ഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ സഹകരണം നല്‍കിയ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയവര്‍ക്കും അടിയന്തിര സാഹചര്യങ്ങളില്‍ സഹകരിച്ച ഗതാഗത മേഖലയിലെ സംഘടനകള്‍ക്കും പൊതു ജനങ്ങള്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി |മന്ത്രി എ.കെ ശശീന്ദ്രൻ

Share News

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലയളവില്‍ ജനങ്ങളുമായി ഏറെ സമ്പര്‍ക്കമുള്ള ഗതാഗത വകുപ്പിന്റെ ചുമതലയായിരുന്നു വഹിച്ചിരുന്നത്. ബഹു. മുഖ്യമന്ത്രിയുടെയും ബഹു: ധനകാര്യ മന്ത്രി ശ്രി തോമസ്‌ ഐസ്സക്കിന്റെയും മറ്റ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നിസ്സീമമായ സഹകരണം ഈ കാലയളവില്‍ എനിക്ക് ലഭിച്ചു. ഗതാഗത വകുപ്പില്‍ ഒട്ടനവധി സുപ്രധാന മാറ്റങ്ങള്‍ക്ക് ഇക്കാലയളവ് സാക്ഷ്യം വഹിച്ചു. ഗതാഗതമേഖലയുമായി ബന്ധപ്പെട്ട എല്ലാവിധ സൗകര്യങ്ങളും ജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കുക എന്നതായിരുന്നു എല്‍ ഡി എഫ്‌ സര്‍ക്കാരിന്റെയും, വകുപ്പിന്റെയും പ്രഖ്യാപിത ലക്ഷ്യം. കടക്കെണിയില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സിയെ കരകയറ്റുന്നതിനും, […]

Share News
Read More