മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്

Share News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് പോസിറ്റീവ് സ്ഥീരികരിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവർ പി.പി.ഇ. കിറ്റ് ധരിച്ചാണ് തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തിയത്..മരുമകൻ മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങളില്ലെന്നാണ് വിവരം. മുഖ്യമന്ത്രി ക്വാറന്റീനിൽ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മുഖ്യമന്ത്രിയെ മാറ്റും എന്നാണറിയുന്നത്.

Share News
Read More

എല്‍ഡിഎഫിന് ചരിത്രവിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി

Share News

കണ്ണൂര്‍ : എല്‍ഡിഎഫിന് ചരിത്രവിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ കരുത്താണ് ഈ തെരഞ്ഞെടുപ്പില്‍ പ്രകടമാകുക. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതുപോലെ എല്ലാ ദുരാരോപണങ്ങളും അപവാദപ്രചാരണങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് ജനങ്ങള്‍ കൈക്കൊള്ളുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിണറായിയിലെ ആര്‍സി അമലാ ബേസിക് സ്‌കൂളില്‍ പിണറായി വിജയനും ഭാര്യ കമലയും വോട്ടുരേഖപ്പെടുത്തി. അതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. കേരളത്തില്‍ 2016 മുതല്‍ ഇടതുസര്‍ക്കാര്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ […]

Share News
Read More

ഉമ്മൻചാണ്ടിക്ക് പിണറായിവിജയൻെറ മറുപടി

Share News

കേരളത്തിൻ്റെ വികസന കാര്യം സംസാരിക്കാനുണ്ടോ എന്ന ചോദ്യം പ്രതിപക്ഷത്തോട് ഉന്നയിച്ചിരുന്നു. അതിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചില മറുപടി നൽകിയത് കണ്ടു. സ്വയം സംസാരിക്കുന്ന കണക്കുകളിലൂടെയും ജനങ്ങള്‍ക്ക് സ്വയം കാണാന്‍ കഴിയുന്ന നേട്ടങ്ങളിലൂടെയുമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പൊതുജനങ്ങളുടെ അംഗീകാരം നേടിയിട്ടുള്ളത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരുമായി താരതമ്യം ചെയ്താല്‍ ഏതൊരു മേഖലയിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ വളരെ മുന്നിലാണ്. അദ്ദേഹം ഉയര്‍ത്തിയ വാദഗതികള്‍ പലതും വസ്തുതകള്‍ക്ക് നിരക്കാത്തതും വസ്തുതകള്‍ മറച്ചുവയ്ക്കുന്നതുമായതിനാല്‍ യഥാര്‍ത്ഥ വസ്തുത ജനങ്ങളുടെ മുന്നില്‍ ഒന്നുകൂടി […]

Share News
Read More

കേരളത്തില്‍ ഭരണം കിട്ടുമെന്ന വിദൂര സ്വപ്നം കോണ്‍ഗ്രസ്സിനു പോലുമില്ലെന്ന് തെളിയിക്കുന്നതാണ് അവരുടെ ഈ പാഴ് വാക്ക്. -പിണറായി വിജയൻ

Share News

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പയറ്റി ദയനീയമായി പരാജയപ്പെട്ട അടവാണ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കോൺഗ്രസ് പുറത്തെടുത്തിരിക്കുന്നത്. ന്യായ് എന്ന അന്യായം! കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഇപ്പോള്‍ കേരളത്തില്‍ വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതി നടപ്പാക്കുന്നുണ്ടോ? രാജസ്ഥാനിലും ഛത്തിസ്ഗഢിലും പഞ്ചാബിലും അധികാരമുണ്ടായിട്ടും നടപ്പാക്കാന്‍ കഴിയാത്ത എന്തു പദ്ധതിയാണ് ഇനി കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നത്? 600 രൂപയായിരുന്ന കേരളത്തിലെ ക്ഷേമ പെന്‍ഷന്‍ ഒന്നര വര്‍ഷം കുടിശ്ശികയാക്കി അഞ്ചു വര്‍ഷം കൊണ്ട് ആറര വര്‍ഷത്തെ ക്ഷേമ […]

Share News
Read More

ഏത് പ്രതിസന്ധിയെയും അതിജീവിക്കാമെന്നും വലിയ പ്രതികൂലതകള്‍ക്കിടയില്‍ നിന്നു പോലും ഒരു തിരിച്ചു വരവ് സാധ്യമാണെന്നുമുള്ള സന്ദേശമാണ് ഈസ്റ്റര്‍ പങ്കുവെക്കുന്നത്. -മുഖ്യമന്ത്രി

Share News

ഏത് പ്രതിസന്ധിയെയും അതിജീവിക്കാമെന്നും വലിയ പ്രതികൂലതകള്‍ക്കിടയില്‍ നിന്നു പോലും ഒരു തിരിച്ചു വരവ് സാധ്യമാണെന്നുമുള്ള സന്ദേശമാണ് ഈസ്റ്റര്‍ പങ്കുവെക്കുന്നത്. ലോകമാകെ കൊവിഡ് മഹാമാരിയോട് പോരാടിക്കൊണ്ടിരിക്കുന്നതും രോഗവ്യാപനത്തിന്റെ പുതിയ ഘട്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ ഈ കാലത്ത് ഇതിനെയൊക്കെ നമുക്ക് അതിജീവിക്കാം എന്ന പ്രത്യാശയും പ്രതീക്ഷയുമാണ് ഈസ്റ്റര്‍ നല്‍കുന്നത്. എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍.

Share News
Read More

കേരള പര്യടനത്തിൻ്റെ വേദിയിൽ ഇരമ്പിയാർത്തെത്തുന്ന മനുഷ്യർ,വിജയംഅവര്ത്തിക്കുന്നതിന്റ്റെ തെളിവെന്ന് മുഖ്യമന്ത്രി

Share News

കേരള പര്യടനത്തിൻ്റെ ഓരോ വേദിയിലും ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ കൊടിക്കൂറയുമായി ഇരമ്പിയാർത്തെത്തുന്ന മനുഷ്യർ തീർക്കുന്നത് അഭേദ്യമായ പ്രതിരോധത്തിൻ്റെ കോട്ടകളാണ്. സംഘപരിവാറിൻ്റെ അർദ്ധ ഫാസിസ്റ്റ് വാഴ്ചയ്ക്കും, കോൺഗ്രസിൻ്റെ വോട്ടുകച്ചവടത്തിനും, നവലിബറൽ മുതലാളിത്തത്തിൻ്റെ മനുഷ്യത്വഹീനതയ്ക്കും, ഈ നാട്ടിൽ സ്ഥാനമില്ലെന്ന പ്രഖ്യാപനങ്ങളാണ് വേദികളെ പ്രകമ്പനം കൊള്ളിക്കുന്ന അവരുടെ മുദ്രാവാക്യങ്ങൾ. ഓരോ വേദി പിന്നിടും തോറും അവ കൂടുതൽ ഉച്ചത്തിലാവുകയാണ്. കൂടുതൽ കരുത്താർജിക്കുകയാണ്. കേരളത്തെ ഇടതുപക്ഷം നയിക്കും. ഒറ്റക്കെട്ടായി ഈ ജനത ഒപ്പം നിന്ന് നവകേരളം നിർമ്മിക്കും. ഇടതുപക്ഷം അവർക്കു നൽകിയ വാക്കു പാലിക്കാൻ […]

Share News
Read More

മുഖ്യമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Share News

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടം മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രണ്ടു സെറ്റ് പത്രികയാണ് നല്‍കിയത്. രാവിലെ വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ മുമ്പാകെയാണ് പിണറായി വിജയന്‍ പത്രിക നല്‍കിയത്. . ജനങ്ങളിൽ നിന്നു ലഭിക്കുന്ന ആത്മാർത്ഥമായ പിന്തുണ നൽകുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മത്സരിക്കുന്നത്. പൊതുനന്മയ്ക്കായി കഴിഞ്ഞ അഞ്ച് വർഷങ്ങൾ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുമായി കൂടുതൽ മികവോടെ ഞങ്ങൾ മുന്നോട്ടു പോകും. ജനങ്ങളെ ചേർത്തു നിർത്തിക്കൊണ്ട് കേരളത്തിൻ്റെ ശോഭനമായ ഭാവിയ്ക്കായി […]

Share News
Read More

ജനങ്ങളിൽ നിന്നു ലഭിക്കുന്ന സ്നേഹമാണ് ഒരു രാഷ്ട്രീയ പ്രവർത്തകനു ലഭിക്കുന്ന മഹത്തായ പ്രതിഫലം. അതാണ് അയാളുടെ കരുത്തും പ്രചോദനവും. -പിണറായി വിജയൻ

Share News

ജനങ്ങളിൽ നിന്നു ലഭിക്കുന്ന സ്നേഹമാണ് ഒരു രാഷ്ട്രീയ പ്രവർത്തകനു ലഭിക്കുന്ന മഹത്തായ പ്രതിഫലം. അതാണ് അയാളുടെ കരുത്തും പ്രചോദനവും. ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഏറ്റവും ഹൃദയസ്പർശിയായ രീതിയിൽ അതെന്നെത്തേടി വന്നത് പത്തനാപുരത്തെ ഗാന്ധി ഭവനിലെ അമ്മമാരിൽ നിന്നുമാണ്. തങ്ങൾ നിർമ്മിക്കുന്ന കരകൗശലവസ്തുക്കൾ വിറ്റു കിട്ടിയ പണത്തിൽ ഒരു പങ്ക് എനിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനായി അവർ തന്നിരിക്കുകയാണ്. എന്തെന്നില്ലാത്ത സന്തോഷമാണ് അവർ സമ്മാനിച്ചിരിക്കുന്നത്. ഡോ.സോമരാജൻ്റെ മേൽനോട്ടത്തിൽ നടന്നു വരുന്ന പത്തനാപുരം ഗാന്ധി ഭവൻ ഏകദേശം 1300 പേരുടെ അഭയ […]

Share News
Read More

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കസ്റ്റംസ്‌ ഓഫീസുകളിലേക്ക്‌ നാളെ‌ എല്‍ഡിഎഫ്‌ മാര്‍ച്ച്‌ സംഘടിപ്പിക്കും.

Share News

നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ്‌ സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ്‌ കസ്റ്റംസ്‌ നടത്തുന്നതെന്ന് എൽഡി എഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു . കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്‌ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലെ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്ക്‌ എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തും. ജയിലില്‍ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ്‌ കസ്റ്റംസ്‌ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിരിക്കുന്നത്‌. ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ്‌ ഏറ്റെടുത്തിരിക്കുകയാണ്‌. എല്‍ഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന്‌ ബോദ്ധ്യമായപ്പോഴാണ്‌ […]

Share News
Read More

പ്രത്യേക പരിഗണനയോടെ സാമൂഹ്യ പുരോഗതിയുടെ മുൻപന്തിയിൽ എത്തിക്കേണ്ട പ്രദേശമാണ് ഇടുക്കി ജില്ല. |മുഖ്യമന്ത്രി

Share News

12,000 കോടി രൂപയാണ് ഈ പാക്കേജിൻ്റെ ഭാഗമായി ഇടുക്കി ജില്ലയിൽ ചിലവഴിക്കുക. പ്രത്യേക പരിഗണനയോടെ സാമൂഹ്യ പുരോഗതിയുടെ മുൻപന്തിയിൽ എത്തിക്കേണ്ട പ്രദേശമാണ് ഇടുക്കി ജില്ല. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി കാർഷികത്തകർച്ചയും, ബദൽ തൊഴിലുകളുടെ അഭാവവും, പാരിസ്ഥിതിക പ്രശ്നങ്ങളും ഇടുക്കി ജില്ലയുടെ വികസനക്കുതിപ്പിനു വിലങ്ങു തടികളായി മാറിയിട്ടുണ്ട്. ഈ പ്രശ്നങ്ങൾ മറികടക്കാൻ നിരവധി പദ്ധതികൾ ഈ സർക്കാരിൻ്റെ കാലത്ത് നടപ്പിലാക്കിയിട്ടുണ്ട്. അതിൻ്റെ തുടർച്ചയായി, ഇടുക്കിയുടെ സമഗ്രമായ വികസനവും പുരോഗതിയും മുന്നിൽക്കണ്ട്, ജില്ലക്കായി മാത്രം ഒരു പ്രത്യേക പാക്കേജ് സർക്കാർ […]

Share News
Read More