“ഏറെ ബഹുമാനിക്കുന്ന,ഇഷ്ടപ്പെടുന്ന ഒരു വ്യക്‌തിയെ മറ്റൊരാൾ ആലിംഗനം ചെയ്ത ഒരു ചിത്രം സ്ത്രീ-പുരുഷ സമസ്യയിൽ ഇപ്പോൾ പോസിറ്റീവായി ചർച്ചചെയ്യപ്പെടുന്നതിൽ സന്തോഷമുണ്ട്”.|ശബരീനാഥൻ കെ എസ്
ശ്രീ കെ രാധാകൃഷ്ണൻ മന്ത്രിസ്‌ഥാനം രാജിവച്ചതിനുശേഷം ദിവ്യ അദ്ദേഹത്തത്തെ വീട്ടിൽ കാണാൻ പോയിരുന്നു. അതിനു ശേഷം ഇൻസ്റ്റാഗ്രാമിൽ ഒരു ഓർമ്മകുറുപ്പിനോടോടൊപ്പം അന്നത്തെ ഫോട്ടോയും പഴയ രണ്ടു ഫോട്ടോയും പങ്കുവച്ചു.അതിൽ ഒരുഫോട്ടോ ഇപ്പോൾ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും സജീവ ചർച്ചയാണ്. സംസ്‌ഥാന മന്ത്രിയായിരുന്ന ഘട്ടത്തിൽ ശ്രീ കെ.രാധാകൃഷ്ണൻ ഔദ്യോഗിക പ്രോഗ്രാമിന് ശേഷം പത്തനംതിട്ട കളക്ടറുടെ വസതിയിൽ സന്ദർശനം നടത്തിയ ദിവസം എടുത്ത ഫോട്ടോയാണ് വൈറലായത്. അന്ന് അദ്ദേഹം ഞങ്ങളോടൊപ്പം കുറച്ചു സമയം ചിലവഴിച്ചു രാത്രിഭക്ഷണവും കഴിഞ്ഞാണ് തിരികെപോയത്. ഏറെ […]
Read More