ഇത്തവണത്തെ ശിശുദിനസ്റ്റാമ്പിൽ തെളിയുക അക്ഷയ് ബി. പിള്ളയുടെ ചിത്രം
ഇത്തവണത്തെ ശിശുദിനസ്റ്റാമ്പിൽ തെളിയുക കൊല്ലം കാഞ്ഞവേളി തെക്കേച്ചേരിയിൽ തോട്ടുവാഴത്തു വീട്ടിൽ 12 വയസ്സുകാരൻ അക്ഷയ് ബി പിള്ളയുടെ വര. പാടത്ത് തന്റെ കൃഷിയിടത്തിലേക്ക് നോക്കിയിരിക്കുന്ന ഇന്ത്യൻ കർഷകന്റെ ചിത്രമാണ്് അക്ഷയ് ബി പിള്ളയ്ക്ക് അംഗീകാരം നേടിക്കൊടുത്തത്. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 529 മത്സരാർഥികളെ പിന്തള്ളിയാണ് ഈ ചിത്രം 2021ലെ ശിശുദിന സ്റ്റാമ്പിനായി തിരഞ്ഞെടുത്തത്. നവംബർ 14ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനവിതരണം നടത്തുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു. കൊല്ലം […]
Read More