും വേണ്ടി ഒരു പരിശീലന പരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്. അതിൽ മുരളി ഒരു ക്ലാസ് എടുക്കണം. നേരിട്ടെടുക്കുന്നതാണല്ലോ കൂടുതൽ നല്ലത്.” “നല്ല കാര്യമാണ്. വരാൻ സന്തോഷമേയുള്ളൂ. പക്ഷെ ഒരു മാസമായി […]

Share News
Read More

ഡിങ്കന്റെ ജെട്ടി!|എന്നാണ് നമ്മുടെ അടിസ്ഥാന വിശ്വാസങ്ങളുടെ അധികാരികതയെ അല്പം സംശയത്തോടെ സമീപിക്കാൻ നമുക്ക് സാധിക്കുന്നത്?|മുരളി തുമ്മാരുകുടി

Share News

ഡിങ്കന്റെ ജെട്ടി! രണ്ടു ദിവസമായി “ടിപ്പു സുൽത്താന്റെ” സിംഹാസനത്തിൽ ഇരുന്നവരെ എയറിൽ കയറ്റുന്ന പരിപാടിയാണല്ലോ ഫേസ്ബുക്കിൽ മുഖ്യം. പേരുകേട്ടവരും പരിചയക്കാരും സുഹൃത്തുക്കളും ഒക്കെ ഉണ്ട് ഈ ഗ്രൂപ്പിൽ. എന്തോ ഭാഗ്യം കൊണ്ട് ഇവരാരും എന്നെ വിളിച്ചില്ല അതുകൊണ്ട് തന്നെ ഞാൻ പോയില്ല. പോയിരുന്നെങ്കിൽ ഉറപ്പായിട്ടും ഒരു സിംഹാസന സെൽഫി ഉണ്ടാകുമായിരുന്നു. പൊതുവെ മനുഷ്യർ സംശയാലുക്കളാണ്. ഇത് പരിണാമത്തിന്റെ ബാക്കിപത്രമാണ്. ജന്തുലോകത്ത് ശത്രുക്കളാണ് ചുറ്റും. മറ്റു വർഗ്ഗത്തിലും സ്വന്തം വർഗ്ഗത്തിലും. അതുകൊണ്ട് എല്ലാവരേയും സംശയത്തോടെ മാത്രമേ കാണാനാകൂ. അല്ലെങ്കിൽ […]

Share News
Read More

ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ കേരളത്തിലെ കോൺഗ്രസിനെ നോക്കിക്കാണുന്പോൾ…

Share News

എന്നെ നേരിട്ട് അറിയാത്തവരും അറിയുന്നവരിൽ ചിലരും ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനോ സഹയാത്രികനോ ആണെന്നാണ് ധരിച്ചിരിക്കുന്നത്. അവരെ തെറ്റ് പറയാൻ പറ്റില്ല. 2018 ലെ പ്രളയകാലം മുതൽ കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ രംഗത്തെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചും ഈ രംഗത്ത് സർക്കാരിനെ പിന്തുണച്ചും പോസ്റ്റ് ഇടാറുണ്ട്. കൂടാതെ ഇടക്ക് ‘പഴയ’ കമ്മ്യുണിസ്റ്റുകാരനായ അമ്മാവനെക്കുറിച്ചും അമ്മാവനിൽ നിന്നും രാഷ്ട്രീയത്തിന്റെ ചില പാഠങ്ങൾ പഠിച്ചതിനെക്കുറിച്ചും പോസ്റ്റിട്ടിട്ടുണ്ട്. എന്നാൽ ഇന്ന് ഞെട്ടിക്കുന്ന കുറച്ചു രഹസ്യങ്ങൾ ഇവിടെ വെളിപ്പെടുത്താൻ പോകുകയാണ്. സത്യത്തിൽ എന്റെ […]

Share News
Read More

കേരളത്തിലെ മന്ത്രിമാർക്ക് വേണ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ഇൻ ഗവണ്മെന്റ് ഒരു പരിശീലനം സംഘടിപ്പിക്കുകയാണ്.

Share News

ദുരന്ത കാലത്തെ നേതൃത്വം എന്ന വിഷയത്തിൽ ഞാൻ ക്‌ളാസ്സ് എടുക്കുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമസഭാ സാമാജികർക്ക് വേണ്ടി കാലാവസ്ഥ വ്യതിയാനത്തെ പറ്റി ക്‌ളാസ്സ് എടുത്തിരുന്നു. മുഖ്യമന്ത്രിയും, അന്നത്തെ സ്‌പീക്കറും മന്ത്രിസഭയിലെ ഏറെ അംഗങ്ങളും ഉൾപ്പടെ എൺപതോളം നിയമസഭാ സാമാജികർ പങ്കെടുത്തിരുന്നു. ഇത്തരത്തിൽ ഉള്ള പരിശീലനങ്ങൾ സംഘടിപ്പിക്കപ്പെടുന്നു എന്നുള്ളത് തന്നെ നല്ല കാര്യമാണ്. ഇതിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നത് സന്തോഷവും അഭിമാനവും ഉള്ള കാര്യമാണ്.ഇത് ഞാൻ കലക്കും !! മുരളി തുമ്മാരുകുടി

Share News
Read More

കുതിരനിലൂടെ ഇനി കള്ളന്മാരെയും ട്രാഫിക്കിനേയും പേടിക്കാതെ പാലക്കാടിന് പോകാം. ടണലിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി.

Share News

കുതിരാൻ – നിങ്ങളെ സമ്മതിക്കണം !! കുതിരാൻ എന്ന പേര് ആദ്യം കേൾക്കുന്നത് അഞ്ചു പതിറ്റാണ്ടിന് മുൻപാണ്. എൻ്റെ ചേട്ടൻ പഠിച്ച നാലിലേയോ അഞ്ചിലേയോ പുസ്തകത്തിൽ “നിങ്ങളെ സമ്മതിക്കണം” എന്നൊരു പാഠം ഉണ്ടായിരുന്നു. രാത്രിയിൽ കുതിരാൻ കയറ്റം കയറി പഴനിയിൽ നിന്നും കാറിൽ തൃശൂരിലേക്ക് മടങ്ങി പോകുന്ന ദമ്പതികൾ. പുള്ളി ഒരു ഡോക്ടർ ആണെന്നാണ് എൻ്റെ ഓർമ്മ (അന്നൊക്കെ ഡോക്ടർമാർക്കൊക്കെ മാത്രമേ സ്വന്തം കാറൊക്കെ ഉള്ളൂ). വഴി വിജനമാണ്, അപ്പോൾ ഒരാൾ കൈ കാണിക്കുന്നു. കയ്യിൽ ഒരു […]

Share News
Read More