എം.എം.മണിയുടെ പാർട്ടി ശൈലിയിലുള്ള വിരട്ടലൊന്നും കേരളത്തിലെ യുവജനങ്ങളോട് വേണ്ട – ടി.ജെ വിനോദ് എം.എൽ.എ

Share News

കൊച്ചി : കേരള സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർഥികളോടുള്ള വൈദ്ധ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെ പരാമർശം തികച്ചും അപക്വവും വെല്ലുവിളി നിറഞ്ഞതുമാണെന്നു എറണാകുളം എം.എൽ.എ ടി ജെ വിനോദ്. പിൻവാതിൽ നിയമനത്തിലൂടെ വേണ്ടപ്പെട്ടവരെയും ബന്ധുജനങ്ങളെയും പാർട്ടി അനുകൂലികളെയും പി.എസ്.സി നിയമനത്തെ മറികടന്നു നിയമിക്കുന്നതിനെതിരെ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളവരടക്കമുള്ള നിരവധി ഉദ്യോഗാർഥികൾ കേരള സെക്രട്ടേറിയേറ്റിനു മുന്നിൽ ദിവസങ്ങളായി ജനാധിപത്യ രീതിയിൽ സമരത്തിലാണ്. ഈ സമരങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതിനേക്കാൾ ഉപരി നേരിടുമെന്നുള്ള മന്ത്രി മണിയുടെ പ്രസ്താവനയാണോ […]

Share News
Read More

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ മികച്ച പ്രകടനം നടത്തിയ മന്ത്രിയാണ് ജയലക്ഷ്മി. ഉമ്മൻ ചാണ്ടി –

Share News

നികൃഷ്ടമായ രാഷ്ട്രീയ ആക്രമണത്തിന് ഇരയായ മുന്‍ മന്ത്രി പികെ ജയലക്ഷ്മിക്കെതിരേയുള്ള അഴിമതി ആരോപണക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചെന്നും യാതൊരുവിധ ക്രമക്കേടും കണ്ടെത്തിയില്ലെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരേ കള്ളക്കേസ് ചുമത്തുന്ന ഇടതുസര്‍ക്കാരിനു കിട്ടിയ കനത്ത തിരിച്ചടിയായി പികെ ജയലക്ഷ്മി പട്ടികവര്‍ഗ ക്ഷേമ യുവജനകാര്യ മന്ത്രിയായിരുന്നപ്പോള്‍ 2015-16ല്‍ ആദിവാസി ഭൂമി പദ്ധതിയില്‍ വന്‍ അഴിമതിയുണ്ടായി എന്നാണ് സിപിഎം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രചരിപ്പിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വയനാട്ടില്‍ നേരിട്ടെത്തിയാണ് അന്വേഷണം നടത്തിയത്. നാലുവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് കേസ് അവസാനിപ്പിച്ചത്. സിപിഎമ്മിന്റെ […]

Share News
Read More

അഞ്ചു വര്‍ഷം മുമ്പ് ആരവങ്ങളില്ലാതെ 245 പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത സംസ്ഥാനത്ത് കൊച്ചിയിലെ രണ്ടു ഫ്‌ളൈഓവറുകള്‍ ഭരണം തീരാറായപ്പോള്‍, വലിയ ആഘോഷത്തോടെ തുറന്നതു കണ്ടപ്പോള്‍ അതിശയം തോന്നി. -ഉമ്മൻചാണ്ടി

Share News

അഞ്ചു വര്‍ഷം മുമ്പ് ആരവങ്ങളില്ലാതെ 245 പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത സംസ്ഥാനത്ത് കൊച്ചിയിലെ രണ്ടു ഫ്‌ളൈഓവറുകള്‍ ഭരണം തീരാറായപ്പോള്‍, വലിയ ആഘോഷത്തോടെ തുറന്നതു കണ്ടപ്പോള്‍ അതിശയം തോന്നി. യുഡിഎഫ് സര്‍ക്കാര്‍ ഡിപിആര്‍ തയാറാക്കി ഭരണപരമായ അനുമതി കൊടുത്ത വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ അഞ്ചു വര്‍ഷമെടുത്താണ് ഇടതുസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു.–മുൻ മുഖ്യ മന്ത്രിഉമ്മൻചാണ്ടി വ്യക്തമാക്കി അതിവേഗം വളരുന്ന കൊച്ചിയില്‍ മെട്രോ ട്രെയിന്‍ കൂടി തുടങ്ങിയപ്പോള്‍, സുഗമമായ ഗതാഗതത്തിനാണ് എറണാകുളത്ത് ഇടപ്പള്ളി, അരൂര്‍ ദേശീയപാത ബൈപാസില്‍ പാലാരിവട്ടം, […]

Share News
Read More

പുതുവർഷം – സന്തോഷിക്കാൻ പത്തു കാര്യങ്ങൾ|മുരളി തുമ്മാരുകുടി

Share News

പുതുവർഷം – സന്തോഷിക്കാൻ പത്തു കാര്യങ്ങൾ… 2021 പിറക്കുകയാണ്. 2020 വന്നതേ നമുക്ക് ഓർമ്മയുള്ളൂ, പിന്നെ ഒരു റോളർ കോസ്റ്ററിൽ കയറിയത് പോലെയായിരുന്നു. പലപ്പോഴും ജീവൽഭയം പോലും ഉണ്ടായി. ഇനിയുള്ള കാലത്തേക്ക് 2020 ഓർക്കണമെന്ന് കൂടി നമുക്ക് ആഗ്രഹമില്ല. എല്ലാവർക്കും സന്തോഷകരമായ പുതുവർഷം നേരുന്നതോടൊപ്പം എന്തുകൊണ്ടാണ് ഈ പുതുവർഷം എനിക്കേറെ സന്തോഷകരമായത് എന്നുകൂടി പറയാം. ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും ഇന്ന് ജീവനോടെ ഉണ്ട് എന്നതാണ് ആദ്യത്തെ സന്തോഷം. 2020 ന്റെ ആദ്യത്തിൽ നമ്മോടൊപ്പമുണ്ടായിരുന്ന പതിനെട്ടു ലക്ഷം […]

Share News
Read More

“ഡ​ൽ​ഹി​യി​ലെ ചി​ല​ർ ത​ന്നെ ജ​നാ​ധി​പ​ത്യം പ​ഠി​പ്പി​ക്കാ​ൻ ശ്രമിക്കുന്നു”: രാഹുലിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി

Share News

ന്യൂഡൽഹി: ഡൽഹിയിൽ ചിലര്‍ തന്നെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രാ​യ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കേന്ദ്രഭരണപ്രദേശത്ത് ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മോദി. ‘ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കാപട്യം തിരിച്ചറിയണം. സുപ്രീംകോടതി ഉത്തരവ് ഉണ്ടായിട്ടുപോലും പുതുച്ചേരിയില്‍ ഭരണം കയ്യാളുന്ന പാര്‍ട്ടി ഇതുവരെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. അതേസമയം ജമ്മു കശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി ഒരു വര്‍ഷത്തിനകം […]

Share News
Read More

കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുവാനും കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ? -മുഖ്യമന്ത്രി

Share News

ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണം എന്ന് മറ്റൊരു കക്ഷി നിർദേശം വെക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണ്. യു ഡി എഫിൽ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യുഡിഎഫിന്റെ നേതൃത്വം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുവാനും കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ?-മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്ഥാപിച്ചു.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത് ഈ […]

Share News
Read More

എന്തുതന്നെയായാലും ഈ വിവാദം യാദൃശ്ചികമായി സംഭവിച്ച ഒന്നല്ല എന്ന് നിശ്ചയം.

Share News

വിശാലമായ ഹൃദയത്തോടെയും സമാനതകളില്ലാത്ത കരുണയോടെയും ഈ ലോകത്തെ വീക്ഷിക്കുന്നതിനാൽ ഫ്രാൻസിസ് പാപ്പയെ കല്ലെറിയേണ്ടതുണ്ടോ? “സ്വവർഗ്ഗ ബന്ധത്തിന് നിയമ പരിരക്ഷവേണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ”” സ്വവർഗ്ഗ ബന്ധങ്ങൾ അധാർമ്മികമെന്ന മുൻഗാമികളുടെ നിലപാട് മാർപ്പാപ്പ തിരുത്തി”” സ്വവർഗ്ഗ പ്രണയികൾക്കും കടുംബബന്ധത്തിന് അവകാശമുണ്ട്” “എൽജിബിറ്റി വിഷയത്തിൽ വ്യക്തമായ നിലപാട് പോപ്പ് പ്രഖ്യാപിക്കുന്നത് ഇതാദ്യം” “ എൽജിബിറ്റി വിഷയത്തിൽ വ്യക്തമായ നിലപാട് മാർപ്പാപ്പ പ്രഖ്യാപിച്ചത് “ഫ്രാൻസിസ്‌കോ” എന്ന ഡോക്യുമെന്ററിയിൽ”ഇന്നലെ, (ഒക്ടോബർ 21) രാത്രി ഏഷ്യാനെറ്റ് ന്യൂസ് ചാനലിനുവേണ്ടി “വിപ്ലവകരമായ” ഒരു വാർത്ത അബ്ദുൾ റഷീദ് […]

Share News
Read More

പക്ഷേ ഏകദേശം 900 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയുടെ സർവ്വേ തുടങ്ങാൻ പോകുന്നതേയുള്ളൂവെന്നതാണ് യാഥാർത്ഥ്യം.

Share News

കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ ലോഞ്ചിംഗ് ചടങ്ങിന്റെ കെട്ടും മട്ടും കണ്ടപ്പോൾ പദ്ധതിയുടെ നിർമ്മാണപ്രവർത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങാണെന്നാണ് തോന്നിയത്. പിന്നീടാണ് മനസ്സിലായത് പദ്ധതിയുടെ ലോഞ്ചിങ് മാത്രമാണ് നടന്നതെന്ന്. ഈ പദ്ധതി നമ്മുടെ സംസ്ഥാനത്തിനും വയനാട്, കോഴിക്കോട് ജില്ലകൾക്കും ഏറെ പ്രയോജനകരമാണെന്നുമുള്ളതിൽ യാതൊരു തർക്കവുമില്ല. പക്ഷേ ഏകദേശം 900 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയുടെ സർവ്വേ തുടങ്ങാൻ പോകുന്നതേയുള്ളൂവെന്നതാണ് യാഥാർത്ഥ്യം. ഭൂമി ഏറ്റെടുക്കൽ സംബന്ധിയായി യാതൊരുവിധ […]

Share News
Read More

ആരോഗ്യവകുപ്പില്‍ കോടികളുടെ ക്രമക്കേട്,ഓഡിറ്റിംഗ് നടത്തണം:മുല്ലപ്പള്ളി

Share News

കോവിഡ് പ്രതിരോധത്തിന്റെ മറവില്‍ ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി കോടികളുടെ ക്രമക്കേടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി നടന്നതെന്നും ഇത്തരം ചെലവുകളെ സംബന്ധിച്ച് സമഗ്രമായ ഓഡിറ്റിംഗ് നടത്തണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരോഗ്യവകുപ്പ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ധനസമ്പാദനത്തിനുള്ള ഒരു കറവപശുവായി മാറി.കോവിഡ് പ്രതിരോധ ഉപകരണങ്ങളും മറ്റുസാധനസാമഗ്രികളും വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപടാണ് ആരോഗ്യവകുപ്പില്‍ നടന്നത്. ഇതുവരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുക ചെലവാക്കിയെന്ന വ്യക്തമായ കണക്ക് പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തിയ ഇടപാടുകള്‍ […]

Share News
Read More

രാജ്യദ്രോഹക്കുറ്റം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: ചെന്നിത്തല

Share News

തിരുവനന്തപുരം: രാജ്യദ്രോഹം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ കസ്റ്റംസ് ചോദ്യം ചെയ്ത മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ഇനി എന്തു തെളിവാണ് വേണ്ടതെന്നും ചെന്നിത്തല ചോദിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഒന്നും രണ്ടും പ്രതികളുമായി അടുത്ത ബന്ധമുണ്ട്. അതിന്റെ തെളിവുകളും പുറത്തുവന്നതെന്നും ചെന്നിത്തല പറഞ്ഞു. നാലുവര്‍ഷം മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ശിവശങ്കര്‍ ക‌ള‌ളക്കടത്തുകാരെ സഹായിച്ചു. വിവാദ സ്ത്രീയുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനാല്‍ […]

Share News
Read More