നാക്ക് അക്രഡിറ്റേഷനിൽ എ ഗ്രേഡെന്ന പുല്ലൂറ്റ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഗവൺമെൻ്റ് കോളേജിന്റെ ചരിത്രനേട്ടം തൃശ്ശൂരിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും ഒരുപോലെ അഭിമാനവും ആനന്ദവും നൽകുന്നതാണ്.

Share News

നാക്ക് അക്രഡിറ്റേഷനിൽ എ ഗ്രേഡെന്ന പുല്ലൂറ്റ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഗവൺമെൻ്റ് കോളേജിന്റെ ചരിത്രനേട്ടം തൃശ്ശൂരിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും ഒരുപോലെ അഭിമാനവും ആനന്ദവും നൽകുന്നതാണ്. തൃശ്ശൂർ ജില്ലയിൽ എ ഗ്രേഡ് നേടുന്ന ആദ്യ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജെന്ന സർവ്വകാലപദവിയാണ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഗവൺമെൻ്റ് കോളേജ് ഇതുവഴി സ്വന്തമാക്കിയിരിക്കുന്നത്. നാക്കിന്റെ മൂന്നാം സൈക്കിളിൽ 3.10 പോയിന്റ് കോളേജിന്റെ മികവാണ് സ്വർണ്ണതിളക്കമുള്ള ഈ നേട്ടത്തിലേക്ക് കെ. കെ. ടി. എം. കോളേജിനെ എത്തിച്ചത്. 2016ൽ നടന്ന രണ്ടാം സൈക്കിളിലെ […]

Share News
Read More

സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ ആർ ബിന്ദു വർഷങ്ങൾക്കു ശേഷം വീണ്ടും കഥകളി വേഷത്തിൽ

Share News

ഇരിങ്ങാലക്കുട : സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ ആർ ബിന്ദു വർഷങ്ങൾക്കു ശേഷം വീണ്ടും കഥകളി വേഷത്തിൽ അരങ്ങിലെത്തിയ അസുലഭ നിമിഷങ്ങൾക്കാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ “സംഗമം വേദി” ഞായറാഴ്ച്ച സാക്ഷ്യം വഹിച്ചത്.ഇരിങ്ങാലക്കുടക്കാരനായ ഉണ്ണായിവാര്യർ രചിച്ച നളചരിതം ആട്ടക്കഥയെ ആസ്പദമാക്കിയുള്ള “ഹംസദമയന്തി” യിൽ ദമയന്തിയായി എത്തിയ മന്ത്രി ആസ്വാദക മനം കവരുന്ന കലാപ്രകടനമാണ് കാഴ്ച്ച വെച്ചത്. 1980കളുടെ അവസാനത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ കഥകളി കിരീടം നേടിയ ബിന്ദു […]

Share News
Read More

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി.

Share News

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി. വേണ്ട ഹാജരിന്റെ പരിധി, വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവ്. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചു. വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. […]

Share News
Read More