മുഹമ്മദ് ഫൈസി ഹജ്ജ് കമ്മിറ്റി ചെയർമാൻ

Share News

ഹജ്ജ് കമ്മിറ്റി ചെയർമാനായി മുഹമ്മദ് ഫൈസിയെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേർന്ന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സഫർ കയാൽ ആണ് മുഹമ്മദ് ഫൈസിയുടെ പേര് നിർദ്ദേശിച്ചത്.കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി പിന്താങ്ങി. ന്യനപക്ഷക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറി ഷൈൻ.എ.ഹഖ് ആയിരുന്നു പ്രിസൈഡിങ്ങ് ഓഫീസർ .ഹജ്ജ് തീർത്ഥാടന മന്ത്രി വി. അബ്ദുറഹിമാൻ സംസാരിച്ചു. ഹജ്ജ് കമ്മിറ്റി എക്‌സ് ഓഫീഷ്യോ അംഗം പ്രേംകുമാർ ഐ.എ.എസ് സ്വാഗതം പറഞ്ഞു.

Share News
Read More