തടിയിലും ആനക്കൊമ്പിലും തീർത്ത ശില്പങ്ങളുടെ സുദീർഘപാരമ്പര്യമാണ് കേരളത്തിനുള്ളത്. പുതിയകാലത്ത് ഇവ രണ്ടിലും അതീവചാരുതയോടെ ശില്പങ്ങൾ തീർക്കുന്ന വിസ്മയമാണ് കെ.ആർ. മോഹനൻ.
സഹസ്രാബ്ദങ്ങൾ നീണ്ട സർഗ്ഗവൈഭവത്തിന്റെ പാരമ്പര്യത്തിന്റെ എങ്ങേത്തലയ്ക്കലെ കണ്ണിയായ മോഹനൻ തികഞ്ഞ മികവോടെ തടിക്കഷണങ്ങൾക്കു ജീവൻ പകരുന്നത് കാണേണ്ട കാഴ്ചയാണ്. തിരുവനന്തപുരത്ത് കോവളത്തിനടുത്തുള്ള കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലാണ് ഇദ്ദേഹത്തിന്റെ പണിപ്പുര. ക്രാഫ്റ്റ് വില്ലേജിനെപ്പറ്റി മുമ്പ് എഴുതിയപ്പോൾ അതിലെ ഓരോ കരകൗശലവിദ്യയെയും അതിലെ കലാകാരരെയുംപറ്റി വിശദമായി എഴുതാമെന്നു ഞാൻ പറഞ്ഞിരുന്നല്ലോ. യൂണിയൻ സർക്കാരിന്റെ ‘ശിൽപ ഗുരു അവാർഡ്’ കേരളത്തിന് ആദ്യമായി നേടിത്തന്ന ആളാണ് മോഹനൻ. കരകൗശലമികവിന് 2013-ൽ നാഷണൽ അവാർഡ് ലഭിച്ചു. 2015 – 16-ൽ സ്റ്റേറ്റ് […]
Read More