മനസ്സ് നേരെയായാൽ എല്ലാം നേരെയാകും. താഴെ പറയുന്നതൊക്കെ ഓർത്താൽ പുതു വര്‍ഷം സന്തോഷകരമാക്കാം….|ഡോ .സി ജെ ജോൺ
1.രോഗം വൈറസിൽ നിന്നാണെങ്കിലും അത് മാനസികാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ഓർമ്മപ്പെടുത്തൽ കോവിഡ് കാലത്തുണ്ടായി. രോഗ ബാധക്ക് ശേഷം വിഷാദ രോഗത്തിന്റെയും, ഉൽക്കണ്ഠ രോഗത്തിന്റെയും പിടിയിൽ പെട്ടവർ അനവധി. മാനസികാരോഗ്യമില്ലെങ്കിൽ ആരോഗ്യമേ ഇല്ലെന്ന തത്വത്തിന് പുതു വർഷത്തിൽ വലിയ പ്രാധാന്യം കൈ വരുന്നു. മനസ്സിന്റെ അസ്വസ്ഥതകൾക്ക് സഹായം തേടുവാൻ തെല്ലും മടിക്കരുതെന്ന നയം അത് കൊണ്ട് ശക്തമാക്കണം. 2.ജീവിതത്തിൽ കാറ്റും കോളും ഉണ്ടാകുമ്പോൾ മനസ്സിനെ ആടി ഉലയാതെ പിടിച്ച് നിർത്താൻ പോന്ന മിടുക്കുകൾ വളർത്തിയെടുക്കാൻ കൂടുതൽ ശ്രദ്ധ നല്‍കണം. […]
Read More