ജീവിത കാലം മുഴുവൻ സുഖമായിരിക്കുവാൻ വായന ഒരു ശീലമാക്കുക!

Share News

ഇനി ഇ-വായനയുടെ പുതുകാലം ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട് . ഒരു ദിവസത്തേയ്ക്ക് സുഖമായിരിക്കുവാൻ ഒരു സദ്യ കഴിക്കുക. ഒരു വർഷം സുഖമായിരിക്കുവാൻ ഒരു വിവാഹം കഴിക്കുക. ജീവിത കാലം മുഴുവൻ സുഖമായിരിക്കുവാൻ വായന ഒരു ശീലമാക്കുക! ”വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും.വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”.വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ കുഞ്ഞുണ്ണി മാഷുടെ ഈ വരികളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു പദ്യശകലം മലയാളത്തിലുണ്ടോ ? ആഹാരം ആരോഗ്യത്തിലേക്കുള്ള ഗോവണിപ്പടികളാണെങ്കിൽ പുസ്തകം അറിവിലേക്കും അതുവഴി മനസിന്റെ ആരോഗ്യത്തിലേക്കുമുള്ള എണിപ്പടികളാണ് . മനുഷ്യന്റെ […]

Share News
Read More

കേരളരാഷ്ട്രീയ ചരിത്രത്തിൽ അങ്കമാലിയെ ചോരകൊണ്ട് അടയാളപ്പെടുത്തിയ അങ്കമാലി പോലീസ്‌ വെടിവെയ്പ്പിന് ഇന്ന് 62 വയസ് തികയുന്നു.

Share News

“അങ്കമാലിക്കല്ലറയിൽഞങ്ങടെ സോദരരുണ്ടെങ്കിൽഓരോ തുള്ളിച്ചോരയ്ക്കുംപകരം ഞങ്ങൾ ചോദിക്കും . . . “ കേരളരാഷ്ട്രീയ ചരിത്രത്തിൽ അങ്കമാലിയെ ചോരകൊണ്ട് അടയാളപ്പെടുത്തിയ അങ്കമാലി പോലീസ്‌ വെടിവെയ്പ്പിന് ഇന്ന് 62 വയസ് തികയുന്നു.വിമോചന സമരത്തിന്‍റെ ഭാഗമായി 1959 ജൂൺ 13 ന് നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ടത് ഏഴ് പേർ. അഞ്ച് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിലും വച്ച് മരിച്ചു. ഇവരെ അങ്കമാലി പള്ളിയിലെ കല്ലറയിൽ അടക്കി. പിന്നീട് വിമോചന സമരത്തിന് ആവേശം പകർന്ന “അങ്കമാലി കല്ലറയിൽ എന്ന മുദ്രാവാക്യം അവിടന്ന് […]

Share News
Read More

അന്താരാഷ്ട്രതലത്തിൽ നിരവധി പദവികളിലേക്ക് ക്ഷണംലഭിച്ചിട്ടും ഈ കൊച്ചുകേരളത്തിൽ തന്റെ സ്വപ്നപദ്ധതിയുമായി തങ്ങിയ കുര്യൻ നാടിന്റെ നന്ദി അർഹിക്കുന്നു.

Share News

കുര്യന്റെ വിജയഗാഥ ശ്രീ വി ജെ കുര്യൻ പടിയിറങ്ങുകയാണ്. വെറും 9 വർഷത്തെ സർവീസ് മാത്രമുള്ള യുവ ഐ എ എസ് ഉദ്യോഗസ്ഥനായി 1993ൽ ചുമതലയേറ്റ കുര്യൻ നീണ്ട 19വർഷമാണ് കൊച്ചി അന്താരാഷ്ട്ര എയർപോർട്ടിനെ നയിച്ചത്.അഡീഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ച കുര്യന് 5 വർഷംകൂടി നീട്ടിനൽകുകയായിരുന്നു. രാജ്യത്തുതന്നെ പല റെക്കോഡ്കളും സൃഷ്ടിച്ച പദ്ധതിയാണ് കൊച്ചി വിമാനത്താവളം.ജനപങ്കാളിത്തത്തോടെയുള്ള വമ്പൻ പദ്ധതികൾ അന്ന് കേട്ടുകേൾവി പോലുമില്ലായിരുന്നു. 1994ൽ കമ്പനി രജിസ്റ്റർചെയ്യാൻ 20000 രൂപ സംഭാവനചെയ്ത ജർമ്മനിയിലെ വിദേശമലയാളി ജോസ് മാളിയേക്കലിന്റെ […]

Share News
Read More

മലയാള സീരിയൽ.|വ്യക്തികളുടെയും കുടുംബങ്ങളുടെയും അതുവഴി സമൂഹത്തിന്റെ ആകെ മാനസിക ആരോഗ്യത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ടാക്കാൻ പര്യാപ്തമാണ്

Share News

തിങ്കൾ മുതൽ വെള്ളിവരെ 6 PM മുതൽ 9 PM വരെ സീരിയലുകൾ നടത്തുന്നത് സാംസ്കാരിക ശൂന്യമായ അധമ വ്യാപാരം. ജീവിതവുമായി പുലബന്ധം പോലുമില്ലാത്ത വലിച്ചു നീട്ടിയ കോപ്രായങ്ങൾ, ഗർഭം അലസിപ്പിക്കൽ, കുശുമ്പ്, കുന്നായ്മകൾ, ആത്മഹത്യകൾ, വിവാഹമോചനം, അവിഹിത ബന്ധം, കൊലപാതകങ്ങൾ, ആഭിചാര ക്രിയകൾ, ഗുണ്ടാ പ്രവർത്തനം തുടങ്ങി അങ്ങനെ പോകുന്നു തിന്മയുടെ ചിത്രങ്ങൾ. 50,000 രൂപയുടെ സാരിയുടുത്ത് വലിയ സ്വർണമാലയും ഇട്ടു ലിപ്സ്റ്റിക്കും തേച്ചുള്ള കെട്ടുകാഴ്ച്ച അമ്മായി അമ്മമാർ, കുടുംബ അന്തരീക്ഷത്തിൽ നന്മയുടെ സന്ദേശം അല്പംപോലും […]

Share News
Read More

പാർട്ടിയിലും ഗവൺമെന്റിലും ടീച്ചറുടെ കഴിവുകൾ ഇനിയും ഈ സമൂഹത്തിനായി ഉപയോഗിക്കപ്പെടുമെന്നതിൽ എനിക്ക് ഒരു സംശയവുമില്ല.|മുരളി തുമ്മാരുകുടി

Share News

ഇവിടെയുണ്ടാകുമെന്നതിൻ സാക്ഷ്യമായ്… കുറച്ചു ദിവസങ്ങളായി ഫോൺ അടുത്ത് വെച്ചിട്ടേ കിടന്നുറങ്ങാറുള്ളൂ. പക്ഷെ വിളിയൊന്നും വന്നില്ല. മിസ്സ്ഡ് കോളും കണ്ടില്ല.ഇന്ന് പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകൾ വന്നു. എൻറെ പേരില്ല. പോട്ടെ, എല്ലാത്തിനും അതിന്റെ സമയമുണ്ടല്ലോ. സ്ത്രീകൾ മൂന്നു പേരുണ്ട്. വലിയ സന്തോഷംയുവാക്കൾ പലരുണ്ട്. മന്ത്രിസഭയുടെ ശരാശരി പ്രായം അഞ്ചു വയസ്സെങ്കിലും കുറഞ്ഞിട്ടുണ്ട്. അതും സന്തോഷമാണ്. സുഹൃത്തുക്കൾ പലരും മന്ത്രിസഭയിൽ ഉണ്ട്. പക്ഷെ ആശംസ അർപ്പിക്കുന്നില്ല, പണിയാവരുതല്ലോ !! ശൈലജ ടീച്ചർ മന്ത്രിസഭയിൽ ഇല്ല, അതിൽ വിഷമമുണ്ട്. ആർക്കാണ് […]

Share News
Read More

രാഷ്ട്രീയം കലർത്തിയ മതം നമ്മെ ആരെയും ആത്മീയതയിലേക്കും ആത്മീയതയുടെ പരമോന്നത ഭാവമായ സ്നേഹത്തിലേക്കും വിശാലമായ വീക്ഷണത്തിലേക്കും നയിക്കില്ല.

Share News

യഹൂദരുമായുള്ള എൻ്റെ ബന്ധങ്ങൾ ഈ രണ്ടുപേരാണ്: മട്ടാഞ്ചേരി സിനഗോഗിനടുത്തുള്ള വീട്ടിൽ താമസക്കാരിയായിരുന്ന സാറാ കോഹൻ എന്ന മുത്തശ്ശിയും, മുദ്ര കമ്മ്യൂണിക്കേഷനിലെ റിസപ്‌ഷനിസ്റ്റും എൻ്റെ സഹപ്രവർത്തകയുമായിരുന്ന ബേബിയും. എറണാകുളം ബ്രോഡ്‌വേയിലായിരുന്നു ബേബി താമസിച്ചിരുന്നത്. ഞാൻ മുദ്ര വിട്ട് കുറേ കഴിഞ്ഞായിരുന്നു എൻ്റെ വിവാഹമെങ്കിലും ബേബി എൻ്റെ വിവാഹ വിരുന്നിൽ പങ്കെടുത്തിരുന്നു. ഞാനും പ്രിയ സുഹൃത്ത് രാംജി മാടമ്പിയും ചേർന്നു പുറത്തിറക്കിയ കോഫീടേബിൾ പുസ്തകത്തിൽ കൊച്ചിയിലെ യഹൂദ സാന്നിധ്യത്തെ പരാമർശിക്കാനാണ് സാറാ കോഹൻ എന്ന മുത്തശ്ശിയെ പരിചയപ്പെടുന്നത്. ബാംഗളൂരിലെ പ്രിസം […]

Share News
Read More

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടുള്ള കടപ്പാട് തീർത്താൽ തീരാത്തതാണ്.| ഡോ .കെ ടി ജലീൽ

Share News

മുൻ മന്ത്രി ഡോ .കെ ടി ജലീൽ ഫേസ്ബുക്കിൽ എഴുതിയത് ഇന്നലെ തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പാണ് എക്കൗണ്ടിൽ എത്ര രൂപ മിച്ചമുണ്ടെന്ന് പരിശോധിച്ചത്. പത്തു വർഷത്തെ MLA ശമ്പളവും 5 വർഷത്തെ മന്ത്രി ശമ്പളവും മാസാമാസം ആവശ്യത്തിനുള്ളത് എടുത്തിട്ട് ട്രഷറി എക്കൗണ്ടിൽ ശേഷിപ്പ്, കഴിഞ്ഞ മാസത്തെ ശമ്പളമുൾപ്പടെ രണ്ടുലക്ഷത്തി പതിനായിരത്തോളം രൂപയാണ്. നിയമസഭാ സാമാജികർക്കുള്ള ലോൺ വകയിൽ എടുത്ത 5 ലക്ഷം രൂപയിലേക്ക് ഇനി തിരിച്ചടക്കാനുള്ള ഒരു ലക്ഷം രൂപ തിരിച്ചടച്ച് പുരയിടത്തിൻ്റെ ആധാരം […]

Share News
Read More

ഇവർ ആര് ജയിച്ചാലും ചങ്ങനാശേരിക്ക് നല്ലതേ വരൂ എന്ന് തീർച്ച.

Share News

64 വര്ഷത്തില് ആദ്യമായി മുനിസിപ്പൽ പരിധിക്കു പുറമെ നിന്നും ഒരു എം എൽ എ ചങ്ങനാശ്ശേരിയില് വരും: (FIRST TIME IN 64 years Changanacherry will have an MLA from outside its municipal limits): ഇത്തവണത്തെ നിയമ സഭ തെരെഞ്ഞെടുപ്പിനു ചങ്ങനാശ്ശേരി നിയമ സഭ മണ്ഡലത്തില് ഞാൻ കാണുന്ന ഏറ്റവും വലിയ പ്രേത്യേകത പ്രമുഖ സ്ഥാനാർത്ഥികൾ മൂന്ന് പേരും മുനിസിപ്പൽ പ്രദേശത്തിന് പുറമെ നിന്നുള്ളവർ ആണെന്ന് ഉള്ള കാര്യം ആണ്. വാഴപള്ളി പഞ്ചായത്തിൽ […]

Share News
Read More

മുന്നണികൾ നിലപാടുകൾ വിശദീകരിക്കുമ്പോൾ…

Share News

കേരളം ഒരു ജനവിധിയിലേക്കു വീണ്ടും ചുവടുവയ്ക്കുന്നു. രാഷ്ട്രീയ നിലപാടുകളും വികസന കാഴ്ചപ്പാടുകളും ജനക്ഷേമ പരിപാടികളും വിശദീകരിക്കുന്ന പ്രകടന പത്രികകൾ തയ്യാറാക്കുന്ന തിരക്കിലാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും. ഏറിയും കുറഞ്ഞും ഒരേകാര്യം പലരീതിയിൽ പറഞ്ഞുവയ്ക്കുന്നതിനപ്പുറം ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ, തങ്ങൾ അധികാരത്തിലെത്തിയാൽ എന്ത് നിലപാടും നടപടികളും സ്വീകരിക്കും എന്നു വിശദീകരിക്കാൻ മത്സരത്തിനിറങ്ങുന്നവർ ബാധ്യസ്ഥരാണ്. ആഗോളീകരണത്തിന്റെയും കോർപറേറ്റ് കുത്തകവൽക്കരണത്തിന്റെയും, ചങ്ങാത്ത മുതലാളിത്തത്തിന്റെയും, കമ്പോള ആധിപത്യത്തിന്റെയും ഇക്കാലത്ത്, ഒഴുക്കിനൊപ്പം നീന്തുന്നവരാണോ ഒഴുക്കിനെ പ്രതിരോധിക്കും എന്നു പ്രഖ്യാപിച്ചു കളത്തിലിറങ്ങുന്നവരാണോ അധിക നേട്ടമുണ്ടാക്കുക എന്നതാണ് […]

Share News
Read More

കേരളകത്തോലിക്കാ സഭയുടെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി ശ്രീമതി കെ.കെ. ഷൈലജ ടീച്ചർ

Share News

കേരളത്തിന്റെ ആരോഗ്യരംഗത്തിന് ആവശ്യം സകലരുടെയും സഹകരണത്തോടെയുള്ള പ്രവർത്തനങ്ങളാണ് എന്ന് ഊന്നിപ്പറഞ്ഞ ബഹു. ആരോഗ്യമന്ത്രി ഈ രംഗത്തെ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. കെസിബിസി അല്മായ കമ്മീഷൻ പിഒസിയിൽ സംഘടിപ്പിച്ച ദ്വിദിന പഠനശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബഹു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ. സർക്കാരിനെക്കൊണ്ട് തനിയെ കൈകാര്യം ചെയ്യാൻ കഴിയാത്ത പ്രവർത്തനമേഖലകളും സർക്കാർ തന്നെ ചെയ്യേണ്ട കാര്യങ്ങളുമുണ്ട്. ഈ കോവിഡ് കാലത്തും അല്ലാതെയും സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുന്നിൽ കത്തോലിക്കാ സ്ഥാപനങ്ങളുണ്ട് എന്ന് […]

Share News
Read More