സഭയിലെ ഭിന്ന നിലപാടുകൾ പരിധികൾ ലംഘിക്കരുത് |ഇത്തരം യഥാർഥ്യങ്ങൾ മനസ്സിലാക്കാതെ, വൈകാരികമായും നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയും സഭയിൽ കലഹം വളർത്തി കലാപമുണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ രാജ്യത്തിന്റെ നിയമ സംവിധാനങ്ങൾ അതിനെതിരെ നടപടി സ്വീകരിക്കാൻ ബാധ്യസ്തമാണ്.|ഫാ. വർഗീസ് വള്ളിക്കാട്ട്
കത്തോലിക്കാ സഭയിൽ വിശ്വാസപരവും ആരാധനാക്രമപരവും ഭരണപരവുമായവിഷയങ്ങളിൽ ഭിന്ന അഭിപ്രായങ്ങളും നിലപാടുകളും അവമൂലമുള്ള പ്രതിസന്ധികളും രൂപംകൊള്ളുന്നത് പുതിയകാര്യമല്ല. അത്തരം വിഷയങ്ങൾക്കൊക്കെ പ്രാർത്ഥനാപൂർവം പരിഹാരംതേടുന്ന പതിവും പാരമ്പര്യവും സഭയ്ക്കുണ്ടുതാനും. പ്രതിസന്ധികൾ ഭിന്നതകൾക്കല്ല, പുതിയ സാധ്യതകളിലേക്കും ചൈതന്യത്തിലേക്കുമുള്ള വാതിലുകൾ തുറക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ, അപൂർവമായെങ്കിലും പ്രതിസന്ധികൾ സഭയെ മുറിപ്പെടുത്തുന്ന ഭിന്നതകളിലേക്കും ശീശ്മകളിലേക്കും സഭയെ കൊണ്ടുചെന്നെത്തിച്ചിട്ടുമുണ്ട്. അഭിപ്രായ ഭിന്നത, പ്രത്യയശാസ്ത്ര/ഐഡിയോളജിക്കൽ രൂപം കൈക്കൊള്ളുകയും, പ്രത്യയശാസ്ത്രത്തിനു വെളിയിലേക്ക് ചിന്തിക്കാനുള്ള സാദ്ധ്യതകൾ അടഞ്ഞുപോവുകയും ചെയ്യുമ്പോൾ, അത്തരം പ്രത്യയശാസ്ത്രങ്ങൾ സ്വീകരിക്കുന്നവർ അതിൽ കുടുങ്ങിപോകുന്നു. അങ്ങിനെയാണ് സഭയിൽ പുതിയ […]
Read More