വറുതിയുടെ നാളുകളിലെ കരുണയാണ് വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ-ജോർജ് എഫ് സേവ്യർ വലിയവീട്
കൊല്ലം : ദൂരെയുള്ളവരെ സഹായിച്ച് പേരെടുക്കാതെ കൂടെയുള്ളവരുടെ പട്ടിണി മാറ്റാൻ ശ്രമിക്കുന്ന വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കോവിഡ് കാലത്ത് അനുകരണീയമാണെന്ന് വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോർജ് എഫ് സേവ്യർ വലിയവീട്. ചിൽഡ്രൻസ് പാർക്കിന് മുന്നിൽ കോവിഡ് പ്രോട്ടൊക്കൾ പാലിച്ചു വിവിധ ഘട്ടങ്ങളായി ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റി അതിലെ അംഗങ്ങൾക്കു നൽകിയ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. […]
Read More