കോവിഡ് പുതിയ വകഭേദം കരുതൽ വർധിപ്പിക്കണം അമിത ഭീതി വേണ്ട|ഡോ ബി ഇക്ബാൽ

Share News

കോവിഡ് -19 രോഗകാരണമായ ഒമിക്രോൺ വകഭേദത്തിൻ്റെ JH. 1 ഉപവകഭേദം തിരുവനന്തപുരത്ത് ഒരാളിൽ കണ്ടെത്തിയതും കോഴിക്കോട് കണ്ണൂർ ജില്ലകളിലായി ഒരാൾ വീതം കോവിഡ് ബധിച്ച് മരണമടഞ്ഞുവെന്ന വാർത്തയും സ്വാഭാവികമായും ഊഹാപോഹങ്ങൾ പരക്കുന്നതിനും ജനങ്ങളിൽ ആശങ്കപരത്തുന്നതിനും കാരണമായിട്ടുണ്ട്. സാമൂഹ്യ ശ്രംഖലകളിലും മറ്റും പ്രചരിക്കുന്ന കിംവദന്തികളിൽ വിശ്വസിച്ച് അമിതഭയത്തിനടിമപ്പെടാതെ കോവിഡ് രോഗത്തെ സംബന്ധിച്ചുള്ള ശാസ്തീയമായ വിവരങ്ങൾ മനസ്സിലാക്കി അമിതഭീതി ഒഴിവാക്കി സമചിതതയോടെ ഉചിതമായ കരുതൽ നടപടികൾ സ്വീകരിക്കുകയാണു വേണ്ടത്. കോവിഡ് -19 നു കാരണമായ സാർഴ് സ് കൊറോണ വൈറസ് […]

Share News
Read More

വീണ്ടും കോവിഡ്; പുതിയ വകഭേദം ‘ഏരിസ്’ യുകെയിൽ പടരുന്നു, ആശങ്ക

Share News

ലണ്ടൻ: കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഇജി 5.1 യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ റെസ്‌പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവ സാമ്പിളിൽ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തി. ‘ഏരിസ്’ എന്നാണ് പുതിയ വകഭേദത്തെ അറിയപ്പെടുന്നത്. ജൂലൈ 31നാണ് ഏരിസിനെ പുതിയ വകഭേദമായി തരംതിരിച്ചത്. യുകെയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കോവിഡ് കേസുകളും ഏരിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കോവിഡ് വകഭേദങ്ങളുടെ പട്ടികയിൽ ഇജി […]

Share News
Read More

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു: ഇന്നലെ 5233 പുതിയ രോഗികൾ

Share News

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. ഇന്നലെ അയ്യായിരത്തിലേറെപ്പേര്‍ക്കു രോഗ ബാധ സ്ഥിരീകരിച്ചു. 93 ദിവസത്തിനു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അയ്യായിരം കടക്കുന്നത്. ഇന്നലെ 5233 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആക്ടിവ് കേസുകളുടെ എണ്ണം 28,857 ആയി. ഏഴു പേരാണ് ഇന്നലെ കോവിഡ് മൂലം മരിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഇന്നലെ മാത്രം 1881 പേരുടെ വര്‍ധനയാണ് ഉണ്ടായത്. പോസിറ്റിവിറ്റി നിരക്ക് 1.67 ശതമാനം. ഒരിടവേളയ്ക്ക് ശേഷം […]

Share News
Read More

സോണിയ ഗാന്ധിക്ക് കോവിഡ്; നിരീക്ഷണത്തിൽ

Share News

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് സോണിയ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ചെറിയ പനിയും മറ്റു രോഗലക്ഷണങ്ങളും ഉള്ളതിനാൽ സോണിയയ്ക്ക് വൈദ്യസഹായം നൽകിയെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ മാസം എട്ടിനു തന്നെ സോണിയ ഇഡിക്കു മുൻപിൽ ഹാജരാകുമെന്നും സുർജേവാല വ്യക്തമാക്കി.

Share News
Read More

കോവിഡ് മരണങ്ങളും കോവിഡ് കാല മരണങ്ങളും|മുരളി തുമ്മാരുകുടി

Share News

കഴിഞ്ഞ വർഷം ഇതേ സമയത്തൊക്കെ കോവിഡ് മരണങ്ങളുടെ കണക്ക് വലിയൊരു ചർച്ചാ വിഷയമായിരുന്നു. കേരളത്തിൽ കോവിഡ് മരണങ്ങൾ റെക്കോർഡ് ചെയ്യുന്നതിൽ പോരായ്മകൾ ഉണ്ടെന്ന് പലരും ചൂണ്ടിക്കാണിച്ചിരുന്നു.കോവിഡ് പോലെ ഏറെക്കാലം നീണ്ടു നിൽക്കുന്ന ഒരു പ്രതിസന്ധി ഉണ്ടാകുന്പോൾ കോവിഡ് മരണക്കണക്കുകളേക്കാളോ അതിലധികമോ പ്രധാനമാണ് കോവിഡ് കാലത്ത് മൊത്തം ഉണ്ടാകുന്ന മരണങ്ങൾ എന്ന് ഞാൻ 2020 നവംബറിൽ എഴുതിയിരുന്നു. കോവിഡ് കാലത്ത് കോവിഡ് ഉൾപ്പടെ പല കാരണങ്ങളാൽ സാധാരണ വർഷത്തിൽ ഉള്ളതിനേക്കാൾ അധികം മരണങ്ങൾ ഉണ്ടാകാം, ഉദാഹരണത്തിന് ആരോഗ്യ സംവിധാനം […]

Share News
Read More

കോവിഡ്: കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ

Share News

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വൈറസ് അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ജില്ലയില്‍ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലായതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വിധത്തിലുള്ള പൊതുപരിപാടികളും നിരോധിച്ചത്. മതപരമായ പരിപാടികള്‍ക്കും ഇത് ബാധകമാണ്. എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ആയി മാത്രമേ യോഗങ്ങളും പരിപാടികളും ചടങ്ങുകളും നടത്താവൂ. ബീച്ചുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവാഹം നിയന്ത്രിക്കുന്നതിനും ഹോട്ടലുകളിലും മാളുകളിലുമുള്ള പൊതുജനങ്ങളുടെ കൂടിച്ചേരല്‍ […]

Share News
Read More

10 ദിവസം കൊണ്ട് നാലിരട്ടി വര്‍ധന: അതീവ ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ 22,000 കഴിഞ്ഞിരിക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഡിസംബര്‍ 26ന് 1824 വരെ കുറഞ്ഞതാണ്. എന്നാല്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകള്‍ വര്‍ധിച്ചു. ജനുവരി ഏഴിന് കേവിഡ് കേസുകള്‍ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വര്‍ധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും […]

Share News
Read More

കോവിഡ് കുതിച്ചുയരുന്നു: സംസ്ഥാനത്ത് ഇന്ന് 22,946 പുതിയ രോഗികൾ, 18 മരണം

Share News

ഇന്ന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത് 22,179 പേർക്ക്: 144 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 22,179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 442 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 144 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്നത്തെ രോഗികളിൽ 181 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. നിലവില്‍ 1,21,458 കോവിഡ് കേസുകളില്‍, 3.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,41,087 പേരാണ് ഇപ്പോള്‍ […]

Share News
Read More

ഞായറാഴ്ച 1824 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 3364

Share News

December 26, 2021 ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 142 കഴിഞ്ഞ 24 മണിക്കൂറിനിടെ 38,929 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട് 256, കണ്ണൂര്‍ 150, തൃശൂര്‍ 119, മലപ്പുറം 115, കൊല്ലം 103, കോട്ടയം 96, പാലക്കാട് 73, ഇടുക്കി 70, പത്തനംതിട്ട 63, ആലപ്പുഴ 55, വയനാട് 30, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് […]

Share News
Read More

തിങ്കളാഴ്ച 2230 പേര്‍ക്ക് കോവിഡ്: രോഗമുക്തി നേടിയവര്‍ 3722

Share News

December 20, 2021 ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 193; രോഗമുക്തി നേടിയവര്‍ 3722 കഴിഞ്ഞ 24 മണിക്കൂറിനിടെ 39,826 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് (20-12-2021) 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂര്‍ 161, തൃശൂര്‍ 120, പത്തനംതിട്ട 116, ആലപ്പുഴ 86, മലപ്പുറം 80, പാലക്കാട് 73, ഇടുക്കി 61, […]

Share News
Read More