സുറിയാനിഭാഷയും കേരളത്തിലെ സുറിയാനി സഭകളും
ഈ മാസം ഒന്പത് മുതൽ 15 വരെയുള്ള ദിനങ്ങൾ ആഗോളതലത്തിൽ സുറിയാനി ഭാഷാവാരമായും നവംബർ 15 പൗരസ്ത്യ സുറിയാനി ഭാഷാദിനമായും ആഘോഷിക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള സുറിയാനി സഭാ വിശ്വാസികൾക്കും ഈ ഭാഷയെ ഇഷ്ടപ്പെടുന്ന ഭാഷാപ്രേമികൾക്കും ഈ ഒരാഴ്ചക്കാലം സുറിയാനി ഭാഷയെ കൂടുതൽ അടുത്തറിയാനും അതിന്റെ സവിശേഷതകളും അതുമായി ബന്ധപ്പെട്ട മഹത്തായ പാരമ്പര്യങ്ങളും പഠിക്കാനുമുള്ള അവസരമാണ്. ഈശോമിശിഹാ സംസാരിച്ചിരുന്ന അറമായ ഭാഷയുടെ ഏറ്റവും പ്രധാനപ്പെട്ട വകഭേദങ്ങളിലൊന്നായ ഈ ഭാഷ അറിയപ്പെടുന്നതുതന്നെ സുറിയാനി-അറമായ ഭാഷ എന്നാണ്. ക്രൈസ്തവസഭകളുടെ ഈറ്റില്ലമായ പുരാതന മെസൊപ്പൊട്ടാമിയൻ […]
Read More