സ്വന്തം പിതാവിന്റെ വിയോഗത്തിന്റെ ദുഃഖം മാറും മുൻപേ ഡോ.വന്ദന ശിവദാസിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കല്ലറങ്ങാട്ട് പിതാവ്

Share News

സ്വന്തം പിതാവിന്റെ വിയോഗം സൃഷ്ടിച്ച വേദനയ്‌ക്കിടയിലും കൊല്ലപ്പെട്ട ഡോ.വന്ദന ശിവദാസിന്റെ കുടുംബാംഗങ്ങളെ വെള്ളിയാഴ്ച രാത്രിയിൽ തന്നെ സന്ദർശിച്ച്‌ ആശ്വസിപ്പിച്ച് കല്ലറങ്ങാട്ട് പിതാവ്. സ്വന്തം പിതാവിന്റെ കബറടക്ക ശുശ്രൂഷകൾക്ക് ശേഷം കയ്യൂരുള്ള സ്വഭവനത്തിൽ നിന്നും തിരിച്ചെത്തിയ ഉടൻ തന്നെ മുട്ടുച്ചിറയിലുള്ള ഡോ.വന്ദന ശിവദാസിന്റെ വസതിയിൽ എത്തുകയായിരുന്നു പിതാവ്. ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും,മോൻസ് ജോസഫ് എം.എൽ .എ യും വൈദികരും മാർ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം ഉണ്ടായിരുന്നു. മയക്കുമരുന്നുകൾക്ക് അടിമപ്പെട്ട അധ്യാപകൻ കുത്തിക്കൊന്നത് ആതുരശുശ്രൂഷയുടെ പ്രതീകമായ യുവഡോക്ടറെയാണെന്നത്,പൊതുസമൂഹത്തിനെ […]

Share News
Read More

സർവ്വാദരണീയയായ അധ്യാപികയും മുൻ നിയമസഭാ സാമാജികയുമായ, പ്രൊഫ. നബീസാ ഉമ്മാളിന്റെ വിയോഗത്തിൽ ദുഃഖം.

Share News

മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലീം പെൺകുട്ടിയെന്ന നിലയിൽ പിൽക്കാല മുസ്ലിം സ്ത്രീ നവോത്ഥാനത്തിന്റെ ആദ്യപഥികയായിരുന്നു. എ. ആർ. രാജരാജവർമക്കു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വകുപ്പ് അധ്യക്ഷയും പ്രിൻസിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിത കൂടിയാണ് പ്രൊഫ. നബീസ ഉമ്മാൾ. ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ശിഷ്യരുടെയും വേദനയിൽ പങ്കുചേരുന്നു.

Share News
Read More

പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന്റെ വിയോഗം ലോക വിശ്വാസിസമൂഹത്തിന് വേദനയുണ്ടാക്കുന്നതാണ്. |മുഖ്യമന്ത്രി പിണറായി വിജയൻ

Share News

2005 മുതൽ 2013 വരെയുള്ള കാലം ആഗോള കത്തോലിക്കാ സഭയുടെ അധിപതിയായിരുന്നു അദ്ദേഹം. മികച്ച ദൈവശാസ്ത്ര പണ്ഡിതൻ കൂടിയായിരുന്ന അദ്ദേഹം ഇസ്ലാം, ജൂത മതങ്ങളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കാൻ പരിശ്രമിച്ചു. മാനവികതയെയും സഹോദര്യത്തെയും മുറുകെപ്പിടിച്ച വ്യക്തിത്വമായിരുന്നു ബെനഡിക്ട് പതിനാറാമന്റേത്. ഹിറ്റ്ലറിന്റെ സൈന്യത്തിൽ നിർബന്ധിത സേവനമനുഷ്ഠിക്കേണ്ടി വന്ന ഘട്ടത്തിൽ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ജൂതരേറ്റു വാങ്ങിയ പീഡനങ്ങൾ കണ്ടാണ് അദ്ദേഹം മനുഷ്യ സേവകനായി മാറിയത്. 2013 ൽ സ്ഥാനത്യാഗം ചെയ്യാൻ അദ്ദേഹം കാണിച്ച സന്നദ്ധതയും വലിയ മാതൃകയാണ്. അദ്ദേഹത്തിന്റെ […]

Share News
Read More

വിശ്വസിക്കാനാവാത്ത വിയോഗമാണ് സഖാവ് എം സി ജോസഫൈൻൻ്റേത് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഇന്നലെ ഉച്ചയോടെയാണ് കടുത്ത ഹൃദയാഘാതത്തെ തുടർന്ന് സഖാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

Share News

വിശ്വസിക്കാനാവാത്ത വിയോഗമാണ് സഖാവ് എം സി ജോസഫൈൻൻ്റേത് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഇന്നലെ ഉച്ചയോടെയാണ് കടുത്ത ഹൃദയാഘാതത്തെ തുടർന്ന് സഖാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഞങ്ങൾ പാർട്ടി കോൺഗ്രസിൽ അടുത്തടുത്ത സീറ്റുകളിലായിരുന്നു പ്രതിനിധികളായി ഇരുന്നത്. ഇന്നലെ ഉച്ചവരെയും വിവിധ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്തു കൊണ്ടിരുന്ന സഖാവ് പെട്ടന്ന് വിടവാങ്ങുമെന്ന് പ്രതീക്ഷിക്കാനേ കഴിഞ്ഞില്ല. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണത്തിന് പിരിഞ്ഞപ്പോഴാണ് സഖാവിന് ക്ഷീണം അനുഭവപ്പെട്ടതും ആശുപത്രിയിലേക്ക് മാറ്റിയതും, പിന്നീട് ഐ സി യു വിലേക്കും മറ്റേണ്ടി വന്നു. ഇന്ന് സഖാവ് […]

Share News
Read More