വേൾഡ് പ്രസ് ഫൊട്ടോഗ്രഫി പുരസ്കാരം ഒന്നിലേറെ തവണ സ്വന്തമാക്കിയ പ്രതിഭ.
കൊച്ചിയിൽ സൗത്ത് ഓവർ ബ്രിഡ്ജിന്റെ കാൽനടപ്പാതയിലൂടെ നീങ്ങുമ്പോഴാണ് കുറച്ചകലെയായി ക്യാമറയിൽ ദൃശ്യങ്ങൾ എടുത്തുകൊണ്ടിരുന്ന ആ മനുഷ്യനെ ഞാൻ ശ്രദ്ധിച്ചത്. ട്രൈപ്പോഡിൽ ഉറപ്പിച്ച ഡിജിറ്റൽ ക്യാമറയിൽ അയാൾ കൊച്ചിയെ പകർത്തുകയാണ്. ഈ മൊബൈൽ യുഗത്തിൽ അതൊരു സാധാരണ കാഴ്ച തന്നെയായിരുന്നു. പക്ഷേ ആ മനുഷ്യനെ കണ്ടപ്പോൾ എവിടെയോ ഒരു അസാധാരണത്വം തോന്നി. കടന്നുപോകുന്നതിനായി അദ്ദേഹം ട്രൈപ്പോഡ് സൗമനസ്യത്തോടെ നീക്കിവച്ചു തന്നു. അതിനിടയിലൂടെ പോകാമായിരുന്നിട്ടും കാലു മുന്നോട്ടു വച്ചില്ല. ഞാനദ്ദേഹത്തോടു ‘ഹലോ’ പറഞ്ഞു.മൃദുവായി ചിരിച്ച് തിരികെ ‘ഹലോ’ പറഞ്ഞുകൊണ്ട് അയാൾ […]
Read More